മഞ്ചേരി സെന്റർ പി.വൈ.പി.എ - സൺഡേസ്കൂൾ സമ്മേളനം ഏപ്രിൽ 12ന്

മഞ്ചേരി: ഐപിസി മഞ്ചേരി സെന്റർ പി.വൈ.പി.എ- സൺഡേസ്കൂൾ വാർഷിക സമ്മേളനം ഏപ്രിൽ 12ന് രാവിലെ 10 മുതൽ ഐപിസി ഹെബ്രോൻ തേഞ്ഞിപ്പലം (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) ഹാളിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ഉമ്മൻ ഉത്‌ഘാടനം നിർവഹിക്കും. പി.വൈ പി.എ സംസ്ഥാന ജോ. സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനത്തിൽ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.
പി.വൈ.പി.എ ഭാരവാഹികളായ പ്രസിഡണ്ട് പാസ്റ്റർ തോമസ് വർഗീസ്, സെക്രെട്ടറി ഇവാ. അഖിൽ കെ. വർഗീസ്, ട്രഷറർ ഷിബു, സൺഡേ സ്കൂൾ ഭാരവാഹികളായ സൂപ്രണ്ട് പാസ്റ്റർ ജിജോ ഫിലിപ്പ്, സെക്രെട്ടറി എബ്രഹാം ബി.സി, ട്രഷറർ വിജയൻ ജോൺ എന്നിവർ നേതൃത്വം നൽകും.
Advertisement