കൂടികാഴ്ചയെ മനസിൽ 'ഗുഡ്ന്യൂസാ'ക്കി കാനം അച്ചൻ

കൂടികാഴ്ചയെ മനസിൽ 'ഗുഡ്ന്യൂസാ'ക്കി കാനം അച്ചൻ

കൂടികാഴ്ചയെ മനസിൽ 'ഗുഡ്ന്യൂസാ'ക്കി കാനം അച്ചൻ

സജി മത്തായി കാതേട്ട്

പുഞ്ചിരിയിൽ നിലാവുതിർത്ത് പ്രശോഭിതനായി കാനം അച്ചൻ ഇരുന്നു. എന്നും കാണാൻ ആഗ്രഹിക്കുന്നവരെ ദീർഘനാളുകൾക്കുശേഷം കണ്ടപ്പോഴുണ്ടായ ഉന്മേഷത്തിൽ ആദ്യം അല്‌പം പകച്ചെങ്കിലും പിന്നെ ആ കണ്ടുമു ട്ടൽ കണ്ണുകളിൽ വർണ്ണാഭം പകർത്തി സ്നേഹസല്ലാപതീരത്ത് അദ്ദേഹം വാചാലനായി.

"ഗുഡ്‌ന്യൂസ് എത്തിയല്ലോ" എന്ന ആമുഖത്തോടെ സി.വി. മാത്യുവിനെ യും ടി.എം. മാത്യുവിനെയും അടുത്ത് ചേർത്തിരുത്തി അവർ പഴയ കാലത്തേ ക്കൊരു തീർത്ഥയാത്ര നടത്തി. സി.വി. സാർ ആ മനസ്സോടു ചേർന്നിരിക്കുന്ന തുപോലെ തോന്നി. ഇളംതലമുറക്കാരായ സജി മത്തായി കാതേട്ടും സി.വി. സാറിന്റെ മകൻ ആശിഷ് മാത്യുവും ആ യാത്രയിൽ ഉടനീളം പങ്കാളികളായി. ചമ്പക്കര ഭവനത്തിലെ കോലായിൽ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോ ഴാണ് കാനം അച്ചൻ്റെ മനസ്സിൽ ഗുഡ്‌ന്യൂസായി ഞങ്ങൾ എത്തിയത്. അക ത്തിരിക്കാമെന്ന് അച്ചൻ്റെ സഹധർമ്മിണി പറഞ്ഞെങ്കിലും അകത്ത് ഇരുട്ടാ ണെന്നും ഈ കോലായിലെ പ്രകാശമാണ് ഏറെയിഷ്ടമെന്നും പറഞ്ഞ് ആറു പേർക്കിരിക്കാവുന്ന സിറ്റൗട്ടിൽ അവർ ഒത്തുകൂടി. പ്രസംഗമാണ് എനിക്ക് ഏറെ ഇഷ്ടമെങ്കിലും എഴുത്താണ് എന്റെ ജീവൻ.

അതിനു മഷിയായി കൂടെയുണ്ടായിരുന്നത് ഗുഡ്‌ന്യൂസാണ്. ഓരോ അക്ഷരങ്ങളിലും ഞാൻ കണ്ടത് ക്രിസ്തുവിൻ്റെ ക്രൂശിത രൂപവും നിത്യജീവന്റെ വാതിലുമായിരുന്നു എന്നും പറഞ്ഞ് കാനം അച്ചൻ മറ്റൊരു സബ്‌ജക്ടിലേക്കു കടക്കുമ്പോഴേക്കും ആ ചർച്ചക്ക് മാധുര്യമേകി അമ്മാമ്മ ചുടുചായയുമായെത്തി.

കൈകൾക്ക് വിറയൽ ഉണ്ടെങ്കിലും വാക്കുകളിൽ സ് ഫുടതയേറെ. രണ്ടു കാൽമുട്ടുകളിലും നീരുള്ളതിനാൽ അധികസമയവും കസേരയിൽ തന്നെയാണ് ഇരിപ്പ്.

സുവിശേഷവുമായി ഏറെ ഓടി നടന്ന ആ കാലുകൾ വിശ്രമത്തിലായെങ്കിലും മനസ്സ് ഇപ്പോഴും സഞ്ചാരവഴിക ളിൽ തന്നെയാണ്. ലോകത്തെ ഏറ്റവും മഹത്തായ മാർഗ വും ഉപദേശവും പെന്തെക്കോസ്‌താണെന്ന് ഉറച്ചു വിശ്വ സിക്കുന്ന അച്ചൻ്റെ വാക്കുകളിൽ ദുരുപദേശത്തിനെതിരെ മരിക്കുംവരെ പോരാടുമെന്ന് പലവട്ടം ഉറപ്പിച്ച് പറഞ്ഞു. സുവി. കെ.പി. യോഹന്നാനും തൻ്റെ ആത്മീയഗുരുവാ യ ടി.ജെ. ജോഷ്വാ അച്ചനും പിന്നെ പെന്തെക്കോസ്ത സഭയും രാഷ്ട്രീയവുമെല്ലാം ചർച്ചയിൽ കയറിയിറങ്ങിയെ ങ്കിലും ഇതെല്ലാം തനിക്ക് ഇനിയും ഗുഡ്‌ന്യൂസിൽ എഴുതാനാവുമെന്നും പറഞ്ഞു പുഞ്ചിരി തൂകി.
ജീവിതത്തിൽ തെറ്റുപറ്റിയാൽ മാറ്റാം. പക്ഷെ, ഉപദേശത്തിൽ തെറ്റിയാൽ ഒന്നും ചെയ്യാനാവില്ല എന്നും പറഞ്ഞ് ചർച്ചയ്ക്ക് വിരാമം കുറിക്കാനൊരുങ്ങവെ, നിങ്ങളുടെ സന്ദർശനം മരുഭൂമിയിൽ കിട്ടിയ നീരുറവ പോലെയെന്നും പറഞ്ഞ് ആ 88-കാരൻ സി.വി. മാ ത്യുവിന്റെയും ടി.എം. മാത്യുവിൻ്റെയും കൈകളിൽ മുറുകെ പിടിച്ചു.

നിങ്ങൾ ഇനിയും വരണമെന്ന പിൻവിളിയോടെ അവിടെ നിന്നും മടങ്ങുമ്പോൾ ആ ചെറുസന്ദർശനം നൽകിയ വിസ്‌മയം എല്ലാവരുടെ ഉള്ളിലും നവചൈ തന്യമായി; അതോടൊപ്പം അച്ചനുവേണ്ടി തുടർന്നും പ്രാർഥിക്കാനുള്ള പ്രേരണയും.

Advertisement