മധ്യമേഖല പവ്വർ കോൺഫറൻസ് പരമ്പരക്ക് കുറത്തികാട് ഏ.ജിയിൽ തുടക്കം കുറിച്ചു

മധ്യമേഖല പവ്വർ കോൺഫറൻസ് പരമ്പരക്ക് കുറത്തികാട് ഏ.ജിയിൽ തുടക്കം കുറിച്ചു

മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ നടത്തുന്ന പവ്വർ കോൺഫറൻസ് പരമ്പര നവംബർ 15-ന് (ശനിയാഴ്ച) കുറത്തികാട് ഏ.ജിയിൽ നടന്നു.

മാവേലിക്കര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. രാജു തോമസ് (ചക്കുവള്ളി) ദൈവവചനം ശുശ്രൂഷിച്ചു. കടക്കൽ ഏ.ജി. പബ്ലിക് സ്കൂൾ മാനേജറായും ചെറുവക്കൽ ന്യൂലൈഫ് ബൈബ്ലിക്കൽ സെമിനാരി പ്രിൻസിപ്പാളായും സേവനം ചെയ്യുന്ന പാസ്റ്റർ രാജു തോമസ് രാഷ്ട്രമീമാംസയിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്.

ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, പന്തളം എന്നീ സെക്ഷനുകളിൽ നിന്നായി ഇരുനൂറിലധികം ശുശ്രൂഷകന്മാരും വിശ്വാസികളും കോൺഫറൻസിൽ സംബന്ധിച്ചു.

പവ്വർ കോൺഫറൻസ് പരമ്പര അടുത്ത ആഴ്ചകളിൽ കുണ്ടറ, പത്തനംതിട്ട, കോട്ടയം, പത്തനാപുരം എന്നിവിടങ്ങളിൽ തുടർന്നു നടക്കുന്നതാണ്.

 വിവരങ്ങൾക്ക്: പാസ്റ്റർ ജെ.സജി 

(മധ്യമേഖല ഡയറക്ടർ) /:- 9074527493