ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പളളി റീജിയൻ കൺവൻഷൻ മാർച്ച് 27 മുതൽ
മല്ലപ്പള്ളി : ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പളളി റീജിയൻ കൺവൻഷൻ മാർച്ച് 27 മുതൽ 29 വരെ ഈസ്റ്റ് ഓതറ ശാരോൻ ഗ്രൗണ്ടിൽ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോൺ വി. ജേക്കബ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ ജോസഫ് കുര്യൻ, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ എബ്രഹാം തോമസ്, ഡോ. സൂസൻ ടി. മാത്യു എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച പകൽ വനിതാ സമാജം മീറ്റിംഗ് ശനിയാഴ്ച പകൽ സൺണ്ടേസ്കൂൾ സി.ഇ.എം സംയുക്ത സമ്മേളനവും നടക്കും.
റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ റ്റി.എം വർഗീസ്, പാസ്റ്റർ കെ.എം. ജേക്കബ്, പാസ്റ്റർ ജോജി ജോർജ്, എബ്രഹാം സി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷൻ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
Advertisement













































