പാസ്റ്റർ ടി സി കോശി കർത്തൃസന്നിധിയിൽ
ചിക്കാഗോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ കേന്ദ്ര മുൻ ഡയറക്ടറുമായിരുന്ന പ്രൊഫ.പാസ്റ്റർ ടി.സി.കോശി (91) യുഎസിൽ നിര്യാതനായി. സംസ്കാരം പിന്നീട് യുഎസിൽ.
ചേർത്തല സെൻ്റ് മൈക്കിൾസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായാണ് വിരമിച്ചത്. ഐപിസി സഭയുടെ വൈക്കം, പാമ്പാടി സെൻ്ററുകളുടെ ചീഫ് പാസ്റ്ററായും സഭയുടെ ജനറൽ ട്രഷററായും സേവനം ചെയ്തു. ഐപിസി സൺഡേസ്കൂൾ പാഠ്യപദ്ധതി ക്രമീകൃതമാക്കുന്നതിലും അതിൻ്റെ രചനയിലും നിർണ്ണായക പങ്കു വഹിച്ചു. ദീർഘ വർഷങ്ങൾ സഭയുടെ സ്റ്റേറ്റ്, ജനറൽ കൗൺസിലുകളിൽ അംഗമായിരുന്നു. ബൈബിൾ വ്യാഖ്യാനങ്ങൾ ഉൾപ്പെടെ അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ: റാന്നി കപ്പമാംമൂട്ടിൽ ചിന്നമ്മ (യുഎസ്). മക്കൾ: ഡോ. പാസ്റ്റർ അലക്സ് ടി.കോശി, പാസ്റ്റർ സിസിൽ സാം കോശി, പരേതനായ പാസ്റ്റർ ബെൻ ജോർജ് കോശി (എല്ലാവരും യുഎസ്). മരുമക്കൾ: എലിസബത്ത് കോശി, അനി കോശി, സീന സിസിൽ (എല്ലാവരും യുഎസ്).
വാർത്ത: കുര്യൻ ഫിലിപ്പ് ചിക്കാഗോ

