യുഎഇ യിലെ ഏഴ് എമിറേറ്റ്സും ഓടി കീഴടക്കി ജേക്കബ് തങ്കച്ചൻ 

യുഎഇ യിലെ ഏഴ് എമിറേറ്റ്സും ഓടി കീഴടക്കി ജേക്കബ് തങ്കച്ചൻ 

കൊച്ചുമോൻ ആന്താര്യത്ത്‌

ദുബായ് :  യുഎഇ യിലെ ഏഴ് എമിറേറ്റ്സുകളും ഓടി കീഴടക്കി ജേക്കബ് തങ്കച്ചൻ. ഐപിസി വർഷിപ്പ് സെന്റർ, ഷാർജ സഭാംഗമാണ് ജേക്കബ്. ജെംസ് മോഡേൺ അക്കാദമിയും ദുബായ് കെയേഴ്സും ചേർന്ന് സംഘടിപ്പിച്ചതാണ് 'റൺ നേപ്പാളിൽ' അഞ്ച് ദിവസം കൊണ്ടാണ് 250+ കിലോമീറ്റർ ഓടി ലക്ഷ്യം പൂർത്തിയാക്കിയത്.

ഈ മരത്തോണിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് നേപ്പാളിൽ ഒരു സ്കൂൾ നിർമിച്ചു നൽകും. യുഎഇയിലെ പ്രവാസി മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്ന അത് ലറ്റ് ആണ് ജേക്കബ്.  

2016 മുതൽ ഈ മേഖലയിൽ ഉള്ള ജേക്കബ് സ്‌പൈസ് കോസ്റ്റ് മാരത്തോൺ കൊച്ചി, അബുദാബി മാരത്തോൺ, കോയമ്പത്തൂർ മാരത്തോൺ, റാക് ഹാഫ് മാരത്തോൺ എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.

2019 ൽ ജേക്കബ് ഫസ്റ്റ് അയേൺ മാൻ 70:3 ( 1.2 മൈൽ നീന്തൽ, 56 മൈൽ ബൈക്ക് റൈഡ്, 13.2 മൈൽ ഓട്ടം ) ആയി വിജയകരമായി പൂർത്തീകരിച്ചു. കൂടാതെ ഊട്ടി അൾട്രാ മാരത്തോൺ, വാഗമൻ അൾട്രായിൽ മാരത്തോൺ എന്നിവയിലും പങ്കെടുത്തിരുന്നു. 70 കിലോ മീറ്റർ അൾട്രാ മാരത്തോൺ ജെബൽ ജെയ്സ് 2 പ്രാവശ്യം ഓടി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് എന്നിവയിൽ ഓടി കയറി. 161 കിലോമീറ്റർ ജൈസല്മർ മാരത്തണിലും പങ്കെടുത്തു.

ഐ.ടി ബിസിനസ്സ് നടത്തുന്ന ജേക്കബിന് പ്രോത്സാഹനമായി ഭാര്യ ജെസ്സി, എവറസ്റ്റ്‌ ബേസ് ക്യാമ്പ് യാത്ര നടത്തിയ ഏകമകൻ ജോൺ ജേക്കബ് എന്നിവരും കൂടെയുണ്ട്. ആരോഗ്യമുള്ള ലഹരി വിമുക്തമായ ഒരു തലമുറയെ നേടുക എന്ന ലക്ഷ്യത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജേക്കബിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ.