ഷാജി വാഴൂരിന്റെ മാതാവ് കുഞ്ഞമ്മ തോമസ് (70) നിര്യാതയായി

മുണ്ടക്കയം : പുഞ്ചവയല്‍ പള്ളിത്തടത്തില്‍ തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (70) നിര്യാതയായി. ശാരീരിക അസ്വസ്ഥതകളാല്‍ ചില മാസങ്ങളായി ചികിത്സയിലായിരുന്നു.
സംസ്‌കാരം മാർച്ച് 16 ന് വൈകിട്ട് 4:00ന് ഐപിസി വണ്ടംപതാല്‍ (മുണ്ടക്കയം) സെമിത്തേരിയില്‍. മക്കള്‍ : ഷാജി വാഴൂര്‍ (മോര്‍ണിംഗ് ന്യൂസ് ചീഫ് എഡിറ്റര്‍), സിബി (പരേതന്‍), ഷിബു. മരുമക്കള്‍ : ലീനഷാജി, ദീപ ഷിബു.