റാഫ ബിബ്ലിക്കൽ സെമിനാരിയുടെ ഒന്നാമത് ഗ്രാഡുവേഷൻ നടന്നു
ഡൽഹി :റാഫാ ഇൻ്റർനാഷനൽ മിനിസ്ട്രിയുടെ സഹോദരസ്ഥാപനമായ റാഫ ബിബ്ലിക്കൽ സെമിനാരിയുടെ ഒന്നാമത് ഗ്രാഡുവേഷൻ സർവ്വീസ് ഡൽഹിയിൽ നടന്നു.
റവ. ഡോ. കെ. ഒ മാത്യു( ജനറൽ ഓവർസീർ , ചർച്ച് ഓഫ് ഗോഡ്, യുഎഇ, മുഖ്യപ്രഭാഷണം നടത്തി. റവ. പ്രകാശ് . കെ മാത്യു( ഡയറക്ടർ, ഡൽഹി ബൈബിൾ സെമിനാരി)ഡോ. ജോർജ് മാത്യു( പ്രസിഡൻ്റ്, റാഫ മിനിസ്ടി), ഇവാ. മനോജ് തോമസ്(ജനറൽ സെക്രട്ടറി),ഇവാ. ജോൺ തോമസ്( കോർഡിനേറ്റർ, റാഫ മിനിസ്ട്രി), റവ. രാജൻ. കെ. ( പ്രിൻസിപ്പാൾ, റാഫ ബിബ്ബിളിക്കൽ സെമിനാരി) എന്നിവർ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നാല്പത്തിമൂന്ന് വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി.

