ഏബനേസർ പ്രയർ വാരിയേഴ്സ് സുവിശേഷ യോഗം മെയ് 15 ന്
പാലക്കാട്: തച്ചമ്പാറ കെജിഎം ഓഡിറ്റോറിയത്തിൽ എബനേസർ പ്രയർ വാരിയേഴ്സിന്റെ നാലാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും മെയ് 15 ന് നടക്കും. .അനുഗ്രഹീത ദൈവദാസീദാസന്മാർ പ്രസംഗിക്കും.
രാവിലെ 9.30 ന് വാർഷിക സമ്മേളനം , 2.30 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 6 ന് സുവിശേഷ യോഗം എന്നിവ നടക്കും. ശാരോൺ ഫെലോഷി പ്പ് ചർച്ച് പാലക്കാട് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ റെജി മാത്യു, പാസ്റ്റർ എബിൻ ജോർജ്, സിസ്റ്റർ ജെയിനി മറിയം ജെയിംസ്, സിസ്റ്റർ ഗ്ലോറി എബ്രഹാം എന്നിവർ പ്രസംഗിക്കും.
പോൾസൺ കണ്ണൂർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് സിസ്റ്റർ ജീന ജോർജ് (പ്രസിഡൻറ് എബനേസർ പ്രയർ വാരിയേഴ്സ്) 9654482275
ഗുഡ്ന്യൂസ് ലൈവിൽ തൽസമയം വിക്ഷിക്കാം
Advertisement



















































