അനേകരെ നീതിയിലേക്കു തിരിക്കുന്നതായിരിക്കണം എഴുത്തുകാരന്റെ തൂലിക

അനേകരെ നീതിയിലേക്കു തിരിക്കുന്നതായിരിക്കണം എഴുത്തുകാരന്റെ തൂലിക
പാസ്സർ മനു ഫിലിപ്പ് മുൻ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസിൽ നിന്നും മെമെൻ്റോ സ്വീകരിക്കുന്നു. സന്ദീപ് വിളമ്പുകണ്ടം, സജി മത്തായി കാതേട്ട്, ജോർജ് കോശി മൈലപ്ര, ടോണി ഡി. ചെവ്വൂക്കാരൻ, റ്റി.എം. മാത്യു, ഷാജി മാറാനാഥാ, കെ.എൻ. റസ്സൽ, സാം കൊണ്ടാഴി തുടങ്ങിയവർ സമീപം.

പ്രശസ്ത‌ എഴുത്തുകാരനും പ്രഭാഷകനും സംഘാടകനും ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ മഹാകവി കെ.വി. സൈമൺ അവാർഡ് ജേതാവുമായ പാസ്റ്റർ മനു ഫിലിപ്പിനെക്കുറിച്ച്

  • ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മഹാകവി കെ.വി. സൈ മൺ അവാർഡ് നേടിയ പാസ്റ്റർ മനു ഫിലിപ്പ് അറിയപ്പെടുന്ന എഴുത്തുകാരനും, പ്രഭാഷക നും, സംഘാടകനുമാണ്. അങ്ങയുടെ ബാല്യകാലം, വിദ്യാഭ്യാസം, കുടുംബപശ്ചാത്തലം ഇവ വിശദീകരിക്കാമോ?  

ബാല്യകാലം

ജീവിതത്തിന്റെ ഏടുകൾ മറിക്കുമ്പോൾ അനാവരണമാകുന്ന ചരിത്രത്തിലെ ആദ്യ അദ്ധ്യായം ആരംഭിക്കുന്നത് ചെമ്മനാട് എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിശാലമായ നെൽപ്പാടങ്ങളും തുരുത്തുകളും ഓലികളും തെങ്ങിൻ തോപ്പുകളും കാർഷികവിളകൾ നിറഞ്ഞ പറമ്പുകളും പ്രൗഢിയുടേയും ആഢ്യത്വത്തിന്റെ യും കഥകളുറങ്ങുന്ന പ്രശസ്തമായ ബ്രാഹ്മണഭവനങ്ങളും (കോക്കര മനകൾ) ഉണ്ടായി രുന്ന ഗ്രാമമായിരുന്നു ഞങ്ങളുടേത്. ഇന്നവ കാലപ്പഴക്കത്താൽ ഏത് സമയത്തും തകർ ന്നുവീഴാവുന്ന നിലയിൽ ശോച്യമായ അവസ്ഥയിലാണ്. പഴയനാട്ടുകാലങ്ങളുടെ മഹാസം സ്‌കൃതികളാണ് നിലം പൊത്താറായിരിക്കുന്നത്. പോയ കാലത്തിന്റെ അവശേഷിപ്പുകൾ ഇന്നില്ല, പക്ഷേ തിളങ്ങുന്ന ചില ഓർമ്മകൾ അവശേഷിക്കുന്നുണ്ട്. ആയുസ്സിന്റെ മുക്കാൽ ഭാഗവും മറുനാടുകളിൽ ഭേദപ്പെട്ട സുഖസൗകര്യങ്ങളോടെ ജീവിച്ചിട്ടും, പരിഷ്‌ക്കാരം അധി കം കടന്നു ചെന്നിട്ടില്ലെങ്കിലും ചെറുപ്പത്തിൽ കുട്ടിയും കോലും കളിച്ച് ഓടിനടന്ന നാടിനോ ടുള്ളത്ര വൈകാരിക ബന്ധം അതുകഴിഞ്ഞു ജീവിച്ച മറ്റൊരിടത്തോടും തോന്നിയിട്ടില്ലെ ന്നത് ഒരു പരമാർത്ഥമാണ് എന്നെ സംബന്ധിച്ചിടത്തോളം. ആധുനികതയുടെ ആർഭാട ങ്ങൾ കുറവായിരുന്നെങ്കിലും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും രക്തം സിര കളിൽ സ്പന്ദിച്ചിരുന്ന ഒരു നല്ല ഗ്രാമം. എന്തിനു വേണ്ടിയൊക്കെയോ ഉള്ള പരക്കം പാച്ചി ലിൽ കാലം ജീവിതത്തെ തിരക്കേറിയതാക്കിയതാകാം. പുസ്തകത്താളുകൾ മറിയുന്ന ലാഘവത്തോടെ വർഷങ്ങൾ കടന്നു പൊയ്‌ക്കോണ്ടിരുന്നു. ലോകത്തിന്റെ ഏത് കോണി ലായാലും ഒട്ടു മിക്ക മലയാളികള്‍ക്കും അവര്‍ എത്ര ഒളിച്ചു വെയ്ക്കാന്‍ ശ്രമിച്ചാലും പുറ മേയ്ക്കു പതഞ്ഞു വരുന്ന ഒരു വികാരമുണ്ട്. അത് അവരവര്‍ ജനിച്ചു ജീവിച്ചു വളര്‍ന്ന ഗ്രാമത്തിനോടും ഗ്രാമവാസികളോടുമുള്ള ഒരു പ്രത്യേക അടുപ്പവും സ്‌നേഹവും. ചിലപ്പോ ഴൊക്കെ ആ പഴയ ഓർമ്മകൾ ഒന്നു ചിന്തേരിട്ടു മിനുക്കി നോക്കാറുണ്ടു. 

പഴയകാലത്തിന്റെ നിറത്തിനും മണത്തിനും ഒക്കെ സുഖം ഒന്നു വേറേയാണ്. ഞാനേറെ വില മതിക്കുന്ന കുറെ സുഹൃദ്ബന്ധങ്ങളും കുട്ടിത്തത്തിന്റെ നിഷ്ങ്കളങ്കതയും ബാല്യത്തി ന്റെ കുതൂഹലങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെ കൈപിടിച്ചു നടത്തിയവരും എന്റെ ഗ്രാമത്തി ലെ കല്ലും മുള്ളും നിറഞ്ഞ കശുമാവിൻ തോട്ടങ്ങളും റബ്ബർ തോട്ടങ്ങളും ഒക്കെയുള്ള ഇട വഴികളും, വല്ലാത്തൊരു ഗൃഹാതുരത്വം പോലെ എന്നെ പൊതിയാറുണ്ട്. ഉത്തരവാദിത്വങ്ങ ളില്ലാത്ത സുന്ദരമായ ആ ബാല്യം കണ്ണടച്ചു തുറക്കുംമുമ്പേ കഴിഞ്ഞുപോയി, കാലത്തിനെ പിടിച്ചു കെട്ടാൻ  കഴിഞ്ഞിരുന്നുവെങ്കിൽ എന്നു വെറുതെ ആശിച്ചു പോയ സന്ദർഭങ്ങൾ.... കുറെ വിനോദങ്ങൾ എനിക്കുണ്ടായിരുന്നു. മഞ്ചാടിക്കുരുക്കൾ, സ്റ്റാമ്പു ശേഖരണം, കറൻ സിശേഖരണം ഇങ്ങനെ പലതും... ഓർക്കുമ്പോളൊക്കെ കണ്ണു നിറയ്ക്കുന്ന വലുതും ചെറുതുമായ നഷ്ടങ്ങൾ.  'നാട്യ പ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധ' മെന്ന കവിവാക്യം പോലെ എന്റെ നാടു മനോഹരമാണെന്നു പറയുന്നതിൽ ഞാൻ ശങ്കി ക്കുന്നില്ല. കളാകളാരവം പൊഴിച്ചും മന്ദമാരുതനാൽ കാർകൂന്തൽ മിനുക്കിയും മന്ദഗമനം ചെയ്ത മലമടക്കുകളിൽ നിന്നും ആഴത്തിലേക്കു  കുത്തനെ ഒഴുകിയിറങ്ങുന്ന നീരുറവക ളും കാട്ടരുവികളും നെൽവയലുകളും പാടശേഖരങ്ങളും ഗ്രാമീണ ജനജീവിതത്തിന്റെ തുടിപ്പും വെടിപ്പും ഐശ്യര്യവും ആർജ്ജവും സൗന്ദര്യവും സമാധാനവും കളിയാടുന്നതാ യിരുന്നു ഞങ്ങളുടെ ഗ്രാമം.  ഞങ്ങളുടെ തറവാട് വിറ്റെങ്കിലും  നാട്ടിൽ പോകുമ്പോഴൊ ക്കെ അവിടെ പോയി കാലിലെ സോക്സ് ഊരി 4-5 സ്റ്റെപ് ഒരിയ്ക്കൽ ചെരുപ്പില്ലാതെ നടന്ന ആ വഴികളിൽ നടക്കാറുണ്ട് അതിന്റെ ഒരു സുഖം പറഞ്ഞറിയാക്കാനാവില്ല.  ഈ വരികളെഴുതുന്ന ഈ നിമിഷവും കാലമൊന്നു തിരിഞ്ഞു കറങ്ങി, നിഷ്‌ക്കളങ്കമായ ബാല്യ ത്തിലേക്കും സ്വപ്നങ്ങള്‍ നിറമാല ചാര്‍ത്തിയ കൗമാരത്തിലേക്കും പോകുവാന്‍ മനസ്സ് കൊതിക്കുകയാണ്. ഒ.എന്‍.വി പാടിയത് പോലെ 'വെറുതായാണീ മോഹങ്ങള്‍ എന്നറി ഞ്ഞിട്ടും വെറുതെ മോഹിക്കാന്‍ മോഹം'. ബാല്യത്തിന്റെ ചിവിട്ടു പടികൾ ഒന്നൊന്നായി കൊഴിഞ്ഞതും അല്ലലറിയാതെ ദുഃഖങ്ങളറിയാതെ കുസൃതിത്തരങ്ങൾ മാത്രം നിറഞ്ഞു നിന്നിരുന്ന മനോഹരമായ ഒരു ബാല്യകാലം. 

വിദ്യാഭ്യാസം

ഓര്‍മ്മയുടെ കുത്തൊഴുക്കുണ്ടാകുമ്പോള്‍ ആദ്യം മുമ്പിലെത്തുന്നത് അറിവി ന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന എല്‍.പി. സ്‌ക്കൂളും അവിടുത്തെ അധ്യാപകരുമാണ്.  ഓർ മ്മകളുടെ സഞ്ചാരത്തിന് അങ്ങനെ ക്രുത്യമായ ഒരു പാത നിശ്ചയിക്കുക അസാദ്ധ്യമാ ണല്ലോ. ബാല്യകൗമാര ചാപല്യങ്ങളുടെ സ്കൂൾ ജീവിതം ഇന്നും ഓർമ്മയിൽ പച്ച പിടിച്ചു നില്ക്കുന്നുണ്ടു. കയ്യിൽ പുസ്തകകെട്ടും, ചോറ്റുപാത്രവും, ബട്ടൻസ് പകുതി പൊട്ടിയും പിറകു വാസം കീറി തുടങ്ങിയ ഷോർട്സും ധരിച്ചു പോയിരുന്ന കാലങ്ങൾ. കുട്ടിക്കാലത്ത്. കുട കൈയിലുണ്ടെങ്കിലും, അന്നൊക്കെ മഴ നനയുന്നതൊരു രസമായിരുന്നു. റോഡരി കിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാലുകൊണ്ടു പടക്കം പൊട്ടിച്ചും, വെള്ളമുള്ള കൊ ച്ചരുവിയിലിറങ്ങി മനപൂർവ്വം നനഞ്ഞു കയറുന്നതും, തോട്ടിറമ്പിൽ 'ക്രോം ക്രോം' എന്ന ശബ്ദമുണ്ടാക്കുന്ന തവളക്കുട്ടനെ കല്ലെറിയുന്നതും, മഴപെയ്തു കഴിഞ്ഞ് മരത്തിന്റെ ചില്ല കൾ പിടിച്ചു കുലുക്കി മഴത്തുള്ളികൾ കൂട്ടുകാരുടെമേൽ തെറിപ്പിക്കുന്നന്നതും ഹരമായി രുന്നു. സ്‌കൂൾ വിട്ടു വന്നാൽ സുഹൃത്തുക്കളുമൊരുമിച്ചുള്ള കളികൾ, രാവിന്റെ ചില്ലകളി ലേക്കു ചേക്കേറുവാൻ ധൃതി കൂട്ടുന്ന പക്ഷികളുടെ കലപില ശബ്ദങ്ങളായിരിക്കും സമയ ത്തെക്കുറിച്ചൊരു ബോധം തരുന്നത്. ചിതലരിച്ച മോഹന സ്വപനങ്ങളിൽ സങ്കല്പങ്ങൾ കൊണ്ട് ചായം പൂശിയ ജീവിതത്തിന്റെ ഓർമ്മകളുടെ സാഗരത്തിലേക്കു മനസ്സ് ഊളി യിടുമ്പോൾ പഴയ ഒരു സ്‌കൂൾ കുട്ടിയായി  ഞാൻ മാറാറുണ്ട് മൻസിൽ ഓർമകളുടെ പെരുമഴക്കാലം നൽകി കടന്നുപോയ ആ നല്ല നാളുകൾ ഇപ്പോഴും മനസിന്റെ ക്യാൻവാ സിൽ കൊണ്ടുവരുവാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. കഴിഞ്ഞ വർഷം നാട്ടിൽ പോയ പ്പോൾ  എൽ.പി. സ്കൂളിൽ പോയി എടുത്ത ചിത്രം താഴെ കൊടുക്കുന്നു.  പ്രീഡിഗ്രി വിദ്യാ ഭ്യാസാനന്തരം ടൈപ്പും ഷോർട്ട് ഹാന്റും കൂടാതെ കമ്പോസിങ് പ്രിന്റിങ്ങും പഠിക്കുവാനാ വസരം ലഭിച്ചു. അതിനുശേഷം  സ്വപ്‌നങ്ങൾ നിറച്ച ഭാണ്ഡക്കെട്ടുകളുടെ ഭാരവും പേറി നട ക്കുന്ന പ്രവാസികളിൽ ഒരുവനായി തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലേക്ക് കാലാപാനി എന്ന് വിശേഷിപ്പിക്കുന്ന ആന്തമാനിലേക്ക് 1974-ൽ ജീവിതം പറിച്ചു നട്ടു. 

 ഉദ്യോഗം:

കാഞ്ഞിരക്കുരുപോലെ കയ്പുള്ള ജീവിതത്തോട് മല്ലടിച്ചു പ്രശ്‌നങ്ങളെ നേരി ട്ടാൽ മാത്രമേ ഈ ദുരന്തഭൂമിയിൽ നിലനിൽപ്പുള്ളു എന്നുള്ള അറിവിലാണ് ജോലി തേടി യുള്ള യാത്ര വേണ്ടിവന്നത്. എന്റെ ജോലി തേടിയുള്ള യാത്ര ആരംഭിക്കുന്നത് ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനമായ കേരളത്തിലെ എറണാകുളം റെയില്‍വേ സ്‌റ്റേഷനിൽ നിന്നാണ്. അങ്ങനെ നനഞ്ഞൊട്ടിക്കുന്ന ചാറ്റല്‍ മഴയും പെറുക്കിക്കൂട്ടിയ വളപ്പൊട്ടുകളും എരിഞ്ഞു കത്തിയിരുന്ന റാന്തല്‍ വിളക്കുമെല്ലാം ഗതകാലത്തിന്റെ ചവറ്റു കുട്ടയില്‍ അന്ത്യശ്വാസം വലിക്കുവാന്‍ വിട്ടേച്ചുള്ള യാത്ര നാട്ടിൽ നിന്നു ആദ്യത്തെ ട്രെയിൻ യാത്ര. സമാന്തരങ്ങ ളായ പാളങ്ങൾക്കു മുകളിലൂടെ കിതച്ചും ചൂളംവിളിച്ചും ഭൂമികുലുക്കി അലറിപ്പാഞ്ഞു പോയതുമൊക്കെ ചിലപ്പോഴൊക്കെ മനസ്സിൽ എത്താറുണ്ട്. പ്ലാറ്റ്‌ഫോം മാറുന്നത് അനുസ രിച്ചു പെട്ടിയും തൂക്കിയുള്ള ഓട്ടം സാധാരണമാണവിടെ. ഒരുവിധത്തില്‍ കയറിപ്പറ്റുന്നത് ഒരു യുദ്ധം തന്നെയാണ്. അങ്ങനെയിരിക്കെ മുഹമ്മദ് റാഫിയുടെ ഒരു ഗാനത്തിന്റെ ഈണം ചിരട്ടയും വടിയും കൊണ്ടു തീര്‍ത്ത വീണയില്‍ ഒരു തമിഴ് പയ്യന്‍ മീട്ടി പാടുന്നത് കേള്‍ക്കാമായിരുന്നു. 'ബഹാരോം ഫൂല്‍ ബര്‍സാദോ  മേരി മെഹബൂബ് ആയാഹേ... പത്ത് പന്ത്രണ്ടു വയസ്സുള്ള കുട്ടി വയറിനകത്ത് സര്‍ക്കസ്സിലെ മരണക്കിണര്‍ പരിപാടി തുടങ്ങു കയും, വിശന്ന് കണ്ണു കാണുവാന്‍ വയ്യാത്ത സമയങ്ങളില്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാ ണിത്. ഹാസ്യത്തിന്റെ മെമ്പൊടി ചേര്‍ത്ത് ഞാന്‍ പറഞ്ഞെങ്കിലും ഈ അനാഥ ബാല്യങ്ങ ളുടെ കഥ മനസ്സിനെ അലട്ടുന്നതാണ്. മദ്രാസില്‍ നിന്നും ചില ദിവസങ്ങളിലെ യാത്രയ്ക്കു ശേഷം ആന്റമാനില്‍ എത്തിച്ചേര്‍ന്നു. ചിലനാളുകൾക്കു  ശേഷം  ഡെപ്യൂട്ടി  കമ്മീഷനേർ' സ് ഓഫീസിൽ ക്ലർക്കായിട്ടു  ജോലി ലഭിച്ചു. 1980-ൽ മായാനഗരി എന്ന് മറുപേരുള്ള ബോം ബെയിലും, അവിടെ താമസിച്ചിരുന്ന കാല്യാണിൽ നിന്ന് അതിരാവിലെ കൊളാബയിലേ യ്ക്ക് ടെലിഫോൺ ആൻഡ് ടെലസ്‌ ഓപ്പറേഷന്റെ ഡിപ്ലോമ കോഴ്സിന് പഠിക്കാൻ പോയ തുമൊക്കെ പറയുവാൻ ഒത്തിരിയുണ്ട് സ്ഥലപരിമിതി കൊണ്ട്  വിവരിക്കുന്നില്ല. 1981-87-ൽ ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദിയിലുമായി ജീവിതത്തിന്റെ നാളുകള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. 1987 മുതൽ 'അമേരിക്കൻ ഐക്യനാടുകളിലെ കേരള' മെന്ന് വിശേഷിപ്പി ക്കാവുന്ന ഫ്ളോറിഡായിൽ കുടുംബമായി താമസിച്ചു വരുന്നു. 1989 മുതൽ 2019 വരെ ഒരാശുപത്രിയിൽ ചെറിയൊരു ജോലി ചെയ്തു,  ഭൗതിക ജോലിയോടൊപ്പം കുടുംബമായി സൗത്ത് ഫ്‌ലോറിഡയിൽ താമസിച്ചു വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്യം കൊടുത്തു കൊണ്ട്  കർത്താവ്  എന്നെ ആക്കി വെച്ചിരുന്ന സ്ഥലങ്ങളിൽ സഭയുടെ വളർച്ചയ്ക്കും സുവിശേഷത്തിന്റെ വ്യാപ്തിയ്ക്കും എന്നാലാവോളം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു.

 കുടുംബപശ്ചാത്തലം

തിരുവല്ല, നിരണം എന്ന സ്ഥലത്തു പഴങ്ങേരിൽ എബ്രഹാം ഫിലിപ്പ്, ഏലിയാമ്മ ദമ്പതികളുടെ ഏറ്റവും   ഇളയ  മകനായി ഒക്ടോബർ 8-നു  1954-ൽ   എറണാ കുളം ജില്ലയിൽ പുത്തൻകുരിശിൽ ജനിച്ചു. സുവിശേഷ സത്യങ്ങളെ തിരിച്ചറിഞ്ഞപ്പോൾ മാതാപിതാക്കൾ തങ്ങളുടെ പാരമ്പര്യ സഭയായിരുന്ന മാർത്തോമ്മാ സഭ വിട്ടു വിശ്യാസ സ്നാനം സ്യകരിച്ചു പെന്തിക്കോസ്തു വിശ്യാസത്തിൽ വന്നു. ഇന്നുള്ള മാന്യതയും അംഗീ കാരവും പെന്തിക്കോസ്തു വിശ്യാസികൾക്കില്ലായിരുന്നു, എന്നതിനാൽ ശക്തമായ എതിർ പ്പുകൾ സമൂഹത്തിൽ  നിന്നും കുടുംബത്തിൽ നിന്നുമുണ്ടായി. കൂട്ടത്തിൽ അർഹതപ്പെട്ട പലതും നിഷേധിക്കപ്പെട്ടുവെങ്കിലും എന്റെ മാതാപിതാക്കൾ വിശ്യാസത്തിൽ തളരാതെ നിലനിന്നു. എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെ യോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാൻ ദൈവം അവനെ സമ്മതിച്ചില്ല. പിന്തലമുറയായ  ഞങ്ങൾക്ക് യാക്കോബി  നെപ്പോലെ ഒറ്റ വാക്കു ദൈവത്തോട് നന്ദിയോട് പറയുവാനുള്ളത് ഇങ്ങനെയാണ്.  അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. ഒന്നും മറന്നു കളയാൻ എന്റെ ദൈവം അനീ തിയുള്ളവനല്ല.  ഐ.പി.സി.യുടെ സ്ഥാപകനായ പാസ്റ്റർ കെ.ഇ. എബ്രഹാം നടത്തിയിരുന്ന കുമ്പനാട് ബൈബിൾ സ്കൂളിൽ ആദ്യ ബാച്ചിൽ വചനം പഠനം നടത്തി. നിരന്തരമായ എതിർപ്പുകളുടെയും ഒറ്റപ്പെടുത്തലുകളുടെയും നടുവിൽ നിന്നും താനും കുടുംബവും പുത്തൻകുരിശ് എന്ന സ്ഥലത്തു കുടിയേറി പാർത്തു. ആത്മീയത്തിൽ എന്റെ  പിതാവായി രുന്നു എന്റെ വഴികാട്ടി. എന്റെ  മാതാവ് ജീവിതത്തിൽ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്.  20 വർഷം മുമ്പ് അമ്മ ഞങ്ങളെ വിട്ടു പോയി. ആ സ്നേഹം, വിവേകം, സൗഹൃദം അതെല്ലാം എന്റെ നഷ്ടങ്ങളാണ്. അമ്മ, സ്ത്രീ, മനുഷ്യൻ എന്നീ നിലകളിലെല്ലാം പ്രദീപ്തമായ ഒരു മാതൃകയായിരുന്നു എനിക്കെന്റമ്മ. അവരുടെ മകനായി ജനിച്ചതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. 

  • കർത്താവിങ്കലേക്കു വന്നത് എങ്ങനെ?

1969 ഒക്ടോബർ 23. 69 വർഷത്തെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് പ്രിയപിതാവ്  ഉയിർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാമെന്ന പ്രത്യാശയിൽ കതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. നാഥനില്ലാത്ത കുടുംബത്തിൽ കാലം വില്ലൻ വേഷത്തിലെത്തി കയ്പുനീരു വിളമ്പി. ഒരു സാധാരണ കർഷക കുടുംബത്തിലെ എല്ലാ പ്രാരാബ്ധങ്ങളിൽ കൂടി കയറി യിറങ്ങേണ്ടതായി വന്നു. പിതാവ് ഒരു പാസ്റ്ററായിരുന്നതിനാൽ വളരെ കർശനമായ  ശിക്ഷ ണത്തിലാണ് ഞങ്ങൾ വളർന്നത്. ദൈവവചനം പഠിക്കുന്നതിൽ എനിക്കു താല്പര്യമുളവാ ക്കിയത് എന്റെ സണ്ടേസ്‌ക്കൂൾ കാലയളവിലായിരുന്നു. ഞങ്ങളുടെ നാട്ടിൽ ബ്രദ്‌റൺ വിശ്വാസികൾ വ്യവസ്ഥാപിതമായ രീതിയിൽ നൂറിലധികം കുഞ്ഞുങ്ങളെ സഭാ വ്യത്യാസമി ല്ലാതെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഏകദേശം ഏഴുവർഷത്തിലധികം തുടർച്ചയായി ദൈവ വചനം നന്നായി പഠിക്കുവാൻ സാധിച്ചു. അതിനുശേഷം മൂന്നുവർഷത്തോളം സണ്ടേ സ്‌ക്കൂൾ അദ്ധ്യാപകനായി ചുമതല ഏറ്റിരുന്നത് എനിക്കു മറക്കാനാവില്ല. എന്തോ എനി ക്കു ബ്രദറൺ സഭാംഗങ്ങളോട് ഇപ്പോഴും ഒരു പ്രത്യേക  മമത ഉള്ളിലുണ്ടെന്നതാണു വാസ്തവം. ജനിച്ച ഏതു മനുഷ്യനും നിത്യജീവൻ ലഭിക്കേണ്ടതിന് പുതുതായി ജനിക്കേ ണ്ടത് അനിവാര്യമാണെന്നും. ഓരോ ജീവികൾക്കും അതാതിന്റെ മണ്ഡലങ്ങളിൽ ജീവിക്കു വാനുള്ള ജീവൻ മാത്രമെയുള്ളു. കടൽ ജീവികൾക്ക് ജലത്തിലും, മനുഷ്യന് ഈ ഭൂമിയിലെ അന്തരീക്ഷത്തിലും മാത്രമേ ജീവിക്കുവാൻ കഴിയൂ. അതുപോലെ നിത്യതയിൽ ജീവിക്കു വാൻ നിത്യജീവൻ അത്യന്താപേക്ഷിതമാണ്. ജഢത്തിൽ ജനിച്ചത് ജഢമാകുന്നു. ജഢ രക്തങ്ങൾക്ക് ദൈവരാജ്യം അവകാശമാക്കുവാൻ കഴിയുകയില്ല എന്ന് വചനം മനസ്സിലാ ക്കുവാൻ കഴിഞ്ഞു. യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി അംഗീകരിച്ചു പാപമോചനം നേടിയ വിശ്വാസികൾ കൈവശമാക്കി അനുഭവിക്കുന്ന വാഗ്ദത്തങ്ങളുടെ സാക്ഷാത്ക്കാരമാണ് സ്വർഗ്ഗരാജ്യം. 'ഇത്ര വലിയ രക്ഷയെ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?' (എബ്രാ.2:4). 'അവൻ സകല മനുഷ്യരും  രക്ഷപ്രാപിപ്പാനും സത്യ ത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു' (2തിമ.2:4). യേശുക്രിസ്തു ഭൂമി യിൽ വന്നു, നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, അതിനാൽ നാം നമ്മുടെ പാപത്തെക്കു റിച്ച് അനുതപിച്ചാൽ, പാപം  ക്ഷമിക്കപ്പെടുകയും ദൈവവുമായുള്ള നമ്മുടെ ബന്ധം പുനഃ സ്ഥാപിക്കപ്പെടുകയും ചെയ്യും. 

 തിരുവചനത്തിലെ ഈ വാക്യങ്ങൾ വീണ്ടും ജനനത്തിന്റെയും, സ്നാനത്തിന്റെയും അനി വാര്യത എടുത്തുകാട്ടുന്നതാണ്. അങ്ങനെ പിതാവിന്റെ മരണശേഷം കൃത്യം ഒരു മാസം കഴിഞ്ഞു നവംബർ 23, 1969,  എന്റെ പതിനാലാം വയസ്സിൽ  രക്ഷിക്കപ്പെട്ടു  ദൈവവചന പ്രകാരമുള്ള വിശ്വാസസ്‌നാനം സ്വീകരിച്ചു. തദനന്തരം പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടു. മനുഷ്യജീവിതം നശ്വരമാണെന്നും ക്ഷണഭംഗുരമാണെന്നും, ജലോപരിതലത്തിലെ കുമിള പോലെ ക്ഷണികമാണ് ജീവിതമെങ്കിലും ഇവിടെ ലഭിക്കുന്ന സന്തോഷങ്ങളിൽ തൃപ്ത നായി, മോഹഭംഗങ്ങൾ ജീവിതത്തിൽ അനിവാര്യതകളാണെന്ന് സ്വയം വ്യാഖ്യാനിച്ച്, പ്രായോഗിക ജീവിതത്തിൽ വിജയിക്കുവാനുള്ള കൗശലങ്ങളുമായി മനുഷ്യൻ മുമ്പോട്ട് പോവുകയാണ്. മനുഷ്യജീവിതം എന്തെന്ത് ഭാവങ്ങളിലാണ് അരങ്ങേറുന്നത്. ജീവിതത്തി ന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് ആഢംബരങ്ങളിൽ മതിമറന്ന്, വില കൊടുത്ത് വാങ്ങാ വുന്ന എല്ലാ സുഖങ്ങളുമാസ്വദിച്ച് ഇതാണ് ജീവിതമെന്ന് സ്വയം പറഞ്ഞുകൊണ്ട് പുകമറ യ്ക്കുള്ളിൽ ജീവിതം കഴിക്കുകയാണ് ചിലർ. മനുഷ്യ ജീവിതത്തിന്റെ അർത്ഥത്തേയും ലക്ഷ്യത്തേയുംകുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കാത്തവരുണ്ടാവില്ല. ഈ ലോകം ഭൗതീകമായ എല്ലാ ആഢംബരങ്ങളോടും കൂടി അണിഞ്ഞൊരുങ്ങി മനുഷ്യനെ മാടിവിളി ക്കുമ്പോൾ അതിൽ നിന്നോടി രക്ഷപ്പെടുവാൻ പലർക്കുമാവുന്നില്ല, എളിയവനായ എനി ക്കതു സാധിച്ചുവെന്നതിൽ ഞാൻ സന്തുഷ്ടനാണ്.  രക്ഷ മനുഷ്യന്റെ ഇഷ്ടത്തിൽ നിന്നല്ല. മനുഷ്യന്റെ രൂപകൽപ്പനയുമല്ല. യാതൊരു കുറുക്കുവഴികളും അതിന് വിലപ്പോവില്ല. ഇത്  വായിക്കുന്ന  ആരെങ്കിലും വീണ്ടും  ജനനവും  രക്ഷയും  പ്രാപിച്ചിട്ടില്ലെങ്കിൽ അതിനായി  നിങ്ങളെ  ഞാൻ ആഹ്യവാനം ചെയ്യുന്നു. 'ഇത്ര വലിയ രക്ഷയെ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?' (എബ്രാ.2:4). 'അവൻ സകല മനുഷ്യരും  രക്ഷപ്രാപി പ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു' (2തിമ.2:4).

  • അമേരിക്കയിൽ എത്താൻ ഉണ്ടായ സാഹചര്യം?

ഞങ്ങളുടെ വിവാഹം  1983 നവംബർ  3-നായിരുന്നു. ചില ദിവസങ്ങൾക്കു ശേഷം ഞാൻ സൗദിയിലേക്കും ജോയമ്മ കുവൈറ്റിലേക്കും കടന്നു പോയി. അക്കാലത്തു ഗൾഫ്  രാജ്യ ങ്ങളിൽ ഫാമിലി വിസ കിട്ടാൻ അത്ര എളുപ്പമായിരുന്നില്ല, അതിനാൽ ജോയമ്മയുടെ മൂത്ത  സഹോദരി മേരിക്കുട്ടി മാത്യു അമേരിക്കക്കു പോകാനുള്ള ഏർപ്പാട് ചെയ്തിരുന്നു വെങ്കിലും ആദ്യം വലിയ താല്പര്യമില്ലായിരുന്നുവെങ്കിലും ഒരുമിച്ചു താമസിക്കുവാൻ സൗക ര്യപ്രദമെന്ന രീതിയിൽ പോകാനുള്ള കാര്യങ്ങൾ ക്രമീകരിക്കുകയായിരുന്നു. അങ്ങനെ ഭൂമിയില്‍ ജീവിക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനും സാമ്പത്തീക ഭദ്രതയ്ക്കുമൊക്കെ പറുദീസയെന്നു വിശേഷിപ്പിക്കപ്പെട്ട ഒരിടത്തിലേക്കു ഒരു കൊട്ട പ്രതീക്ഷകളുടെ ഭാണ്ഡ വും പേറിയാണു സൗദിയിലെ ഡഹറാനില്‍ നിന്ന് 1987 മെയ് 8-നു യുഎസിലേക്കു കടന്നു വന്നത്. എയര്‍ഫ്രാന്‍സിന്റെ  പടുകൂറ്റന്‍ ജറ്റുവിമാനം ഇളം കാറ്റിൽ അലസമായി ഒഴുകുന്ന നനുത്ത വെളുത്ത മേഘകെട്ടുകളിലേക്കു പറന്നുയര്‍ന്നു. നീണ്ട 19 1/2 മണിക്കൂറുകള്‍ക്കു ശേഷം  മയാമി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എന്നെയും വഹിച്ചു കൊണ്ടു വന്ന വിമാനം റണ്‍വേയില്‍ തൊടുന്ന കാലയളവു പറഞ്ഞാല്‍ മഞ്ഞു കാലത്തിനു ചരമഗീതം പാടുന്ന, കുയിലുകള്‍ പൂമോടിയൊരുക്കി വരവേല്‍ക്കുന്ന വസന്തകാലത്തിനു കാതോ ര്‍ക്കുന്ന സമയം. അങ്ങനെ 1987 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും തെക്കെ മുനമ്പായ ഫ്‌ളോറിഡായില്‍ കുടുംബമായി താമസിച്ചുവരുന്നു. ചില നാളുകൾക്കു ള്ളിൽ ജോയമ്മയ്ക്ക് ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടി, ഞാനും ചില വർഷങ്ങൾ ഇവിടെ വന്നു അൾട്രാസൗണ്ട് പഠിക്കുന്നതിനും 1989 മുതൽ ഒരാശുപത്രിയിൽ ഒരു ജോലി ചെയ്യു വാൻ  ദൈവം  സഹായിച്ചു. 2019-ൽ രണ്ടു പേരും റിട്ടയർമെൻറ് എടുത്തു വിശ്രമ ജീവിത ത്തിലാണ്. എന്റെ വ്യക്തിപരമായ ജീവിതത്തിലെ ഒരു വലിയ നാഴികക്കല്ലായിരുന്നു   2019  അങ്ങനെ ശിഷ്ടമുള്ള ജീവിതത്തിൽ എന്റെ ഒരു ആശയെന്നോണം ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ  വോളണ്ടിയർ ക്ലെർജിയായിട്ടു സേവനമനുഷ്ടിക്കുന്നു.

  •  വിവാഹം, സഭാശ്രുഷ  എന്നിവയെപ്പറ്റി ഒന്ന് വിവരിക്കാമോ?

മുടിയിഴകളില്‍ വെളുപ്പുനിറം പടരുന്നത് ഞാനറിയതെതന്നെ സംഭവിച്ചുകൊണ്ടിരുന്ന തായി എനിക്കു തോന്നിത്തുടങ്ങി. ഇനിയും ജീവിതസഖിയെ കണ്ടെത്തേണ്ട സമയം സമാ ഗതമായി എന്നുള്ളതുകൊണ്ടു വലിയ യാത്രകള്‍ നടത്താതെ വലിയ സന്നാഹങ്ങളൊന്നു മില്ലാതെ ദൈവം കാട്ടിത്തന്നതിനാല്‍ 1983 നവംബര്‍ 3ന് പുന്നയ്ക്കാട്ടു കാലാപ്പുറത്തു വീട്ടില്‍ മാത്യു ഇട്ടിയുടെയും മറിയാമ്മ ഇട്ടിയുടേയും മകള്‍ ജോയമ്മയെ വിവാഹം കഴിച്ചു. സഭാ  ശ്രുഷയെപ്പറ്റി പറഞ്ഞാൽ ഞാനൊരിയ്ക്കലും ഒരു സഭാ ശ്രുഷകനായിരിപ്പാൻ ഉദ്ദേ ശിച്ചിട്ടില്ലായിരുന്നു. എന്നാൽ ഒരു ചാപ്ലയിൻ ആയിട്ട് വോളന്റിയറായി ചെയ്യണമെന്ന് ആഗ്ര ഹിച്ചിരുന്നു പക്ഷെ  ഫ്ലോറിഡയിൽ ഒരു ചാപ്ലിൻ ആകാൻ, ആഗ്രഹിക്കുന്നവർക്ക്‌  ചാപ്ലിയ ന്മാർക്ക് സാധാരണയായി ദൈവശാസ്ത്രത്തിൽ അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദാനന്തര ബിരുദം ആവശ്യമാണ്, കൂടാതെ ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷൻ (CPE) കൂടാതെ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ ചാപ്ലെയിൻസ് പോലുള്ള സംഘട നകളിൽ നിന്നുള്ള സർട്ടിഫിക്കേഷനും ആവശ്യമായിരുന്നു. എനിക്കാണെങ്കിൽ ആഗ്രഹം മാത്രം കൈമുതാലായിട്ടുള്ളയിരുന്നു. അപ്പോൾ കുറഞ്ഞപക്ഷം ഒരു പാസ്റ്ററൽ ഓർഡിനേ ഷനുണ്ടെങ്കിൽ അതനുവധിക്കാം എന്ന് പറഞ്ഞതിനാൽ ഞാൻ ഓർഡിനേഷൻ കരസ്ഥമാ ക്കിയെന്നേയുള്ളു. ഭൗതിക ജോലിയോടൊപ്പം കർത്താവ് എന്നെ ആക്കി വെച്ചിരിക്കുന്ന സ്ഥലങ്ങളിൽ സഭയുടെ വളർച്ചയ്ക്കും സുവിശേഷത്തിന്റെ വ്യാപ്തിയ്ക്കും എന്നാലാ വോളം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നു. ഒരു ഓർഡയിൻഡ് മിനിസ്റ്റർ എന്ന നിലയിൽ സഭ യിൽ ശുശ്രുഷിക്കുവാൻ തരുന്ന അവസരങ്ങളിൽ ചെയ്യുന്നു.

  •  എങ്ങനെയാണ് അങ്ങ് ഒരു എഴുത്തുകാരനായത്? ആദ്യ രചനയുടെ ഓർമ്മകൾ?

എന്‍റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ 1972 കാലഘട്ടത്തിൽ കുങ്കുമം വാരികയിൽ ഒരി ക്കലും വെളിച്ചം കാണാത്ത  ഒരു ചെറുകഥ അയച്ചിരുന്നതൊഴിച്ചാൽ എഴുത്തിന്റെ മേഖല യിലേക്ക് പ്രവേശിക്കുക എന്ന സാഹസ്സത്തിനു  മുതിർന്നിട്ടില്ല. ജീവിത പ്രാരാബ്ധങ്ങളുടെ വലിയ മാറാപ്പും തോളെത്തേറ്റി മറ്റെല്ലാ ആഗ്രഹങ്ങൾക്കും വിട പറഞ്ഞു ജീവിച്ചുവെങ്കിലും എഴുതണമെന്ന  എന്റെ ആഗ്രഹം കനലടങ്ങാതെ കിടന്നിരുന്നു, ഏറേത്താമസിയാതെ 2012-ൽ അത് വീണ്ടും എരിയാൻ തുടങ്ങി. യാദ്രുച്ഛീകങ്ങൾ എന്നു തോന്നാവുന്ന പല സംഭ വങ്ങളുടെ പിന്നിൽ ദൈവീക പദ്ധതിയും ദൈവീകകരങ്ങൾ  പ്രവർത്തിക്കുന്നു എന്ന് അംഗീകരിക്കേണ്ടതായി വരുന്നു. ഒരു പ്രഭാത വേദപുസ്തക പാരായണത്തിനിടയില്‍, എബ്രായ ലേഖനം  മൂന്നാം അദ്ധ്യായത്തിലെ 'യേശുവിനെ ശ്രദ്ധിച്ചു നോക്കുവിന്‍ അവന്‍ എത്ര മഹാന്‍' എന്നീ വാക്യങ്ങളില്‍ എന്റെ കണ്ണുകള്‍ പെട്ടെന്നു ഉടക്കുവാനിടയായി.  ഒരി ക്കല്‍ ഞാന്‍ ലൈബ്രറിയില്‍ പുസ്തകം എടുക്കുവാനായി ചെന്നപ്പോള്‍ എന്റെ ശ്രദ്ധ യില്‍പ്പെട്ട രണ്ടു പുസ്തകങ്ങൾ. അതില്‍ ഒരു പുസ്തകത്തിന്റെ പേര് "The 100 A ranking of the most influential persons in history". അതിന്റെ എഴുത്തുകാരന്‍ Dr. Michael H. Hart. അദ്ദേഹ ത്തിനു മൂന്നു മാസ്‌റ്റേഴ്‌സ്‌ കൂടാതെ ഫിസിക്‌സിലും, മാത്തമാറ്റിക്‌സിലും, ബയോളജിയിലും ഡോക്‌ട്രേറ്റ് ഉണ്ട്. മൈക്കിള്‍ ഹാര്‍ട്ട് തന്റെ പുസ്തകത്തില്‍, ലോകത്തെ ഏറ്റവും കൂടു തല്‍ സ്വാധീനിച്ചിട്ടുള്ളവരും ഏറ്റവും വിശിഷ്ടമായ കാര്യസിദ്ധി ചരിത്രത്തില്‍ നേടിയെടു ത്ത നൂറു പേരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തിരഞ്ഞെടുത്ത 100 പേരു കളുടെ കൂട്ടത്തില്‍ യേശുവിനു നല്കപ്പെട്ടിരിക്കുന്ന സ്ഥാനം മൂന്നാമതു മാത്രമാണ്. ഒന്നാ മന്‍ മുഹന്മദുനബി എന്നാണ് അദ്ദേഹം സമര്‍ത്ഥിച്ചിരിക്കുന്നത്. ഇതില്‍ എനിക്ക് അല്‍പ്പമ ല്ലാത്ത ജിജ്ഞാസ ഉളവാക്കിയതനുസരിച്ചു ഇസ്ലാം മതത്തെക്കുറിച്ചും മറ്റുമതങ്ങളെ ക്കുറിച്ചും, എല്ലാവിധ മുന്‍വിധികളും മാറ്റിവെച്ചു ധാരാളം വായിക്കുവാനിടയായി.  

 എന്റെ മനസ്സിലെ ബോധ്യങ്ങളെ തിരുത്തുവാന്‍ തക്കവിധത്തില്‍ യാതൊന്നും പുതുതായി എനിക്കു കാണുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ആ പഠനത്തില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്. കൂടുതല്‍ പഠിക്കുന്തോറും യേശുക്രിസ്തുവിന്റെ വ്യക്തിത്വം എനിക്കു തെളിഞ്ഞു കൂടുതല്‍ പ്രകാശമാനമാകുകയായി രുന്നു. ആകാശത്തില്‍ നിന്നു സൂര്യനെ മാറ്റിക്കളയുവാന്‍ സാധ്യമെങ്കില്‍ മാത്രമേ ലോക ചരിത്രത്തില്‍നിന്നും ക്രിസ്തുവിന്റെ നാമത്തെ മായിച്ചുകളയുവാന്‍ സാധിക്കൂ. മനുഷ്യ ജീവിതത്തെ ഉല്‍ക്കര്‍ഷത്തിലേക്ക് നയിക്കുന്നതിന് യേശുക്രിസ്തുവും ക്രൈസ്തവരും ചെയ്തിട്ടുള്ളതു പോലെ ഒരു വ്യക്തിക്കോ മതസംഹിതകള്‍ക്കോ തത്വസംഹിതങ്ങള്‍ക്കോ ഒരംശം പോലും ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല എന്നതു പരമാര്‍ത്ഥമെന്നിരിക്കെ, ചരിത്രത്തെ അവഗാഢം പരിശോധിച്ചു പുസ്തകമെഴുതിയ മൈക്കിള്‍ ഹാര്‍ട്ടിന് എങ്ങനെ പിശകു പറ്റി? ഡോക്ടര്‍ സ്‌റ്റേഷ്‌സിന്റെ അഭിപ്രായപ്രകാരം ക്രിസ്തുവിശ്വാസം ഏറ്റവും പ്രബലമായ മൂന്നു സ്ഥാപനങ്ങളെ തകിടം മറിച്ചുകൊണ്ട് അവയുടെ സ്ഥാനത്ത് അതീവ ശോഭയോടെ ഉദിച്ചുയര്‍ന്നു വന്ന മഹാശക്തിയാണ്. ഒന്നാമത്തെ സ്ഥാപനം ദൈവത്തിന്റെ സ്വന്തജന ങ്ങള്‍ എന്ന് അഭിമാനിച്ച് മദോന്മത്തരായ യഹൂദമതമാണ്. രണ്ടാമതായി സര്‍വ്വലോക വ്യാപിതമായ പുറജാതിമതമാണ്. അതിരറ്റ സൈനികശക്തിയാല്‍ സംരക്ഷിതവും അതി വിപുലവുമായ റോമാസാമ്രജ്യമാണ് മൂന്നാമത്തെ സ്ഥാപനം. ഈ മൂന്ന് മഹാസ്ഥാപനങ്ങ ളെ പിടിച്ചുകുലുക്കുവാന്‍ ക്രൈസ്തവ വിശ്വാസത്തിനു കഴിഞ്ഞു.  ലോകം മഹാന്മാരെന്നു കൊട്ടിഘോഷിക്കതക്ക വിധത്തില്‍ ഉയരങ്ങളില്‍ എത്തിയവരുടെയും ചരിത്രം ഏതാനും പുസ്തകങ്ങളില്‍ ഒതുക്കിയെഴുതാന്‍ കഴിയും. എന്നാല്‍ യേശുവിന്റെ പരസ്യജീവിതവും ശുശ്രൂഷയും സംബന്ധിച്ച്‌ കോടിക്കണക്കിന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഇന്നും പുതിയ പുസ്തകങ്ങള്‍ രചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തിലിന്നയോളം രചി ക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് യേശുവിനെ കുറിച്ചാണ്.  ഈ എളിയവന്റേയും ചെറിയ ഉദ്യമവും മറിച്ചൊന്നല്ല. ''യേശു മഹാന്‍, അവന്‍ ആരിലും ഉന്നതന്‍ തന്നെ. അവനൊപ്പം പറയൊനാരാളുമില്ല, അവനെപ്പോലെ ആരാധ്യനാ രുമില്ല''. ആരെന്ത് യേശുവിനെക്കുറിച്ചു ചിന്തിച്ചാലും, യേശു ഒരു പ്രബലമായ വ്യക്തിത്വമു ള്ളവനാണ്. വേദഗ്രന്ഥത്തിലെ  66  പുസ്തകങ്ങളിലേയും സൂക്ഷ്മബിന്ദു യേശുക്രിസ്തു വല്ലാതെ മറ്റാരുമല്ല. ദൈവത്തെ  പൂര്‍ണ്ണ രൂപത്തില്‍ വിവരിക്കുന്ന വര്‍ണ്ണനകള്‍ മാനുഷീ കമായ ഒരു ഭാഷയിലും സാധ്യമല്ല. എല്ലാ പരിമിതികളെയും അതിലംഘിക്കുന്ന അപരി മേയനായ ദൈവത്തെക്കുറിച്ചുള്ള പരിമിതരായ മനുഷ്യരുടെ ചിന്തകളും ഭാവനകളും ഭാഷാപ്രയോഗങ്ങളും ഒക്കെ പരിമിതങ്ങളാണെന്നു ഞാന്‍ വിസ്മരിക്കുന്നില്ല. യേശുവിന്റെ മഹത്വത്തെയും ശക്തിയെയുംകുറിച്ചു കേവലം മനുഷ്യന്റെ നാവുകള്‍ കൊണ്ടു പറഞ്ഞു തീര്‍ക്കുവാനോ അവന്റെ തൂലിക കൊണ്ടു എഴുതിത്തീര്‍ക്കുവാനോ കഴിവുള്ളതല്ല. 

 ലോകത്തിലിന്നുവരെ ആവിഷ്‌ക്കരിക്കപ്പട്ടിട്ടുള്ള കരസേന, നാവികസേന, വ്യോമസേന, എന്നിവയുടെ സൈനിക നീക്കങ്ങള്‍ക്കു പിടിച്ചെടുക്കുവാന്‍ കഴിയുന്നതിലുമധികം ഭൂപ്രദേ ശങ്ങള്‍ ക്രിസ്തുവിന്റെ സ്‌നേഹം പിടിച്ചടക്കിയിട്ടുണ്ട്. ഇന്നുവരെ കൂടിയിട്ടുള്ള സകല നിയ മനിര്‍മ്മാണ സഭകള്‍ക്കും കഴിയുന്നതിലുമധികം, ഇന്നുവരെ കിരീടം അണിഞ്ഞിട്ടുള്ള സകലരാജാക്കന്മാര്‍ എല്ലാവരും കൂടിച്ചേര്‍ന്നാല്‍ അവര്‍ക്ക് കൂട്ടായി സാധിച്ചെടുക്കാന്‍ കഴിയുന്നതിലുമധികം യേശുക്രിസ്തുവിന്റെ ഉപദേശത്തിലൂടെ സാധിച്ചിട്ടുണ്ട്. യേശു ക്രിസ്തുവിനെപ്പോലെ മനുഷ്യഹൃദയത്തെ ഇത്രമാത്രം സ്പര്‍ശിച്ചിട്ടുള്ള ഒരു വ്യക്തിയുമില്ല. പണ്ഡിതനെന്നോ, പാമരനെന്നോ, ദരിദ്രനെന്നോ, ധനികനെന്നോ, ബാലകനെന്നോ, ബാലി കയെന്നോ, യുവാവെന്നോ, യുവതിയെന്നോ, വൃദ്ധനെന്നോ, വൃദ്ധയെന്നോ, പാപിയെന്നോ, പാപിനിയെന്നോ, വിശുദ്ധനെന്നോ, വിശുദ്ധയെന്നോ, ഒരു വ്യത്യാസവുമില്ലാതെ ഏവരേയും ഒരുപോലെ യേശു സ്പര്‍ശിച്ചിട്ടുണ്ട്. ദൈവത്തെ വെളിപ്പെടുത്തുവാന്‍ പലരും സാധര്‍മ്മ്യ പദങ്ങളെയും വ്യക്തികളെയും ആലങ്കാരിക നാമങ്ങളെയും ഉപയോഗിക്കാറുണ്ട്. അതിന്റെ അര്‍ത്ഥം ആ വ്യക്തികളുമായോ വസ്തുക്കളുമായോ ദൈവത്തെ തുലനപ്പെടുത്തുകയല്ല, പ്രത്യുത, അതു ദൈവത്തെകുറിച്ചുള്ള ഒരു വിശദീകരണത്തിനുള്ള ശ്രമം മാത്രമാണ്. മനു ഷ്യന്‍ ദൈവത്തെ ഗ്രഹിക്കുവാന്‍ ഏതു മാനദണ്ഡം സ്വീകരിച്ചാലും ദൈവത്തിന്റെ  കോടി യിലൊരംശം പോലും വിവരിക്കാന്‍ കഴിയുകയില്ല. ദൈവത്തെ  പൂര്‍ണ്ണ രൂപത്തില്‍ വിവരി ക്കുന്ന വര്‍ണ്ണനകള്‍ മാനുഷീകമായ ഒരു ഭാഷയിലും സാധ്യമല്ല. ദൈവത്തിനു തന്റെ സ്വന്തം പദ്ധതികളും നിയമങ്ങളും ന്യായവിധികളും നടപ്പാക്കാന്‍ അവന്‍ തിരഞ്ഞെടു ക്കുന്ന വഴികള്‍ നമ്മുടെ ബുദ്ധികൊണ്ടു മനസ്സിലാക്കാന്‍ പ്രയാസ്സമാണ്. മനുഷ്യരില്‍ പല ര്‍ക്കും സമാനതകളുണ്ടാകാം, എന്നാല്‍ ഒരാള്‍ക്കും യേശുവിനോട് തുല്യത അവകാശപ്പെ ടാനാവില്ല. ചിലര്‍ തങ്ങളുടെ ഏതെങ്കിലും കര്‍മ്മമണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചേര്‍ന്നിരിക്കാം. യേശുവിനെ ഏതാനും നിര്‍വ്വചന ത്തിലോ, സമവാക്യസൂക്തങ്ങളുടെ ചട്ടക്കൂട്ടിലോ ഒതുക്കാനാവില്ല, നമ്മള്‍ ആരാധിക്കുന്ന, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ മഹത്വത്തെക്കുറിച്ചുള്ള ശരിയായ ഒരറിവ് ഒട്ടു മിക്കവര്‍ക്കും പരിമിതമാണെന്നു മനസ്സിലാക്കിയതിനാല്‍, ഈ വിഷയങ്ങളില്‍ സാധാരണ ദൈവമക്കള്‍ക്കു പഠിക്കുവാനുള്ള ഒരു അഭിരുചി വളരണമെന്നാശിച്ചു കൊണ്ടുള്ള ഒരു പരിശ്രമമായി എന്റെ ആദ്യ പുസ്തകത്തെ കണ്ടാല്‍ മതി. 

 എന്റെ ആദ്യ രചനയുടെ ഓർമ്മകൾ പറഞ്ഞാൽ  ആദ്യ പുസ്തകമായ ‘ഒന്നു നിൽക്കൂ യേശുവിനെ ശ്രദ്ധിച്ച്നോക്കുക’എബ്രായ ലേഖനം ആസ്പദമാക്കി രചിച്ചത് 2017-ൽ പ്രകാശനം  ചെയ്തു.  കേവല മനുഷ്യന്റെ നിസ്സാരബുദ്ധിയിലൊതുക്കാൻ കഴിയുന്നതല്ല യേശുവിന്റെ മഹത്വമെങ്കിലും വേദപുസ്തക താളുകളിൽ നിന്ന് ലഭിക്കുന്ന സ്വർഗ്ഗീയ വെളിപ്പാടുകളെ വളരെ ഭംഗിയായി ഇതിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. യേശുവിന്റെ ജനനം, പരസ്യ ശുശ്രൂഷ, അത്ഭുതപ്രവർത്തികൾ തുടങ്ങി ഉയർപ്പു വരെ വായിക്കുന്ന ഒരു വ്യക്തിക്കു യേശുവിനോടു കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതിയാണു അനുഭവപ്പെടുന്നതു. ജീവിത ത്തിന്റെ നാൽക്കവലയിൽ ദിശതെറ്റി പ്രാപഞചീകവും ഭൗതീകവുമായതിനു വേണ്ടി ഓടി ജീവിതത്തെ തളച്ചിട്ട് വെളിച്ചം കെട്ടുപോയവരുടെ ഉള്ളിലേയ്ക്ക് ഒരു ചെറുതിരി വെട്ടം കാണിക്കുന്നതിനാണ് എന്റെ രചനകളിലൂടെ ഞാൻ ശ്രമിച്ചിരിക്കുന്നത്. ദൈവത്തിന്റെ നിസ്വാർത്ഥ സ്‌നേഹദർശനത്താൽ അനേകരെ നീതിയിലേക്കു തിരിക്കുവാൻ എന്റെ എഴു ത്തുകൾ  മുഖാന്തിരം ഇടയാകണമെന്ന ഒറ്റ ലക്ഷ്യമേ എനിക്കുള്ളൂ. ചില ആലോചനകൾ ദൈവം തന്നത് എഴുതുമ്പോൾ പഞ്ഞിയിൽ വീണ തീക്കനൽ പോലെ  വാക്കുകൾ ഹ്രുദയ ത്തിൽ ആളിക്കത്തിയ അനുഭവമുണ്ടായിട്ടുണ്ട്. ഏദെൻ തോട്ടത്തെക്കുറിച്ചു എഴുതിയ സന്ദർഭം പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ച സൗന്ദര്യത്തെ മുഴുവൻ ആവാഹിക്കാനും ഒരു സ്‌ക്രീനിൽ കാണുന്നപ്രകാരം അത് വിവരിച്ചെഴുതാൻ ദൈവം സഹായിച്ചിട്ടുണ്ട്.  പാറയിൽ നിന്ന് ജലം പുറപ്പെടുവിക്കാൻ ഒരു വടിയേയും, അന്ധനായ ഒരുവനു കാഴ്ച നല്കാൻ അൽപ്പം കളിമണ്ണിനേയും അവിടുന്ന് പ്രയോജനപ്പെടുത്തുകയുണ്ടായല്ലോ. അതുപോലെ എന്നെയും  ദൈവം ഉപയോഗിച്ചുവെന്ന് മാത്രമേ പറയുവാനുള്ളു. നഷ്ടപ്പെടുന്ന തൊണ്ണൂറ്റി ഒമ്പതിനെക്കുറിച്ച് സാരമില്ലെന്ന് ഭാവിച്ചിട്ട് നഷ്ടപ്പെടാത്ത ഒന്നിനു വേണ്ടി ആഘോഷിക്കു ന്നവരാണു മിക്കവരും. ആക്ഷരങ്ങൾ മുറിവിനു മീതെ പുരട്ടുന്ന സ്നേഹ ലേപനമോ, മുറി വുണക്കാൻ പര്യാപ്തമായ മരുന്നോ ആയും  മാറിയേക്കാം. യേശുവിന്റെ സനേഹത്തിന്റെ അഗാധതയാണെന്റെ തൂലികയ്ക്കു ജീവൻ പകർന്നതു. ഞാൻ കൊണ്ടുവന്ന സുഗന്ധം മാത്രം ഇവിടെ തങ്ങി നില്ക്കട്ടെ. അറിയാത്ത അറിവിന്റെ ഉറവ തേടി ഈ പച്ച തുരു ത്തിന്റെ ആഴങ്ങളിലേക്കി ഇറങ്ങിച്ചെല്ലുവാൻ മനസ്സു വല്ലാതെ തുടിക്കണം. ദൈവത്തെ തേടി എവിടെ നിന്നോ തുടങ്ങി എങ്ങും എത്താത്ത വഴികളിൽ ചിലർ എത്തിച്ചേരുന്നു. ചില വഴികൾ അങ്ങനെയാ, നമ്മൾ എത്ര നോക്കി നടന്നാലും കാണില്ല, ഒരു വഴികാട്ടി വേണ്ടി വരും അത് കണ്ടെത്തുവാൻ. ആ കർമ്മമായിരിക്കും ഈ പുസ്തകത്തിലൂടെ ഞാൻ നിർവ്വഹിക്കുന്നത്. 

 പുസ്തകാഭിപ്രായം, ആശംസകള്‍ ഒക്കെ എഴുതിത്തന്ന ആദരണീയരായ കര്‍തൃദാസ ന്മാരോടും പ്രത്യേകാല്‍ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനും ഇത് പുസ്തകരൂപ ത്തിലാക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച പാസ്റ്റര്‍ ജോബി ജോര്‍ജ്ജ് കോതമംഗലത്തി നെ എനിക്ക്  മറക്കാനാവില്ല. എന്റെ  എഴുത്തിന്റെ  വഴിയിലെ   ഓരോ ചുവടിലും എന്നോ ടൊപ്പം നിന്ന കുടുംബം, അതുപോലെ  എന്നെ   പ്രോത്സാഹിപ്പിച്ച അനേകരുണ്ട് എന്നാൽ എല്ലാവരുടെയും പേരുകൾ എടുത്തു പറയുവാൻ സ്ഥലം  പോരാ, എന്നിരുന്നാലും ചുരു ക്കം ചിലരുടെ പേര് പറഞ്ഞില്ലെങ്കിൽ കടുത്ത കൃതഘ്‌നതയായിരിക്കുമെന്നുള്ളത് കൊണ്ട് പറയട്ടെ. പാ. കെ.സി. ജോൺ-ഫ്ലോറിഡ, റസ്സൽ സാർ, സജി കാതേട്ട്, നിബു വെള്ളവ ന്താനം എന്നിവർ. പറയാത്ത സത്യവും പ്രകടമാക്കാത്ത സ്‌നേഹവും ക്ലാവു പിടിച്ച നാണയ ത്തുട്ടു പോലെ ഉപയോഗശൂന്യമാണ്.  പിശുക്കന്റെ നാണ്യം പോലെ വളരെ കരുതലോടെ മാത്രം ചുരുങ്ങിയ വാക്കുകളില്‍ മാത്രം അഭിനന്ദനം പറയുന്ന മലയാളി സമൂഹത്തില്‍, എന്റെ പുസ്തകം വായിച്ച് ആദ്യമായി ലോഭമില്ലാതെ അഭിനന്ദനം അറിയിച്ച സഹൃദയരെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. 

  •  ജീവിതത്തിൽ മറക്കാനാവാത്ത സംഭവം? 

എൻറെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം യേശുക്രിസ്തുവിനെ അറിയുകയും സ്നേ ഹിക്കുകയും സേവിക്കുകയും ചെയ്യുവാൻ സാധിച്ചു എന്നതാണ് ജീവിതത്തിൽ മറക്കാനാ വാത്ത സംഭവം. ജനനത്തീയതിയെക്കാൾ പ്രാധാന്യമേറിയാണ് വീണ്ടും ജനത്തീയതി, ഇന്നേക്ക് 56 വർഷം മുൻപ് ഒരു ദൈവപൈതലായി തീരുവാൻ ദൈവം സഹായിച്ചു.  ക്രിസ്തുവിനൊപ്പമുള്ള എന്റെ ആത്മീയ യാത്രയുടെ വർഷങ്ങളിലൂടെ തിരിഞ്ഞുനോക്കു മ്പോൾ, എനിക്ക് ഏറ്റവും മറക്കാനാവാത്ത നിമിഷം സംഭവിച്ചത് എനിക്ക് 14 വയസ്സു ള്ളപ്പോഴാണ്, ഞാൻ എന്റെ പാപങ്ങൾ ഏറ്റുപറഞ്ഞ് യേശുവിനെ എന്റെ ഹൃദയത്തിലേക്ക് ക്ഷണിച്ചു. പിന്നെ, എനിക്ക് എന്തോ സംഭവിച്ചു. ജീവനുള്ള ദൈവത്തിന്റെ വ്യക്തമായ സാന്നിധ്യം എനിക്ക് പെട്ടെന്ന് അനുഭവപ്പെട്ടു. എന്റെ മുൻകാല പാപങ്ങളുടെ ബന്ധന ങ്ങളിൽ നിന്ന് മുക്തനായതുപോലെ, ഉള്ളിൽ ശുദ്ധിയുള്ളവനായി  എനിക്ക് തോന്നി. ആ മറക്കാനാവാത്ത നിമിഷം അത് സംഭവിച്ച പ്രഭാതത്തിലെന്നപോലെ ഇന്നും എനിക്ക് യഥാ ർത്ഥമാണ്. അതുമൂലം  ജീവിതയാത്രയെ സമൂലം മാറ്റിമറിക്കാൻ പരിശുദ്ധാത്മാവ്  കൃപ  ചെയ്തു. ലോകം പലപ്പോഴും ആത്മീയ അനുഭവങ്ങളെ അവഗണിക്കുന്നു. ദൈവവുമാ യുള്ള എന്റെ പ്രത്യേക നിമിഷത്തെ ഒരു ബാല്യകാല മിത്തായി പരിഹസിച്ച സുഹൃത്തു ക്കൾ എനിക്കുണ്ട്. അവർ യാഥാർത്ഥ്യത്തിന്റെ രണ്ട് രൂപങ്ങളെ മാത്രമേ അംഗീകരി ക്കുന്നുള്ളൂ: 1+1+1 = 3 പോലുള്ള ഗണിതശാസ്ത്ര "സത്യങ്ങൾ". എന്നാൽ  ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ  അതിന്റെ  ഉത്തരം ഒന്ന്   എന്നാണു  അത്  മനസ്സിലാക്കാൻ  ആത്മീക ദൃഷ്ടി  തുറക്കണം. ഗണിത സൂത്രവാക്യങ്ങളോ മൂർത്തമായ തെളിവുകൾ പാലി ക്കാത്ത നിരവധി യാഥാർത്ഥ്യങ്ങൾ ജീവിതത്തിൽ നാം അനുഭവിക്കുന്നുണ്ടെന്നുള്ളത്  സത്യമാണ്.  ദൈവവുമായുള്ള എന്റെ ബാല്യകാല കൂടിക്കാഴ്ച പിറ്റേന്ന് ഞായറാഴ്ച രാവി ലെ സ്നാനക്കടവിൽ  സംഭവിച്ചു. ലോകത്തിലെ പണ്ഡിതന്മാരോട്  വലിയ ഫിൽസോഫി യോ, തീയോളജിയോ  പറഞ്ഞു  അവരെ  കൺവിൻസ്  ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, യേശു അന്ധനെ  സൗഖ്യമാക്കി  കഴിഞ്ഞപ്പോൾ ഒരുകൂട്ടം പരീശന്മാർ  അവനോടു  ചോദി ച്ചതിനു അവൻ പറഞ്ഞു, “അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു. (യോഹ.  9:25), അത്  തന്നെയാണ്  എനിക്കും  പറയുവാനുള്ളത്. 

ലോകത്തിൽ മനുഷ്യരെ മൂന്നായി തരം തിരിച്ചാണ് ന്യായം വിധിക്കുന്നത്, യഹൂദ ജനതയെ അവർക്ക് നൽകപ്പെട്ടിരിക്കുന്ന ന്യായപ്രമാണം വെച്ചും, പുതിയ നിയമകാലഘട്ടത്തിലുള്ള വരെ സുവിശേഷം വെച്ചും, മറ്റുള്ളവരെ മനഃസ്സാക്ഷിയുടെ പ്രമാണം വെച്ചുമാണ് ന്യായം വിധിക്കുന്നത്. മനുഷ്യ സങ്കൽപ്പങ്ങളുടെ ഒരു നാടല്ല സ്വർഗ്ഗരാജ്യം. യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി അംഗീകരിച്ചു പാപമോചനം നേടിയ വിശ്വാസികൾ കൈവ ശമാക്കി അനുഭവിക്കുന്ന വാഗ്ദത്തങ്ങളുടെ സാക്ഷാത്ക്കാരമാണ് സ്വർഗ്ഗരാജ്യം. വീണ്ടും ജനനം എന്ന പദം കേൾക്കുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമാണ്, ജഢപ്രകാരം ഒരു ജനനം സംഭവിച്ചതിനുശേഷമുള്ള ഒന്നാണത്. ഒന്നാമത്തെ ജനനം ജീവിതത്തിന്റെ തുടക്ക വും, പഴയതും, പാപത്തിന് അടിമപ്പെട്ടതും സദാചാരമില്ലാത്തതും അധാർമ്മീകമായതും പാപസ്വഭാവം  ഉള്ളതുമാണ്. വീണ്ടും ജനനം അതുവരെ ജീവിച്ചതിൽ നിന്നും ദിശമാറ്റി സമൂ ലമായും പുതിയതൊന്ന് പുനരാരംഭിക്കുകയാണ്.  അത് പുതിയ വിശ്വാസപ്രമാണങ്ങൾ, പുതിയ അനുഭവങ്ങൾ, പുതിയ സ്വഭാവം, പുതിയ രീതികൾ, പുതിയ ലക്ഷ്യം, പുതിയ ഇഷ്ടാനിഷ്ടങ്ങൾ എന്നിവ നൽകുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള ജനനവും അതിന്റെ താൽ പ്പര്യവും സ്വർഗ്ഗീയമായതും, പാപിയെ രൂപാന്തരപ്പെടുത്തുന്നതുമാണ്. അത് നമ്മുടെ ബുദ്ധി യും ശക്തിയും കൊണ്ടു സ്വായത്തമാക്കാവുന്നതല്ല (1യോഹ.1:13). മനുഷ്യജീവിതം നശ്വര മാണെന്നും ക്ഷണഭംഗുരമാണെന്നും അറിയാത്തവരായി ആരും തന്നെയില്ല. ആ യാഥാർ ത്ഥ്യങ്ങളിലേക്ക് അനുനിമിഷം നമ്മെ കൊണ്ടെത്തിക്കുകയാണ് ആധൂനിക കാലഘട്ട ത്തിലെ കാഴ്ച്ചകൾ. എങ്കിലും പാരത്രീകജീവിതം അനശ്വരവും ശാശ്വതവുമാണെന്ന് വിശ്വ സിക്കുന്നവർ പോലും അവിടേക്ക് പോകുവാൻ ആഗ്രഹിക്കാതെ ഭൗതീകജീവിതത്തെ മാത്രം സ്‌നേഹിച്ച് മുമ്പോട്ട് പോവുകയാണ്.

 ഈ ലോകം ഭൗതീകമായ എല്ലാ ആഢംബരങ്ങളോടും കൂടി അണിഞ്ഞൊരുങ്ങി മനുഷ്യനെ മാടിവിളിക്കുമ്പോൾ അതിൽ നിന്നോടി രക്ഷപ്പെടുവാൻ പലർക്കുമാവുന്നില്ല. മനുഷ്യ ജീവിതം എന്തെന്ത് ഭാവങ്ങളിലാണ് അരങ്ങേറുന്നത്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് ആഢംബരങ്ങളിൽ മതിമറന്ന്, വിലകൊടുത്ത് വാങ്ങാവുന്ന എല്ലാ സുഖങ്ങളുമാ സ്വദിച്ച് ഇതാണ് ജീവിതമെന്ന് സ്വയം പറഞ്ഞു കൊണ്ട് പുകമറയ്ക്കുള്ളിൽ ജീവിതം കഴിക്കുകയാണ് ചിലർ. മനുഷ്യ ജീവിതത്തിന്റെ അർത്ഥത്തേയും ലക്ഷ്യത്തേയും കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കാത്തവരുണ്ടാവില്ല. ജലോപരിതലത്തിലെ കുമിളപോലെ ക്ഷണികമാണ് ജീവിതമെങ്കിലും ഇവിടെ ലഭിക്കുന്ന സന്തോഷങ്ങളിൽ തൃപ്തനായി, മോഹ ഭംഗങ്ങൾ ജീവിതത്തിൽ അനിവാര്യതകളാണെന്ന് സ്വയം വ്യാഖ്യാനിച്ച്, പ്രായോഗിക ജീവി തത്തിൽ വിജയിക്കുവാനുള്ള കൗശലങ്ങളുമായി മനുഷ്യൻ മുമ്പോട്ട് പോവുകയാണ്.

 യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കാൻ തീരുമാനിക്കുന്നത് ജീവി തത്തെ മാറ്റിമറിക്കുന്ന ഒരു നിമിഷമാണ്. അത് നമ്മുടെ  ജീവിതത്തെയും നിത്യതയെയും ബാധിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ്. എബ്രായർ 9:27 നമ്മെ ഓർമിപ്പിക്കുന്നു, “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നുവെന്നു” ക്രിസ്തുമതം മറ്റേതൊരു മതത്തേക്കാളുപരി അത് ദൈവവുമായി ആഴത്തിലുള്ള, വ്യക്തിപരമായ ബന്ധം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. യെശ.43:10-11 പ്രകാരം  യേശു രക്ഷകനാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്താൽ പോര. നമ്മുടെ  ഹൃദയത്തിലേക്ക് ഒരു ഉടമ്പടിയിലൂടെ സ്വീകരിക്കണം. മനുഷ്യജന്മത്തിന്റെ ലക്ഷ്യം ദൈവ ത്തോടപ്പം നിത്യയുഗം വസിക്കുക എന്നുള്ളതാണ്. മര്‍ത്യമായ ഒരു ജീവിതത്തിനു ശേഷം അനശ്വരമായ ഒരു പരലോക ജീവിതം എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്നുണ്ട്. പക്ഷേ അതിലേക്കുള്ള പ്രവേശനം സംബന്ധിച്ച പഠിപ്പിക്കലുകളാണ് മതങ്ങൾ  തമ്മിലുള്ള സാര മായ  വ്യത്യാസം.   പാപപരിഹാരത്തിനുള്ള വഴി സംബന്ധിച്ച് ബൈബിള്‍ നല്‍കുന്ന ഉറപ്പ് മറ്റൊരു മതവും  നല്‍കുന്നില്ല. ഞാൻ, ഞാൻ തന്നേ, യഹോവ ആകുന്നു; ഞാനല്ലാതെ ഒരു രക്ഷകനുമില്ല.  നിത്യജീവൻ “സ്വർഗത്തിലേക്കു പോകുക” മാത്രമല്ലെന്ന് യേശു പറ ഞ്ഞു. അത് ദൈവത്തെ അറിയുന്നു. അതാണ് നിത്യജീവൻ. "വീണ്ടും ജനിച്ചത്" എന്ന് യേശു പരാമർശിച്ച ഒരു പ്രക്രിയയിലൂടെയാണ് നാം ദൈവരാജ്യത്തിലേക്ക് പ്രവേശിക്കു ന്നത്. പുതിയ ജനനത്തിലൂടെയാണ് നാം ദൈവവുമായുള്ള ശരിയായ ബന്ധത്തിലേക്ക് വരുന്നത് "വീണ്ടും ജനിക്കുക" എന്നത് ഒരു ആത്മീയ പരിവർത്തനത്തെയും ദൈവവുമാ യുള്ള ഒരു പുതിയ ബന്ധത്തെയും സൂചിപ്പിക്കുന്നു, അത് മരണത്തിൽ നിന്ന് രക്ഷപ്പെടുന്ന തിനുമപ്പുറം അത് നിത്യജീവൻ സ്വീകരിക്കുകയും ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായി മാറുകയും ചെയ്യുന്നു. സത്യം മരിച്ചുകൊണ്ടിരിക്കുന്ന  ഇടത്ത് പുറന്തോടുകള്‍ ഏറെ പ്രാധാ ന്യം കണ്ടെത്തുന്ന ലോകത്തിൽ നിറപകിട്ടുകള്‍ക്കുള്ളില്‍ നിത്യശൂന്യതയുടെ കേളികളു ണ്ടെന്നു മനസ്സിലാക്കി  നശ്വരതയ്ക്കും അനശ്വരതയ്ക്കുമിടയിലെ വിടവിന് എത്ര കാത ത്തിന്റെ ദൂരം അളന്ന് തിട്ടപ്പെടുത്തുവാൻ കഴിയുന്ന  ദൈവത്തെ കണ്ടെത്താൻ കഴിഞ്ഞ താണ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവം.  

  • ഐ.പി.സി. ഫാമിലി കോണ്ഫറന്സിലും, പി.സി.നാക്കിലും പലതവണ സംഘടകനാ യിരുന്ന അങ്ങ്  ശ്രുഷയുടെ തിരക്കിൽ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ എഴുതാൻ സമയം കണ്ടെത്തുന്നത് എങ്ങനെ?    

എഴുത്തു ഒരു  മുൻഗണനയായി കാണുന്നില്ലെങ്കിൽ, നമ്മൾക്ക് സമയം ലഭിച്ചാൽ  പോലും എഴുതാൻ കഴിയുകയില്ല. ഞാൻ എൻറെ പുസ്തകം എഴുതിത്തുടങ്ങിയപ്പോൾ, ഞാൻ എന്നോട് തന്നെ പറഞ്ഞു എത്ര  പ്രതിബന്ധങ്ങൾ നേരിട്ടാലും ഞാനിതു നിർബന്ധമായും  എഴുതിത്തീർക്കും അതിനുള്ള കൃപ തരുന്നതിനു ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു.  ഈ ചിന്താഗതിയിൽ, ഞാൻ എല്ലാ ദിവസവും രാവിലെ എൻറെ പുസ്തകം എഴുതാൻ സമ യം മാറ്റിവെയ്ക്കുമായിരുന്നു. എഴുതാൻ വേണ്ടി എഴുതുകയായിരുന്നില്ല എന്റെ പുസ്തക ങ്ങൾ. എഴുതാതിരിക്കാൻ വയ്യ എന്ന മനസ്സിന്റെ വിങ്ങലുകാരണം ഞാൻ പേന എടുത്തു പോയി!   ഒരു പുസ്തകം എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, അതി ലും ബുദ്ധിമുട്ടാണ് ആ പുസ്തകം പൂർത്തിയാക്കുന്നത്. ജോലിയും കുടുംബവും പോലെ തന്നെ എഴുത്തും ഒരു മുൻഗണനയാണ്. അത് സാധ്യമാക്കണമെങ്കിൽ, അത് അർഹി ക്കുന്ന ശ്രദ്ധയും ത്യാഗവും നൽകേണ്ടതുണ്ട്. ചിലപ്പോൾ നല്ലൊരു ആശയം ഹൃദയത്തിൽ കടന്നുവരും, എന്നാൽ അതെവിടെങ്കിലും കുറിച്ചുവെയ്ക്കാത്തതുകൊണ്ടു പിന്നീടൊരി യ്ക്കലും അത്രയും നല്ല ഒരാശയം മനസ്സിൽ കടന്നു വരാതെയുമിരുന്നിട്ടുണ്ട്. എഴുത്ത് എല്ലായ്പ്പോഴും തികഞ്ഞതായിരിക്കില്ല, ആ അപൂർണ്ണമായ ഡ്രാഫ്റ്റുകളാണ് ഒടുവിൽ ലോകവുമായി പങ്കിടാൻ നമ്മൾ  അഭിമാനിക്കുന്ന മിനുക്കിയ രത്നങ്ങളായി മാറുന്നത്. ലഭ്യ മായ പരിമിതമായ സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കാറുണ്ട്  അത് ചിലപ്പോൾ മുപ്പതു മിനിട്ടാണെങ്കിൽ പോലും.  അതെ, ഒരു പുസ്തകം എഴുതുന്നത് യഥാർ ത്ഥത്തിൽ ഒരു  കുഞ്ഞിന് ജന്മം നൽകുന്നത് പോലെയാണ്. ഈ പ്രക്രിയയുടെ ചില ഘട്ട ങ്ങളിൽ, എഴുത്ത് വേദനാജനകവും വിനാശകരവുമാണ്. ഉപേക്ഷിച്ചു കളഞ്ഞാലോ,   ഇനിയൊരിക്കലും മറ്റൊരു പുസ്തകം എഴുതില്ലെന്ന് പോലും ചിന്തിക്കുന്ന സമയങ്ങളുണ്ട്. 

 എനിക്ക് വേണ്ടത്ര യോഗ്യത ഇല്ലെന്നു പറഞ്ഞു എഴുത്തു  ചില  വർഷത്തേക്ക് വലിച്ചിഴച്ചു,  താലന്തുകളുടെ ഉപമയിലെ ദാസനെപ്പോലെ ഞാൻ എൻറെ കഴിവും എൻറെ സന്ദേശവും കുഴിച്ചുമൂടുകയായിരുന്നു, ലോകത്തോട് പങ്കു വയ്ക്കാൻ എനിക്കൊരു സന്ദേശം ഉണ്ടെന്ന് ദൈവം വീണ്ടും എന്നെ മൃദുവായി ഓർമിപ്പിച്ചു. ദൈവം ലോകത്തെ സൃഷ്ടിച്ചത് വാക്കുക ളിലൂടെയാണ്. ദൈവം മോശയോട് പറയുന്നു, "നീ ഇതു ഓർമ്മെക്കായിട്ടു ഒരു പുസ്ത കത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക;..." യെശയ്യാവ് 30:8, “നീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്കു ഒരു ശാശ്വത സാക്ഷ്യമായിരിക്കേണ്ടതിന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക...” വെളിപ്പാട് 1:11, “നീ കാണുന്നത് ഒരു ചുരുളിൽ എഴുതാൻ” യേശു യോഹന്നാനോട് കൽപ്പിക്കുന്നു.  അടുത്ത തലമുറയ്ക്ക് നമ്മുടെ വിശ്വാസം കൈമാറാൻ അവസരം നൽകുന്നു! ലോകം ദർശിച്ച ശ്രേഷ്ട ഗുരു യേശുക്രിസ്തുവാണു. ക്രിസ്തുവിന്റെ ലാവണ്യ വാക്കുകളെ സുവിശേഷക ന്മാർ രേഖപ്പെടുത്തി. കർത്താവിൽ നിന്ന് പ്രാപിച്ചത് നമ്മുക്കു രേഖയാക്കി ലേഖനങ്ങളി ലൂടെ പൗലോസ് നല്കി. പരിശുദ്ധാന്മ പ്രേരിതരായ നാൽപ്പതിലധികം എഴുത്തുകാരുടെ സംഭാവനയാണു വിശുദ്ധ ബൈബിൾ. ഇവിടെ എഴുത്തിന്റെ പ്രസക്തി വ്യക്തമാകുന്നു. ദ്രുശ്യമാദ്ധ്യമങ്ങളുടെ അതിപ്രസരം മനുഷ്യന്റെ വായനാശീലത്തെ തളർത്തി, തന്മൂലം എഴുതുവാനുള്ള ആഗ്രഹവും കുറഞ്ഞുവരുന്നു എന്ന ഗുരുതര സാഹചര്യം നമ്മെ തുറിച്ചു നോക്കുന്നു. ഏത് കാലഘട്ടത്തിലും വരമൊഴിക്കു  പ്രാധാന്യമുണ്ടു എന്നത് നാം വിസ്മരി ക്കരുത്. ആശയവിനിമയത്തിനു മനുഷ്യോൽപ്തിയോളം പഴക്കമുണ്ടു. ലിപിയും ഭാഷയും ഉണ്ടാകുന്നതിനു മുമ്പും മനുഷ്യൻ ആശയ വിനിമയം ചെയ്തിരുന്നു. സുവിശേഷ വെളിച്ചം കടന്നു ചെന്നിട്ടുള്ള ഇടങ്ങളിലൊക്കെയും മാറ്റത്തിന്റെ മാറ്റൊലി മുഴങ്ങി. 

 ആശയവിനിമയത്തിനും സംസ്ക്കാരത്തിന്റേയും ചാലക ശക്തിയും പ്രതിഫലനവുമാണു അച്ചടിമാധ്യമങ്ങൾ, ഇല്ക്ട്രോണിക് മാധ്യമങ്ങൾ. 1405-ൽ അച്ചടിവിദ്യ  കണ്ടുപിടിച്ചതോടെ ബൈബിൾ അച്ചുകൂടത്തിന്റെ മഷിപുരണ്ട് പുറത്തിറങ്ങുന്ന ആദ്യ ഗ്രന്ഥമായി മാറി. പാപ ത്താൽ മലീമസമായി ആത്മീകമായി ജീർണ്ണിച്ച് അഥപതനത്തിലേക്കു കൂപ്പു കുത്തിക്കൊ ണ്ടിരിക്കുന്ന ലോകത്ത് പ്രത്യാശയെ ഉണർത്തി ജീവിതത്തിനു ഒരു പുതിയ മാനം കണ്ടെ ത്തുവാൻ എന്റെ എഴുത്തുകളിലൂടെ പരിശ്രമിച്ചിട്ടുണ്ടു. എന്നാൽ ഈ ആറു പുസ്തകങ്ങ ളിലും യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സന്ദേശം നല്കുവാൻ ഞാൻ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടു. എന്നാൽ ഈ ആറു പുസ്തകങ്ങളും എഴുതുവാനിടയാക്കിയത് ഓരോ പ്രത്യേക നിയോഗത്താലാണു. കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവിലെ എന്റെ ബൈബിൾ പഠനത്തിന്റേയും ഗവേഷണത്തിന്റെയും മൂശയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള താണീ പുസ്തകങ്ങളിലെ മുഖ്യധാരാ ചിന്തകൾ. ചെറുപ്പം മുതലേ വായന എനിക്കു ഏറേ പ്രിയപ്പെട്ടതായിരുന്നുവെങ്കിലും വേദപുസ്തകമൊഴിച്ചു പാഠ്യേതര പുസ്തകങ്ങൾ വായി ക്കുന്നതിൽ തീരേ അത്രുപ്തി പ്രകടിപ്പിച്ചിരുന്ന ഒരു ഗ്രുഹാന്തരീക്ഷമായിരുന്നു എന്റേത്. ചെറുപ്പകാലം തൊട്ടേ എഴുതണമെന്ന് എന്റെ ഹ്രുദയാന്തർ ഭാഗത്ത് മുഴച്ചു നിന്നിരുന്ന ആഗ്രഹം സഫല മാകുവാനും പൂർണ്ണത കൈവരിക്കുവാനും  റിട്ടയർമെന്റ് പ്രായത്തിലെ സാധിച്ചുള്ളുവെന്ന് പറയുന്നതാവും ശരി. എങ്കിലും നേരിന്റെ തിളക്കമുള്ള അക്ഷരങ്ങൾ ഏതിരുട്ടിലും പ്രകാശിക്കാതിരിക്കില്ല എന്ന പ്രത്യാശ അവസാനിക്കുന്നില്ല. അതുകൊ ണ്ടാണ് എഴുതുന്നവർ നിരാശരാവാതെ എഴുത്തു തുടരുന്നതും.

  •  ഫൊക്കാന ലിറ്റററി അവാർഡ്, ന്യുയോർക് ബിഗ് ബുക്ക് അവാർഡ്, ടൈറ്റൻ ലിറ്റററി ഗോൾഡ് അവാർഡ്, ഓൺലൈൻ ബുക്ക് അവാർഡ്, കേരള പെന്തെക്കോസ്റ്റൽ റൈറ്റേ ർസ് ഫോറം നോർത്ത് അമേരിക്ക  അവാർഡ്, ക്രൈസ്തവ സാഹിത്യ അവാർഡ് എന്നി ങ്ങനെ നിരവധി  പുരസ്‌ക്കാരങ്ങൾ ലഭിച്ചുവല്ലോ, ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കു മ്പോൾ എന്ത് തോന്നുന്നു?

എന്ത് തോന്നുന്നു  എന്ന  ചോദ്യത്തിന് വളരെ ഭയത്തോടെ കൂടി എന്ത് മറുപടിയാണ്  പറ യേണ്ടതെന്ന് ഞാൻ ശങ്കിക്കുന്നു. സത്യത്തിൽ ഒന്നും തോന്നുന്നില്ല ദൈവകൃപയാൽ  പ്രകാശനം ചെയ്ത 6 പുസ്തകങ്ങളിൽ അഞ്ചിനും  ഒന്നിലധികം അവാർഡുകൾ ലഭിക്കു വാൻ ദൈവം സഹായിച്ചു. ഈ ലോകത്തിൽ എന്ത് കണ്ടിട്ടാണ് നമ്മുക്ക് പ്രശംസിക്കാനു ള്ളത്. ലഭിച്ചതെല്ലാം ദൈവത്തിന്റെ ദാനവും, കൃപയും മാത്രമാണുള്ളത്.  നമ്മളിൽ മറ്റുള്ള വർക്ക് ശ്രദ്ധിക്കപ്പെടുവാൻ ഒന്നുമില്ല.  എനിക്കെന്തെങ്കിലും അറിയാമെന്ന് ചിന്തിക്കുന്നത് തന്നെ  മൗഢ്യമാണ്. എന്തെങ്കിലും ഫലം നമ്മിലുണ്ടെങ്കിൽ കർത്താവ് പറയുന്നത് "ഞാൻ മുന്തിരി വള്ളിയാണ്, നിങ്ങൾ ശാഖകളാണ്:  അവനിൽ വസിച്ചാൽ മാത്രമേ നമ്മിൽ ഫലമു ണ്ടാകു. നമ്മുടെ കർത്താവിനെ കൂടാതെ നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല" (യോഹ. 15:5). ഞാനിതുവവരെ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾക്കു എന്റെ സ്നേഹസമ്പരായ അനുവാ ചകരിൽ നിന്നും ലഭിച്ച നിർല്ലോപവും നിസ്സീമവുമായ പ്രോത്സാഹനത്തിനും അനിതര സാധാരണമായ സ്യീകരണത്തിനും ദൈവത്തിനു നന്ദിയർപ്പിക്കുന്നു. ആദ്യപുസ്തകം എഴു തിക്കഴിഞ്ഞപ്പോഴുണ്ടായ നിർവ്രുതിയും എഴുത്തിലെ അനുഭവം ഇരുട്ടിന്റെ തുരങ്കങ്ങൾക്ക പ്പുറം തിളക്കമാർന്ന ഒരു പ്രകാശനാളം കാത്തിരിക്കുന്നു എന്നൊരോർമ്മപ്പെടുത്തൽ. അർപ്പണബോധത്തിൻറെ എണ്ണമറ്റ മണിക്കൂറുകൾ, പൂർണതയ്‌ക്കു വേണ്ടിയുള്ള അശ്രാ ന്ത പരിശ്രമം, അചഞ്ചലമായ പ്രതിബദ്ധത, എനിക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ  ക്ളേശങ്ങൾ, തിരിച്ചടികൾ, ഒക്കെ  ഞാൻ ഓർമ്മിക്കുന്നു. ഈ അവാർഡുകൾ ലഭിച്ചത്  അഭിമാനത്തിൻറെയും സന്തോഷത്തിൻറെയും നിമിഷമായി ഞാൻ കണക്കാക്കുന്നു.  വ്യക്തിപരമായ ഒരു സുപ്രധാന നാഴികക്കല്ല് എനിക്ക് കടക്കുവാൻ കഴിഞ്ഞുവെന്ന് മാത്ര മല്ല; ചില വർഷങ്ങളുടെ കഠിനാധ്വാനത്തിൻറെ നിമിഷങ്ങൾ വെറുതെയായില്ല എന്നതിൽ എനിക്ക് തികഞ്ഞ ചാരിതാർഥ്യമുണ്ട്. എഴുത്ത്കൊണ്ട് ഞാനൊന്നും സമ്പാദിച്ചില്ല, അതെന്റെ ലക്ഷ്യവുമായിരുന്നില്ല,  എഴുതിയ പുസ്തകങ്ങൾ സൗജന്യമായി കൊടുക്കുന്നത് ഒരു സുവിശേഷ പ്രവർത്തനമായി ഞാൻ കരുതി.   

'തൊട്ടറിവോ കേട്ടറിവോ' എന്ന ഗ്രന്ഥത്തിന്റെ പ്രമേയം ദൈവത്തെ ബുദ്ധികൊണ്ട്  മാത്രം അറിഞ്ഞാൽ പോരാ, രുചിച്ചറിയണമെന്നാണ്. അറിവു രണ്ടുതരത്തിലുണ്ട്. ഒന്നാമതായി തെളിവായ ജ്ഞാനം (explicit knowledge) അതു വാക്കുകളില്‍, അക്കങ്ങളില്‍, സ്ഥിതിവിവര കണക്കുകളില്‍ വെളിവാക്കുവാന്‍ കഴിയുന്നതാണ്. ഇങ്ങനെയുള്ള അറിവു ഒരാളില്‍നിന്നു മറ്റൊരാളിലേക്കു കൈമാറുവാന്‍ കഴിയും. രണ്ടാമത്തെ അറിവ് മൗന മാത്രാവിഷ്‌കൃത മായത്, അല്ലെങ്കില്‍ ബാഹ്യ പ്രകടനത്തില്‍ കൂടി മനസ്സിലാക്കാന്‍ കഴിയാത്തതാണ് ( tacit knowledge). ഇതു വാക്കുകളാല്‍ പറഞ്ഞറിയിക്കുവാനോ, പകരപ്പെടുവാനോ കഴിയാത്ത താണ്. ജപ്പാന്‍കാരുടെ വിശ്വാസം എക്‌സ്പ്ലിസിറ്റ് നോളജ്ജ് വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞു മലയുടെ വെറും ഉപരിതലം മാത്രമെന്നാണ്. എന്നാല്‍ റ്റാസിറ്റ് നോളജജ് ഒരാളുടെ ഉള്‍ക്കഴ്ചയാണ്. മനുഷ്യരുടെ  അറിവിന് ഒരു കാരണമുണ്ട്. ആ അറിവിലേക്കു ഓരോരുത്തരും നടത്തപ്പെടുന്നതാണ്.  പല അറിവുകളും തെളിവുകളുടെ അടിസ്ഥാനത്തിലല്ല. അങ്ങനെ ഒന്നുണ്ടെന്നു വിശ്വസിക്കുകയാണ്. ഈ പ്രപഞ്ചത്തിന് ഒരു വിശുദ്ധതാളമുണ്ട്. പ്രപഞ്ച സ്പന്ദനങ്ങളില്‍ നിറയുന്ന അനാദിയായ ഒരു സന്തുലനത്തി ലൂടെ ദൈവത്തെ തൊട്ടറിയുന്നു. കാരണം പ്രപഞ്ചാത്മാവാണു ദൈവം. സര്‍വ്വശക്തനായ ദൈവത്തിന്റെ അധികാരത്തിനു സീമകളില്ല. ബുദ്ധിമണ്ഡലത്തില്‍ നിന്നുരുത്തിരിയുന്ന കേട്ടറിവുകള്‍ ജീവിതത്തില്‍ പ്രയോഗിച്ചു കഴിയുമ്പോഴാണ് അതിന്റെ വീഴ്ചകള്‍ മനസ്സിലാ ക്കുന്നത്. എന്നാല്‍ തൊട്ടറിവ് ജീവിതത്തില്‍ പരീക്ഷിച്ചറിയുന്ന അറിവാണ്. ഒരു വിശ്വാസി യുടെ കണ്ണുകള്‍ ആത്മീയ മണ്ഡലത്തിലെ കാഴ്ചകള്‍ കാണുവാന്‍ കഴിയത്തക്ക വിധത്തില്‍ ഉള്‍ക്കാഴ്ചയുള്ളതാണ്. വിശ്വാസം എന്ന ഇന്ദ്രിയമുണ്ടെങ്കില്‍ ഏതു പ്രതിബന്ധ ങ്ങളെയും തരണം ചെയ്യുവാന്‍ കഴിയുമെന്നു എഴുത്തുകാരൻ ഊന്നിപ്പറയുന്നു. ഈ പുസ്തകത്തിനു 2017-ലെ റൈറ്റേഴ്‌സ് ഫോറം, നോർത്ത് അമേരിക്കയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. നിഴലും പൊരുളും ഒരു സമഗ്രവീക്ഷണം എന്ന പുസ്തകം വിവരിക്കുന്നത്, അദൃശ്യനായ ദൈവത്തെ തപ്പിനടക്കുന്ന ഒരന്ധകാര ലോകത്തിലാണു നാം ജീവിക്കുന്നത്. അപരിമേയനായ ദൈവത്തെ മനുഷ്യനു മനസ്സിലാക്കണമെങ്കിൽ ദൈവം സ്യയം വെളിപ്പെ ടുത്തണം. തോന്നലുകളുടെയും, ഊഹാപോഹങ്ങളുടെയും ലാബോറട്ടറിയിൽ ദൈവമാ രെന്ന് പരീക്ഷിച്ചിട്ടും യഥാർത്ഥ സത്യം കണ്ടെത്താനാകാതെ ഉഴലുന്ന മാനവജാതിക്ക് മുഴുവനുമായി യഥാർത്ഥ രക്ഷകനെ കണ്ടുമുട്ടുവാൻ,  അഴലുന്ന പാഥികർക്കു വഴികാട്ടി യാണീ ഈ പുസ്തകം.  

"സമുദ്രത്തിൽ തുറക്കപ്പെട്ട വിശാല വീഥികൾ" എന്ന പുസ്തകത്തിനു ഫൊക്കാന അതിൻറെ 2020-2021 കൺവെൻഷനിൽ 160 എഴുത്തുകാർ സമർപ്പിച്ച പുസ്തകങ്ങളിൽ നിന്ന്  ആദ്യമായി വേർപെട്ട സമൂഹത്തിൽ  നിന്ന്  അവാർഡ്  ജേതാക്കളിൽ ഒരാളായി സാഹിത്യ  പുരസ്കാരം നൽകി ആദരിച്ചു. പ്രമുഖ എഴുത്തുകാരും നിരൂപകരും അടങ്ങുന്ന സമിതിയാണ് എന്റെ പുസ്തകമായ "സമുദ്രത്തിൽ തുറക്കപ്പെട്ട വിശാലവീഥികൾ"  തിര ഞ്ഞെടുത്തത്.  പുസ്തകത്തിന് അവതാരിക എഴുതിയ റിട്ടയേർഡ് ചീഫ് സെക്രട്ടറി ആദര ണീയനായ ഡോക്ടർ ഡി. ബാബു പോൾ  പറഞ്ഞിരിക്കുന്നത്,  അണ്ഡകടാഹത്തില്‍ അത്ഭുതങ്ങളുടെ പ്രപഞ്ച നിഗൂഢതകള്‍ ഒളിപ്പിച്ച് അതിന്റെ സൂക്ഷ്മ ചലനങ്ങളെ നിയ ന്ത്രിക്കുന്ന സര്‍വ്വശക്തനായ ദൈവത്തെ ഈ പുസ്തകത്തിന്റെ താളുകളിൽ ദർശിക്കാ നാവും. "മിസ്റ്റീരിയസ് ഓഷ്യൻ വാക്കേഴ്‌സ് "  പ്രസിദ്ധമായ ഒ. എം. ബുക്ക്സ് പരിഭാഷ നിർവഹിച്ച പുസ്തത്തിന് അവതാരിക എഴുതിയതു  ഡോക്ടർ തോംസൺ കെ. മാത്യു, പ്രൊഫസർ എമിരിറ്റസും മുൻ ഡീനുമാണ്.  (കോളേജ് ഓഫ് തിയോളജി ആൻഡ് മിനിസ്ട്രി ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി).    ഈ  പുസ്തകത്തിന് 2023-ലെ റൈറ്റേഴ്‌സ് ഫോറം, നോർത്ത് അമേരിക്കയുടെ അവാർഡും, ലിറ്റററി ടൈറ്റൻ സിൽവർ ബുക്ക് അവാർഡും ലഭിച്ചിട്ടുണ്ട്.  കൂടാതെ ഓസ്റ്റിൻ മക്കക്കുളി  പബ്ലിഷേഴ്സ്  പറഞ്ഞിരിക്കുന്നത് ഈ പുസ്ത കം പ്രചോദിപ്പിക്കുന്നതും രസകരവുമായ വായന, വ്യക്തമായ അനുഭവവും അറിവും ഒരു ശക്തമായ ആധികാരിക ശബ്ദവുമാണെന്ന്  കണ്ടെത്തി. ഓൺലൈൻ  ബുക്ക്  റിവ്യൂ  എന്ന സ്ഥാപനവും "മിസ്റ്റീരിയസ് ഓഷ്യൻ വാക്കേഴ്‌സ് " എന്ന പുസ്തകത്തിനു വളരെ  നല്ല അഭിപ്രായം എഴുതിയിട്ടുണ്ട്. "സോൾഡ് ഔട്ട് നിങ്ങൾ ഒരു യാഗമാകുമ്പോൾ" എന്ന ഗ്രന്ഥം അമേരിക്കയിലെ ഏറ്റവും ലീഡിങ് പബ്ലിഷേഴ്സ് പ്രസാധനം നിർവഹിച്ച പുസ്തകമാണ്. ഈ ഗ്രന്ഥത്തെക്കുറിച്ചു ന്യൂ യോർക്ക് ബിഗ് ബുക്ക് ക്ലബ് distinguished Favorite Award  നൽകി ആദരിച്ചു പറഞ്ഞിരിക്കുന്നത് സഹസ്രാബ്ദങ്ങളുടെ ചരിത്രം പറഞ്ഞു കൊണ്ട് ബൈബിൾ നാടിന്റെ മണ്ണും പ്രാചീന പിതാക്കന്മാരും,  പുരാവസ്തുക്കളും വിശാലമായ സാംസ്കാരിക പാരമ്പര്യങ്ങളും ഈ പുസ്തകത്തിന്റെ പേജുകളിൽ ആകർഷകമായി വരച്ചിട്ടിട്ടുണ്ട്.  ഈ കൃതിയുടെ ഓരോ പേജിലും ഒരു ചരിത്രകാരന്റെയോ, സഞ്ചാരിയുടെ യോ,  മനസ്സിനെ ത്രസിപ്പിക്കുന്ന കണ്ണുകളുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ്. ലിറ്റററി ടൈറ്റൻ എഡിറ്റർ ഇൻ ചീഫ് തോമസ് ആൻഡേഴ്സൺ ലിറ്റററി  ടൈറ്റാൻ  ഗോൾഡ്  ബുക്ക്  അവാർഡ്  നൽകി ആദരിച്ചു പറഞ്ഞിരിക്കുന്നത്  നൂറ്റാണ്ടുകൾക്കുമുമ്പ് നടന്ന ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരമായി ഈ പുസ്തകം നിങ്ങളെ ഭാവനയിലേക്ക് കൊണ്ടു പോകുന്നു. ഓൺലൈൻ ബുക്ക് ക്ലബ് റിവ്യൂവേഴ്സ് ഈ പുസ്തകത്തെക്കുറിച്ചുള്ള പുസ്തക അവലോകനത്തിനു  5 ഔട്ട് ഓഫ് 5 സ്റ്റാർസ് നൽകിയിട്ടുണ്ട്.  കൂടാതെ ഓസ്റ്റിൻ മക്കക്കുളി  പബ്ലിഷേഴ്സ്  പറഞ്ഞിരിക്കുന്നത് ഈ പുസ്തകം  നന്നായി എഴുതപ്പെട്ടതും രൂപകൽപന ചെയ്തതും  ഈ പുസ്തകം ഏത്  മത്സരാധിഷ്ഠിത വിഭാഗത്തിലും  ഇടം നേടുമെന്നാണ്. എന്റെ എല്ലാ പുസ്തകങ്ങളും എന്റെ പേരു അടിച്ചാൽ  ആമസോണിൽ (തുച്ഛമായ വിലയെങ്കിലും ഇടണമെന്നുള്ളതുകൊണ്ടു) ലഭ്യമാണ്.  

  • പുതിയ പദ്ധതികൾ പുസ്തകങ്ങൾ?

സ്പന്ദിക്കുന്ന അസ്ഥിപഞ്ചരങ്ങൾ എന്ന ശീർഷകത്തോട് ബൈബിളിലെ 8 ദുഷ്ട സ്ത്രീ കഥാപാത്രങ്ങളെ അണിനിരത്തി അവർ മരിച്ചു മൺ മറഞ്ഞിട്ടും അവരുടെ കുഴിമാടങ്ങൾ അവർക്കു പറ്റിയ അപചയങ്ങളെക്കുറിച്ചു, ചില ജീവിതങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകു ന്നതിനായി അവരുടെ ജീവിത എടുകൾ വായനക്കാരുടെ  മുമ്പിൽ ചുരുളഴിക്കുകയാണ്.  ലോകക്രൈസ്തവരുടെ പ്രമാണഗ്രന്ഥമായ ബൈബിളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു  പതിനായിരക്കണക്കിന്  സാഹിത്യക്രുതികൾ ഉടലെടുത്തിട്ടുണ്ടു, എന്നാൽ ചെറു കഥകൾ പോലെയുള്ള ക്രൈസ്തവ രചനകൾ തുലോം കുറവാണു. എഴുതി തീർന്നുവെങ്കിലും ഒന്നുകൂടി മിനുസപ്പെടുത്തെണ്ടിയിരിക്കുന്നു. രണ്ടാമതായി रूट 66 स्काई राजपथ टू हेवन' (Route 66 Sky Highway To Heaven) എന്ന ഹിന്ദി പുസ്തകം പ്രതിപാദിക്കുന്നത് അദൃശ്യനായ ദൈവ ത്തെ തപ്പിനടക്കുന്ന ഒരന്ധകാര ലോകത്തിലാണു ഓരോരുത്തരും ജീവിക്കുന്നത്. അദൃശ്യ നായ  ദൈവത്തെ മനുഷ്യനു മനസ്സിലാക്കണമെങ്കിൽ ദൈവം സ്യയം വെളിപ്പെടുത്തണം. ലൗകീകമായി മനുഷ്യന്  കാണാത്തതോ കണ്ണിന്റെ വിഷയ പരിധിയിൽ വന്നു ഭവിക്കാത്ത തോ ആയ വിവിധങ്ങളായ വിസ്തൃത ലോകമുണ്ട്. മതമൗലീകവാദത്തിന്റെ പേരിൽ വാളോങ്ങി ആയിരങ്ങളെ കശാപ്പു ചെയ്ത് ഓടയിലെ മലിനജലം പോലെ രക്തമൊഴുക്കു മ്പോൾ മനുഷ്യന്റെ ദൈവീക ബോധത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കുന്നു എന്നുറക്കെ പറയുവാനും, രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞു രാഷ്ട്രീയക്കോമരങ്ങൾ ഉറഞ്ഞുതുള്ളി അരങ്ങു തകർത്തു കാട്ടിക്കൂട്ടുന്ന രക്തപങ്കിലമായ വിജയാഘോഷങ്ങൾ കണ്ടിട്ട്  എന്തേ ഇവിടുത്തെ നീതിപീഠങ്ങൾ നിസ്സംഗരായി നോക്കി നില്ക്കുന്നത്?. എരിഞ്ഞടങ്ങുവാൻ പോകുന്ന ഒരു സഹസ്രാബ്ദത്തിന്റെ അവസാന നാഴികകളാണെന്നു തോന്നിപ്പിക്കുന്ന വിധം യുദ്ധങ്ങളും, വംശീയ പ്രശ്‌നങ്ങളും, രാഷ്ട്രീയ അരാജകത്യവും, മതഭ്രാന്തും, അക്രമ ങ്ങളും, കൊലപാതകങ്ങളും, പ്രക്രുതി ക്ഷോഭങ്ങളും എല്ലാം ചേർന്ന് ലോകാന്തരീക്ഷം ആകെ പ്രചണ്ഡമാണെന്ന് എഴുത്തുകാരൻ ഈ ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നു.  കൂടാതെ മറ്റു ചില ആശയങ്ങൾ ദൈവം എന്റെ ഹൃദയത്തിൽ തന്നിട്ടുണ്ട്, ആയുസ്സും, ആരോഗ്യവും  ദൈവം നൽകിത്തരുന്നുവെങ്കിൽ അതിനു അവസരം ഉണ്ടായാൽ മറ്റു രണ്ടു പുസ്തകം കൂടി രചിക്കണമെന്നു കർത്താവിൽ ആശിക്കുന്നു, ദൈവഹിതമെങ്കിൽ അത് നടക്കുവാൻ  ഞാൻ പ്രാർത്ഥിക്കുന്നു.

  • കുടുംബം, കുട്ടികൾ? 

എറണാകുളം ജില്ലയിൽ പുത്തൻകുരിശിൽ പഴങ്ങേരിൽ എബ്രഹാംഫിലിപ്പ്-ഏലിയാമ്മ ദമ്പതികളുടെ മക്കളിൽ ഏറ്റവും  ഇളയ  മകനായി 1954 ഒക്ടോബർ 8-ന് ചെമ്മനാട് എന്ന സ്ഥലത്തു ജനിച്ചു. ബാല്യകാലം കഷ്ടതകളും ഇല്ലായ്മകളും ഉണ്ടായിരുന്നിട്ടും ദൈവീക പരിപാലനം അനുഭവിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ആകാശത്തിലെ പക്ഷികൾ  വിതയ്ക്കുക യോ കൊയ്യുകയോ കളപ്പുരയിൽ ശേഖരിക്കുകയോ ചെയ്യുന്നില്ല, എന്നിട്ടും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ പോറ്റുന്നു. തോട് വറ്റിവരളുന്ന ദിവസങ്ങളിൽ  ദൈവിക കരുതലുകൾ ഇല്ലാതാകുന്ന ദിവസങ്ങൾ ഉണ്ടായാലും ദൈവത്തിൽ വിശ്യാസം നഷ്ട പ്പെടാതെ ജീവിക്കുവാൻ എന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞത് ഒരു മാതൃകയായിരുന്നു. ജീവിതത്തെക്കുറിച്ചോ  കുടുംബതോക്കുറിച്ചോ  ഒത്തിരി വ്യാകുലപ്പെടുവാൻ  ദൈവം  ഇട യാകാതെ  തക്ക  തക്ക  സമയങ്ങളിൽ  ഒന്നിനും  മുട്ട് വരാതെ  ദൈവം  നടത്തിയെന്ന്  മാത്രമേ  എനിക്ക്  പറയുവാനുള്ളു. താഴെ  എഴുതിയിരിക്കുന്ന  വേദവാക്യം എന്റെ  അനുഭ വമാണ്. ഇയ്യോബിന്റെ പുസ്തകം 39:15-ൽ ഇങ്ങനെയൊരു വാക്യം കാണുന്നു. ഒട്ടകപ്പക്ഷി നിലത്തു മുട്ട ഇട്ടേച്ചു പോകുന്നു, അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു. കാൽ കൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ, കാട്ടുമൃഗം അവയെ ചവിട്ടി കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല. മരങ്ങളിൽ ചേക്കേറുന്ന കിളികൾ ആരാണതു നട്ടതെന്നോ, ആരുടെ പറമ്പി ലാണു മരം നില്ക്കുന്നതെന്നോ, സംശയ നിവൃത്തിക്കായി ആരോടും ആധാരം ചോദിക്കാ റുമില്ല, അതിനത് അറിയുകയും വേണ്ട. മരത്തിനു മുകളിൽ ഒരു കൂടുണ്ടാക്കുവാൻ മുൻപു കൂട്ടി അനുവാദവും ചോദിക്കാറില്ല.  പുഴയിലെ മത്സ്യത്തിന് തന്റെ ഇരയെ പിടിക്കു ന്നതിനു മുദ്രപ്പത്രത്തിൽ ഒപ്പിട്ട് ആരോടും അനുവാദം വാങ്ങേണ്ട. എന്തൊരു ലളിത ജീവിതം. വെള്ളത്തിന്റെ ഇളക്കം ശ്രദ്ധിക്കുന്ന ഇവയ്ക്കു ഭക്ഷണമാണോ, തന്നെ കുരുക്കി ലാക്കുവാനുള്ള ചൂണ്ടയാണോ, ജീവനപഹരിക്കുന്ന തോട്ടയാണോ, എന്നൊക്കെയാലോ ച്ചിച്ചു സമയം പാഴാക്കാറില്ല. എന്തായിത്തീരുമെന്ന വേവലാതിയുമില്ല. അതുകൊണ്ടായി രിക്കും വയലിലെ താമരയെ ഉടുപ്പിക്കുന്നവൻ ഞങ്ങൾക്കായി കരുതുന്നവന്ന് അനുഭവ ത്തിൽ കൂടി മനസിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ സഹധർമ്മിണിയുടെ പേര് : ജോയമ്മ. മകൾ ക്രിസ്റ്റീന, മരുമകൻ ക്ലിന്റ്, മകൻ സ്റ്റീവൻ, മരുമകൾ ആശിഷാ, കൊച്ചു മക്കൾ പ്രിയ, അലിയ, ലൂക്കോസ്, കോബി.

  •  ഇന്നത്തെ സഭയോടും പ്രത്യെകിച്ചു എഴുത്തുകാരാടും അങ്ങേയ്ക്കു പറയാനുള്ളത് എന്താണ്? 

രക്ഷിക്കപ്പെട്ട സഭയിലെ ഓരോ ദൈവജനങ്ങളാടും എനിക്ക് പറയുവാനുള്ളത്,  സുവിശേ ഷം പറയുവാൻ രക്ഷിക്കപ്പെട്ട എതൊരാളുടെയും കടമയും ഉത്തരവാദിത്വവുമാണ്.  സുവി ശേഷം പറയാതിരുന്നാൽ അത് ചെയ്യണമെന്ന പറഞ്ഞ കർത്താവിനെ നാം നിരസിക്കു ന്നതിനു തുല്യമാണ്. സുവിശേഷം പറയുവാൻ നാം കടപ്പെട്ടവരാണെങ്കിലും നാമത് പറയാതെയിരുന്നാൽ അത് ചെയ്യണമെന്ന് കൽപ്പനയിട്ടവൻ അത് നിർത്തികളയുകയില്ല. ഒരിയ്ക്കൽ ബില്ലിഗ്രഹാമിനോട് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനാ വശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞതിപ്രകാരമാണ്. എന്റെ കർത്താവിന്റെ ഒരു വേലക്കാ രൻ ആയിരിക്കുക എന്നതാണ് അമേരിക്കൻ പ്രസിഡന്റ് എന്നതിനേക്കാൾ എനിക്ക് അഭി കാമ്യമായിട്ടുള്ളത് എന്നാണ്. ഇനിയും ഒരു പ്രസംഗത്തിന്റെയോ ആഹ്വാനത്തിന്റെയോ അനിവാര്യതയില്ല എന്നു ചിന്തിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ലോകത്തിന്റെ ഇരുപത് ശതമാനം ഇനിയും സുവിശേഷം കേട്ടിട്ടില്ല. സുവിശേഷത്തിന്റെ വ്യാപനം വളരെ അത്യാവശ്യമാണ്.  ആഗോളതലത്തിൽ ഇരുപത്തിയേഴായിരത്തിലധികം ക്രിസ്തീയ സഭാ വിഭാഗങ്ങളുണ്ട്. അവരെല്ലാം തങ്ങളെക്കൊണ്ട് ആകുന്നവിധത്തിൽ സുവിശേഷം അറി യിച്ചു കൊണ്ടിരിക്കുന്നു. ലോകസുവിശേഷീകരണം എന്ന മഹായജ്ഞത്തിൽ  നാമോരോ രുത്തരും പങ്കാളിയാകണം എന്ന വെല്ലുവിളി നമ്മെ ആവേശഭരിതമാക്കേണ്ടിയിരിക്കുന്നു. സുവിശേഷത്തിന് വിലങ്ങുകളില്ല. രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും സുവിശേഷ ദൂതുവാ ഹികളായിരിക്കണമെന്നാണ്  കർത്താവാഗ്രഹിക്കുന്നത് (പ്രവർ.8:4). ഡേവിഡ് ലിവിംഗ്സ്റ്റ ണെപ്പോലെയുള്ളവരുടെ പ്രവർത്തനത്താൽ ആഫ്രിക്കയിലെ വനാന്തരങ്ങളിൽ മൃഗങ്ങളെ പ്പോലെ ജീവിതം കഴിച്ചുകൊണ്ടിരുന്നവരുടെ ഹൃദയങ്ങളിൽ ക്രിസ്തുവിന്റെ നിർവ്യാജ സ്‌നേഹത്തിന്റെ പരിമളം വീശുവാൻ കാരണമായി. ലോകം നേരിടുന്ന സകല പ്രശ്‌നങ്ങ ൾക്കും പരിഹാരം കർത്താവായ യേശുവിലുണ്ട്.  യാതൊരു   പ്രത്യാശയുമില്ലാതെ  ദിനവും നാശത്തിന്റെ പടുകുഴിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നവരെ സുവിശേഷമറിയിച്ചു രക്ഷി ക്കേണ്ട  കടമ നമ്മുടേതാണെന്നുള്ള തെളിവാണ് ഈ ഗാനം നമ്മെ മനസ്സിലാക്കിത്തരുന്നു. "ദിൻ ഖാലി ഖാലി ബർത്ൻ ഹേ, ഔർ രാത് ഹേ ജൈസേ അന്ധാ കൂവാ,  ഇൻ സൂനി അന്ധേരി ആംഖോം മേ, ആസൂ കി ജഗഹ് ആത്താ ഹേ ദൂവാ,  ജീനെ കി വജാ തോ കോയി നഹി,  മർനേ ക ഗഹാനാ  ഡൂംഡത്താ ഹേ". പരിഭാഷ ഇപ്രകാരമാണു. പകൽ ഒരു ഒഴിഞ്ഞ പാത്രം, രാത്രിയോ ഒരു പൊട്ട കിണർ, ശൂന്യമായ കണ്ണിൽ നിറയുന്നു കൂരിരുട്ട്,  കണ്ണീരൊട്ടുമില്ല ഉയരുന്നുണ്ടു പുക, വഴിയൊന്നുമില്ല ജീവിയ്ക്കാൻ, തേടുകയാണൊരു കാരണം മരിയ്ക്കാൻ.  ഗുൽസാർ സമ്പൂരാൻ സിംഗ്  എഴുതിയ "Ek akela shehar mein"  എന്ന ഹിന്ദി ഗാനം വളരെ ചിന്താർഹമാണു, നിരാശയിലാണ്ട ജനസമൂഹത്തിന് സുവിശേഷം എത്ര അനിവാര്യതയാണെന്നു ഇത് വെളിവാക്കുന്നു.   

ഒരു ക്രിസ്തീയ വിശ്വാസി തന്റെ ജീവിതം കൊണ്ട് ചിലരെയെങ്കിലും ക്രിസ്തുവിങ്കലേക്ക് അടുപ്പിക്കുവാൻ ശ്രമിക്കണം. മാനാസാന്തരത്തിന്റേയും രക്ഷയുടേയും സന്ദേശം അറിയി ക്കാത്തവർ ഒരുനാൾ യജമാനന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന് അറി ഞ്ഞിരിക്കേണ്ടതാണ്. ഈ ലോകത്ത് നമ്മുടേതായി ഒന്നുമില്ല. ഉണ്ടെന്നുള്ളത് ഉണ്ടായിരു ന്നുവെന്നുള്ളത്, ഉണ്ടായേക്കാമെന്നുള്ളത് എല്ലാം നമ്മുടെ തോന്നലുകൾ മാത്രമാണു. നമ്മുടേതെന്ന് കരുതുന്ന ഒന്നിന്മേലുള്ള ആധിപത്യം, അത് നമ്മുക്കു നഷ്ടപ്പെടുന്ന നിമിഷം വരേയ്ക്കും മാത്രമാണു. പിന്നീടു അത് മറ്റാരുടെയോ നിയന്ത്രണത്തിലാകുന്നു. അതയാ ളുടേതെന്ന് അയാൾ ധരിക്കുന്നു. നേടിയതൊന്നും കുഴിമാടത്തിനപ്പുറത്തേയ്ക്കു കൊണ്ടു പോകുവാനാകില്ല. നാമിവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരേയൊരു തെളിവു, നമ്മുടെ  കല്ലറ മാത്രമാകരുത്. സത്യം വിളിച്ചു പറയുക ഓടി രക്ഷപ്പെടുക എന്ന് പ്രമുഖ പത്ര പ്രവർത്തകൻ ജോൺ സെൽദസ് ഒരിക്കൽ പറഞ്ഞു (tell the truth and run). ജനത്തെ നേർ വഴിക്ക് നയിക്കുവാൻ സുവിശേഷത്തിന് മാത്രമേ കഴിയൂ. ഒരോ വിശ്വാസിയും ഒരോ യോദ്ധാവാണ്. 4,000 വർഷങ്ങൾക്ക് മുമ്പ് ഏദനിൽ വച്ച് സാത്താൻ  യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. മറ്റ് പോംവഴികളില്ല. പ്രതിരോധത്തിനായി അരയും തലയും മുറുക്കി ശത്രുവിനോട് എതിരിടുവാൻ മാനസീക തയ്യാറെടുപ്പ് നടത്തുകമാത്രം മതി, കാരണം യുദ്ധം യഹോവയ്ക്കുള്ളതാണ്. അതുകൊണ്ട് വിജയം സുനിശ്ചിതമാണ്. ലോകത്തിന് അതിന്റേ തായ മുല്യങ്ങളുണ്ട്. സ്വാർത്ഥതയും മത്സരവുമാണ് അതിനെ നയിക്കുന്ന പ്രമാണങ്ങൾ. അതിവേഗം കുതിക്കുന്ന ഉപഭോഗ സംസ്ക്കാരത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ വേരു കൾ അറ്റുപോകുന്നു. നമ്മുടെ ദൈവത്തിനു രക്ഷിക്കുവാൻ കഴിയാത്ത ഒരു പാപിയുമില്ല. ബുരാ ജോ ദേഖൻ മേ ചലാ  --  ബുരാ ന മിലിയാ കോയി  --  ജോ ദിൽ ഖോജാ അപ്നോ --  മുത്ധ് സേ ബുരാ ന കോയി" ചീത്ത മനുഷ്യനെ അന്യേഷിച്ചു ഞാൻ നടന്നു ഒരു ചീത്ത മനുഷ്യനെയും കണ്ടു കിട്ടിയില്ല. എന്‍റെ ഉള്ളിലേക്കു നോക്കിയപ്പോൾ മനസ്സിലായി എന്നേ ക്കാൾ ചീത്തയായി ആരുമില്ല. സഭാജനത്തോട് എനിക്ക് പറയുവാനുള്ളത്,  അഗ്നിക്കു ചുറ്റും വട്ടമിട്ട് പറക്കുന്ന ഈയ്യാം പാറ്റകൾ പോലെ പേരിനും പെരുമയ്ക്കുമായി പാഞ്ഞു നടക്കുന്നവർ ഒന്നു മനസ്സിലാക്കണം ഭിത്തിമേൽ പൊതിഞ്ഞിരിക്കുന്ന കുമ്മായത്തിൻ മേൽ പേര് കൊത്തിവെച്ചാൽ  ഒരുനാൾ വെള്ള ഉതിർന്നുപോകും. അഗ്നിജ്യാലയ്ക്കൊത്ത കണ്ണുകൾ ഉള്ളവന്റെ മുൻപിൽ ഒരു നാൾ നില്ക്കേണ്ടി വരുമെന്നും മറക്കാതിരിക്കുക.  നമ്മുടെ ജീവിതം ഒരു സാക്ഷ്യമാണ്, അതിൻറെ ഫലമായി ആളുകൾ ദൈവത്തെ മഹത്വ പ്പെടുത്താൻ വരുന്ന തരത്തിലായിരിക്കണം നമ്മുടെ ജീവിതത്തിൻറെ പെരുമാറ്റം. നമ്മുടെ മുൻഗണനകൾ ദൈവത്തിൻറെ മുൻഗണനകളായിരിക്കുവാൻ നമ്മുക്ക് ശ്രമിക്കാം. 

ഇനി ചോദ്യത്തിന്റെ രണ്ടാം പകുതിക്കുള്ള എന്റെ ഉത്തരം,  എഴുത്തുകാരോട് എനിക്ക്  പറയുവാനുള്ളത്, ഒരു ക്രൈസ്തവ എഴുത്തുകാരന് വളരെ സവിശേഷമായ ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു എഴുത്തുകാരൻ അക്ഷരങ്ങളുടെ ലോക ത്തിൻറെ കാര്യസ്ഥൻ എന്ന നിലയിൽ, അർത്ഥവത്തായ ആശയങ്ങൾ  വായനക്കാരുടെ ആത്മാവിലേക്ക് ആഴ്ന്നിറക്കി  ബൗദ്ധീകവും ധാർമ്മികവുമായ നില മെച്ചപ്പെടുത്താൻ കഴിയും.  നമ്മുടെ എഴുത്ത് ശ്രമങ്ങൾ  നമ്മുടെ ജീവിതത്തിൻറെ എല്ലാ മേഖലകളിലും ദൈവത്തിൻറെ നിലവാരങ്ങൾക്കനുസൃതമായി രൂപപ്പെടുത്തണം, നമുക്ക് ചുറ്റുമുള്ള ആളുകളുടെ താല്പര്യത്തിനനുസരിച്ചല്ല നമ്മുടെ എഴുത്ത് സദ്ഗുണങ്ങളെ പ്രതിഫലിപ്പി ക്കണം, എഴുതുന്ന ഓരോ വാക്കും ദൈവത്തെ ബഹുമാനിക്കുകയും പ്രത്യക്ഷമായോ പരോക്ഷമായോ മറ്റുള്ളവരെ ദൈവത്തെ ചൂണ്ടിക്കാണിക്കുകയും വേണം. നമ്മുടെ ഊഷ്മളമായ വാക്കുകൾ വായനക്കാരനെ  പ്രചോദിപ്പിക്കാനും വെല്ലുവിളിക്കാനും ആശ്വ സിപ്പിക്കാനും മാർഗനിർദ്ദേശം നൽകുവാൻ കഴിയണം. എഴുത്തിന് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചിന്തിക്കുന്നുവരൂണ്ടാകാം. 

ദൈവത്തിന്റെ നിസ്വാർത്ഥ സ്‌നേഹദർശനത്താൽ അനേകരെ നീതിയിലേക്കു തിരിക്കു വാൻ എന്റെ എഴുത്തുകൾ  മുഖാന്തിരം ഇടയാകണമെന്ന ഒറ്റ ലക്ഷ്യമേ എനിക്കുള്ളൂ. എഴു ത്തിന്റെ ശക്തി വാളിനേക്കാൾ ശക്തവും മൂർച്ചയുള്ളതുമാണ്.  അത്  അഭിപ്രായ സ്വാത ന്ത്ര്യത്തിൻറെ ആവിഷ്കാരവും, സാമൂഹികവും രാഷ്ട്രീയവുമായ സമൂലമായ മാറ്റങ്ങൾക്ക് കാരണമായാതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എഴുത്ത് ദൈവത്തിൽ നിന്നുള്ള ഒരു ദാനവും, വിളിയുമാണ്, അത് ശുശ്രൂഷയുടെ ഒരു രൂപമാകാം. ആഴത്തിൽ വേരുകളില്ലാത്ത, വർത്തമാനകാലം മാത്രം പ്രസക്തമായി കരുതുന്ന, ഉപരിപ്ലവമായ ഒരു വസ്തുവായി മനുഷ്യൻ മാറുന്നു. ചരിത്രബോധമോ ഓർമ്മകളോ ഇല്ലാത്ത മനുഷ്യരുടെ കൂട്ടം മാത്രമായി മാറിക്കൊണ്ടിരിക്കുന്നവരുടെ ഇടയിൽ ദൈവം ഒരു തൂലികയും, നിയോഗവും സന്ദേശവും നൽകിത്തന്നിട്ടുണ്ടെങ്കിൽ അത് ആരുടേയും മുമ്പിൽ അടിയറവു വെയ്ക്കരുത്. ഈക്കാ ലയളവിൽ തീരെ വായനയ്ക്ക് സമയം ആരും നീക്കി വെയ്ക്കുന്നില്ലെന്നത് വളരെ ശോച നീയമായ ഒരു കാര്യമാണ്. എഴുത്തുകൾ ഇന്നത്തെ ശബ്ദവും നാളത്തെ സന്ദേശവുമാണ്.  ഒരു ലക്ഷ്യത്തോടെ വായിക്കാൻ മനഃപൂർവമായ ശ്രമം ആവശ്യമാണ്.  

അച്ചുക്കൂടം കണ്ടുപിടിച്ചത് ക്രിസ്ത്യൻ മിഷനറിമാർ ആയിരുന്നെങ്കിലും അതിന്റെ നേട്ടം ഒരു കാലഘട്ടത്തിൽ കൊയ്തെടുത്തത് കന്മ്യൂണിസ്റ്റുകാർ ആയിരുന്നു. അറിവിന്റെ ചക്ര വാളം വികസിപ്പിക്കുവാൻ മുഖ്യമായ ഉപാധി ഇന്നും വായന തന്നെ. നമ്മുടെ വായനയുടെ പ്രശ്നം സമയക്കുറവോ താൽപ്പര്യകുറവോ അല്ല, മറിച്ച് നാം പുസ്തകങ്ങളെ സമീപി ക്കുന്ന രീതിയാണ്. വായന എന്നത് ഓർമ്മശക്തി  മെച്ചപ്പെടുത്തുകയും, ശക്തമായ പദാ വലിയും അറിവിൻറെ അടിത്തറയും നിർമ്മിക്കുകയും, ചെയ്യുന്ന ഒന്നാണ്.  ആഴത്തിലുള്ള വായന അക്ഷരാർത്ഥത്തിൽ ശ്രദ്ധ, സഹാനുഭൂതി, ഉൾക്കാഴ്ച എന്നിവയ്ക്കുള്ള നമ്മുടെ കഴിവിനെ പോഷിപ്പിക്കുന്നു. വായന വൈജ്ഞാനിക പ്രക്രിയകളെ ശക്തിപ്പെടുത്തുന്നു. ഒരു നല്ല പുസ്തക വായന മഴവില്ലിൻറെ അറ്റത്ത് സ്വർണ്ണ പാത്രം കണ്ടെത്തുന്നതിന് തുല്യ മാണ്. ദൈവത്തിങ്കലേക്കു നമ്മെ അടുപ്പിക്കാൻ പുസ്തകങ്ങൾക്ക് കഴിയും.  മറ്റുള്ള വരുമായി നമ്മെ ബന്ധിപ്പിക്കുന്നതിനും നമ്മെത്തന്നെ നന്നായി അറിയുന്നതിനുമുള്ള ഒരു മാർഗമാണ് വായന. വായനയ്ക്ക് നമ്മുടെ കാഴ്ചപ്പാടുകൾ ഉയർത്താനും നമ്മുടെ ഗ്രാഹ്യത്തിന് ആഴം കൂട്ടുവാനും കഴിയും. ജീവിതത്തിൻറെ സമ്മർദങ്ങൾ നമ്മെ ഞെരുക്കു മ്പോൾ, വായന നമ്മുടെ വിശ്വാസത്തിൽ വളരാൻ ആവശ്യമായ ചികിത്സയാണ്.  വായന ഒരു കഴിവും കരകൗശലവുമാണ്. നമ്മുടെ വായനയുടെ പ്രശ്നം സമയക്കുറവോ താൽ പ്പര്യകുറവോ അല്ല, മറിച്ച് നാം പുസ്തകങ്ങളെ സമീപിക്കുന്ന രീതിയാണ്.  ഒരു ലക്ഷ്യ ത്തോടെ വായിക്കാൻ മനഃപൂർവമായ ശ്രമം ആവശ്യമാണ്. വായന അറിവ് നൽകുക മാത്രമല്ല, പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തിലൂടെ നമ്മുടെ ഹൃദയങ്ങളെ അമാനുഷി കമായി ഉണർത്താനും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനും കഴിയും. ദൈവത്തിങ്ക ലേക്കു നമ്മെ അടുപ്പിക്കാൻ പുസ്തകങ്ങൾക്ക് കഴിയും. ഈ അഭിമുഖത്തിലൂടെ ഞാനാ ശിക്കുന്നതു വെറുതെ എന്നനെക്കുറിച്ചുള്ള കുറച്ചു പൊങ്ങച്ചം പറയുന്നതിനല്ല, പ്രത്യുത  ജീവിതത്തിന്റെ നാൽക്കവലയിൽ ദിശതെറ്റി പ്രാപഞചീകവും ഭൗതീകവുമായതിനു വേണ്ടി ഓടി ജീവിതത്തെ തളച്ചിട്ട് വെളിച്ചം കെട്ടുപോയവരുടെ ഉള്ളിലേയ്ക്ക് ഒരു ചെറുതിരി വെട്ടം കാണിക്കുന്നതിനാണ് എന്റെ രചനകളിലൂടെ ഞാൻ ശ്രമിച്ചിരിക്കുന്നത്. വായന അറിവ് നൽകുക മാത്രമല്ല, പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തിലൂടെ നമ്മുടെ ഹൃദയങ്ങളെ അമാനുഷികമായി ഉണർത്താനും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനും കഴിയും.  എഴുത്തുകാരൻ തന്റെ ചിന്തയുടെ മൂശയിലിട്ടു ആശയങ്ങളെ തിളക്കി അതിന്റെ ഭംഗിയും സ്യാഭാവികതയും നഷ്ടപ്പെടാതെ സംവേദനക്ഷമമാക്കാൻ കഴിയണം.  നാം എഴുതുന്ന വാക്കുകൾ ചേതോഹരമായ മാരിവില്ലുകൾ തീർക്കുവാൻ എല്ലാ എഴുത്തുകാർക്കും സഹാ യിക്കട്ടെ.  ഇത് വായിക്കുന്ന  എല്ലാവര്ക്കും ഒരിയ്ക്കൽ കൂടി സ്നേഹവും വന്ദനവുമർ പ്പിച്ചുകൊണ്ടു വാക്കുകൾക്കു വിരാമം കുറിക്കുന്നു. ദൈവമായ കർത്താവ് ഏവരെയും ആശീർവദിക്കുമാറാകട്ടേ. മാറനാഥാ.