വൈപിഇ കർണാടക സ്റ്റേറ്റ് ഏകദിന സമ്മേളനം സമാപിച്ചു

വൈപിഇ കർണാടക സ്റ്റേറ്റ് ഏകദിന സമ്മേളനം സമാപിച്ചു

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് യുവജന വിഭാഗം വൈപിഇ സ്റ്റേറ്റ് ഏകദിന സമ്മേളനം ഉടുപ്പി ഹെബ്രി ചർച്ച് ഓഫ് ഗോഡ് ഹാളിൽ സമാപിച്ചു.

വൈപിഇ കർണാടക പ്രസിഡൻ്റ് ഡോ. വിൽസൺ കെ.ചാക്കോ, ബോർഡ് മെമ്പർ പാസ്റ്റർ ജോബി സാമുവേൽ എന്നിവർ പ്രസംഗിച്ചു.

സ്റ്റേറ്റ് സെക്രട്ടറി ജെസ്വിൻ ഷാജി അധ്യക്ഷനായിരുന്നു. പാസ്റ്റർ എം.എസ്.ജോയ് പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി. പാസ്റ്റർ സനൽ ജോസഫും ടീമും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 

ഹെബ്രി, ചിക്കമംഗളൂരു സഭകളിലെ യുവജനങ്ങൾ വിവിധ പരിപടികൾ നടത്തി.

ബോർഡ് അംഗം പാസ്റ്റർ ജോബിൻ വിൽസൺ, സ്റ്റേറ്റ് ട്രഷറർ സൂരജ് കെ.എസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.