ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക് : ഗുഡ്ന്യൂസ് അമേരിക്ക പത്രത്തിൻ്റെ പത്രാധിപ സമിതി അംഗവും ഫൊക്കാന ഭരണ സമിതി അംഗവുമായ ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യാപിതാവ് പത്തനംതിട്ട അതിരുങ്കൽ കുടുംബാഗം ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് അമിറ്റീവിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) സഭാംഗമാണ്. ഭിലായി സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വർഷത്തിൽ അധികമായി ന്യൂയോർക്കിൽ സ്ഥിര താമസമായിരുന്നു.
ഭാര്യ : പരേതയായ ശോശാമ്മ ജോൺ . മക്കൾ : ഷീല മാത്യു , ഷെർളി ബിജു , ഷിജി ജോൺ.
മരുമക്കൾ : ജോസ് മാത്യു, ബിജു ഉണ്ണൂണ്ണി, ബിജു ജോൺ