‘THE WORD INSIGHT 2025’ ഗ്രൂപ്പ് ബൈബിൾ ക്വിസ് മത്സരം  മെയ് 1ന്

‘THE WORD INSIGHT 2025’ ഗ്രൂപ്പ് ബൈബിൾ ക്വിസ് മത്സരം  മെയ് 1ന്

മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് സൺഡേസ്കൂൾസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ മല്ലപ്പള്ളി സിയോൻ ടാബർനാക്കിൾ (സീയോൻപുരം) സഭയിൽ ‘THE WORD INSIGHT 2025’ എന്ന പേരിൽ  ബൈബിൾ ക്വിസ്സ് മത്സരം നടക്കും. കോട്ടയം, പത്തനംതിട്ട റവന്യൂ ജില്ലകളിലുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട സണ്ടേസ്കൂൾ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കാം. പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. 

ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 9000 രൂപ, മൂന്നാം സമ്മാനം 6000 രൂപ. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും  നൽകും. പുറപ്പാട്, യെശയ്യാവ്, ലൂക്കോസ്, അപ്പോസ്തോലപ്രവർത്തികൾ എന്നീ പുസ്തകങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. 

ഒരു സഭയിൽ നിന്ന് എത്ര ഗ്രൂപ്പു കൾക്ക് വേണമെങ്കിലും പങ്കെടുക്കാം. ഗ്രൂപ്പിൽ മൂന്നു അംഗങ്ങളിൽ കൂടുതൽ പാടില്ല. അതിൽ രണ്ടുപേർ 25 വയസ്സിൽ താഴെ പ്രായമുള്ളവരും ഒരാൾ 25ന് വയസ്സിന് മുകളിൽ  പ്രായമുള്ളവരുമകകണം. ഒരു ഗ്രൂപ്പിന് 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഏപ്രിൽ 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. സാം എൻ. ഏബ്രഹാം, ഗ്ലാഡ്സൺ ടി. ലാലു എന്നിവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: 918 8475 460, 808 6284 556, 

Advertisement