ശാരോൻ ഫെലോഷിപ്പ് റാന്നി സെൻ്റർ കൺവൻഷൻ ജനു.29 മുതൽ
വാർത്ത: പാസ്റ്റർ ഷിബു ബേബിജോൺ അടൂർ
റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെൻ്റർ കൺവൻഷൻ ജനുവരി 29 വ്യാഴം മുതൽ ഫെബ്രുവരി 1 ഞായർ വരെ ദിവസവും രാവിലെ 9.30 മുതൽ 12.30 വരെ വൈകിട്ട് 6 മുതൽ റാന്നി പ്ലാങ്കമൺ SNDP ആഡിറ്റോറിയത്തിൽ നടക്കും.
സീനിയർ മിനിസ്റ്റർ പാസ്റ്റർ പി എം ജോൺ, ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, വൈസ് പ്രസിഡൻ്റുന്മാരായ പാസ്റ്റർ ജോൺസൺ കെ ശാമുവേൽ, പാസ്റ്റർ വിജെ തോമസ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ പി.വി ചെറിയാൻ, പാസ്റ്റർ റോയി ചെറിയാൻ, റീജിയൻ മിനിസ്റ്റർ പാസ്റ്റർ ഏ.വി ജോസ്, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് ജോഷ്വാ, പാസ്റ്റർ സജോ തോണികുഴിയിൽ, പാസ്റ്റർ ഷിബിൻ ശാമുവേൽ, സിസ്റ്റർ ജെസ്സി കോശി, സിസ്റ്റർ ലിസ്സി വർഗീസ് എന്നിവർ പ്രസംഗിക്കും. ഇവാ. ദാനിയേൽ ജോർജ്ജിൻ്റെ നേതൃത്വത്തിൽ ശാരോൻ ക്വയർ ആരാധനാ നയിക്കും.

പാസ്റ്റേഴ്സ് കോൺഫറൻസ്, പൊതു മീറ്റിങ്ങ്, വനിതാ സമ്മേളനം, സിഇഎം & സൺഡേസ്കൂൾ സംയുക്ത സമ്മേളനങ്ങൾ ഫെബ്രു.1 ന് രാവിലെ 9 മുതൽ പൊതുസഭായോഗവും കർത്തൃമേശയും നടക്കും. പബ്ലിസിറ്റി കൺവീനേഴ്സ് പാസ്റ്റർ രാജേഷ് ചാക്കോ, പാസ്റ്റർ ധനീഷ് വി എം എന്നിവർ പബ്ലിസിറ്റി കൺവീനേഴ്സായി പ്രവർത്തിക്കുന്നു.

