പതിനഞ്ച് കുടുംബങ്ങളുടെ കണ്ണീരൊപ്പി റേ ഓഫ് ലൗ ഡവ. ഫൗണ്ടേഷൻ
കോട്ടയം: അയ്മനത്തെ പതിനഞ്ച് കുടുംബങ്ങൾക്ക് സ്വയം തൊഴിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനായി സഹായ ഹസ്തം നീണ്ടി റേ ഓഫ് ലൗ ഡവലപ്മെന്റ് ഫൗണ്ടേഷൻ.
അയ്മനം പഞ്ചായത്തിൽ റേ ഓഫ് ലൗവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സ്വയം സഹായ സംഘങ്ങളിലെ അർഹരായ 15 കുടുംബങ്ങൾക്കാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി സഹായം നല്കിയത്.
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റേ ഓഫ് ലൗവിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് പ്രസിഡണ്ട് പറഞ്ഞു. ഡയറക്ടർ ജയിംസ് ചാക്കോ അദ്ധ്യക്ഷനായിരുന്നു. സിഇഒ റവ. ജോർജി പി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി.
ചാരിറ്റി ബോർഡ് ഡയറക്ടർ റവ. ജോർജ് വി. ഏബ്രഹാം, സന്തോഷ് വി ഏബ്രഹാം, അനു ചാക്കോ എന്നിവരും വിവിധ പദ്ധതികളുടെ വിതരണം നിർവഹിച്ചു.
കോർഡിനേറ്റർമാരായ ലൗജി പാപ്പച്ചൻ സ്വാഗതവും സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.
ന്യൂയോർക്കിലെ ക്രൈസ്റ്റ് ഏജി സഭയുടെ സാമൂഹിക സന്നദ്ധ സംഘടനയാണ് റേ ഓഫ് ലൗ ഡവലപ്മെന്റ് ഫൗണ്ടേഷൻ.
Advt

Advertisement

















































