റായിപൂരിൽ 21 ദിവസ ഉപവാസ പ്രാർത്ഥനയും ഉണർവ്‌ യോഗങ്ങളും ഫെബ്രു.8 ന് സമാപനം


റായിപൂരിൽ 21 ദിവസ ഉപവാസ പ്രാർത്ഥനയും ഉണർവ്‌ യോഗങ്ങളും ഫെബ്രു.8 ന് സമാപനം
ad
ad
ad

റായിപുർ: ദി ചർച്ച് ഓഫ് ഗോഡ്  റായിപൂർ സഭയുടെ 21 ദിവസ ഉപവാസ പ്രാർത്ഥനയും ഉണർവ്‌ യോഗങ്ങളും ജനുവരി 19 ന് തുടക്കമായി. എല്ലാ ദിവസവും രാവിലെ 10 മുതൽ 2. 30 വരെയും വൈകുന്നേരം 6.30 മുതൽ 9 വരെയും യോഗങ്ങൾ നടക്കും. സമാപന ദിവസമായ ഫെബ്രു. 8 ന് ഞായറാഴ്ച രാവിലെ 9 ന് ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും.

ad
ad
ad

പാസ്റ്റർമാരായ അഭയ് ഗായകുവാഡ്, തോമസ് ജോൺ, റോയ് മർക്കര, നാഗേന്ദ്രജെനാ, രാജീവ് ഡാനിയേൽ,രാജേന്ദ്ര ഡേവിഡ്, പ്രശാന്ത് ജോസ് എന്നിവർ പ്രസംഗിക്കും. 

ദി ചർച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റ്‌ പാസ്റ്റർ തോമസ് മാമ്മൻ  നേതൃത്വം വഹിക്കും.

വാർത്ത : എ.റ്റി. എബ്രഹാം, റായിപുർ