പാസ്റ്റർ സേവ്യർ ജെയിംസ് ഐപിസി ചിക്കാഗോ സഭയുടെ സീനിയർ പാസ്റ്ററായി ചുമതലയേറ്റു

ചിക്കാഗോ: പാസ്റ്റർ സേവ്യർ ജെയിംസ് ഐപിസി ചിക്കാഗോ മിഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി ചുമതല ഏറ്റെടുത്തു. ജൂൺ 1 ഞായറാഴ്ച ആരാധനയോടൊപ്പം നടന്ന ശുശ്രൂഷക്ക് ഡോക്ടർ ടൈറ്റസ് ഈപ്പൻ നേതൃത്വം നൽകി. ഇവാഞ്ചലിസ്റ്റ് കെ എം രാജു സങ്കീർത്തന ധ്യാനം നടത്തി. സഭാ സെക്രട്ടറി കെ ഓ ജോസ് നിയമന ഉത്തരവ് വായിച്ചു.പാസ്റ്റർ ജോൺസൻ ഫിലിപ്പ് സ്വീകരണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഡോ സജി ലൂക്കോസ്, പാസ്റ്റർ സാംകുട്ടി മത്തായി, ഡോ ടൈറ്റസ് ഈപ്പൻ ഇവാ കെ എം രാജു എന്നിവർ ഈ ശുശ്രൂഷയിൽ സഹകരിച്ചു. ബ്ര കെ എം ഈപ്പൻ, ബ്ര തമ്പി തോമസ്, ഇവാ കുര്യൻ ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ സേവ്യർ ജെയിംസ് നേതൃത്വം നൽകി. കഴിഞ്ഞ നാലുവർഷം സഭയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിച്ച ഡോക്ടർ ടൈറ്റസ് ഈപ്പന് സഭ നന്ദി അറിയിച്ചു.

 എറണാകുളം സ്വദേശിയായ പാസ്റ്റർ സേവിയർ ജെയിംസ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐപിസി ഓർഡയിൻഡ് മിനിസ്റ്റർ ആയ അദ്ദേഹം എറണാകുളം വളഞ്ചമ്പലം ഐപിസി സഭാംഗമാണ്. പാലാരിവട്ടം ഐപിസി സഭയിൽ ശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡെയ്സി. മക്കൾ ജെയിംസ്, കോശി.

വാർത്ത കുര്യൻ ഫിലിപ്പ്