ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (IDCC-PC QMPC)  വാർഷിക കൺവൻഷൻ ജനു.14 മുതൽ 

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (IDCC-PC QMPC)  വാർഷിക കൺവൻഷൻ ജനു.14 മുതൽ 

വാർത്ത: കെ.ബി.ഐസക്

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) ഇരുപത്തിയൊന്നാമത് വാർഷിക കൺവൻഷൻ ജനുവരി 14 മുതൽ16 വരെ ദോഹ ഐ.ഡി.സി.സി. കോംപ്ലെക്സിലുള്ള വിശാലമായ ടെന്റിൽ നടക്കും.

14-15, തീയതികളിൽ വൈകുന്നേരം 07:00 മുതൽ 09:30 വരെ നടക്കുന്ന കൺവൻഷൻ QMPC പ്രസിഡൻ്റ് പാസ്റ്റർ സാം ടി. ജോർജ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ജോയ് പാറയ്ക്കലാണ് മുഖ്യ പ്രഭാഷകൻ.

വെള്ളിയാഴ്ച രാവിലെ നടക്കുന്ന പൊതു ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും ക്യൂ.എം.പി.സി സീനിയർ ശുശ്രൂഷകന്മാർ നേതൃത്വം നൽകും.

20 സഭകളിൽ നിന്നും തിരഞ്ഞെടുത്ത ക്യൂ.എം.പി.സി ഗായക സംഘത്തെ പാസ്റ്റർ റോയി വർഗീസും, പാസ്റ്റർ ഗ്ലാഡ്സൺ ജെയിംസുമാണ് നയിക്കുന്നത്.

കൺവൻഷന്റെ വിജയകരമായി നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു. 

പാസ്റ്റർ സാം റ്റി. ജോർജ്, ബിജോ മാത്യു (ജനറൽ കോർഡിനേറ്റേഴ്സ്), പാസ്റ്റർ റെജി കെ.ബഥേൽ, പാസ്റ്റർ ജിബു എബ്രഹാം (പ്രയർ കോഡിനേറ്റേഴ്സ്), പാസ്റ്റർ റോയി വർഗീസ് (ക്വയർ കോഡിനേറ്റർ), പാസ്റ്റർ ജോസ് ബേബി, പാസ്റ്റർ റെനു സി.തോമസ് (വോളണ്ടിയർ കോർഡിനേറ്റേഴ്സ്), പാസ്റ്റർ സന്തോഷ് തോമസ്,  മാത്യു പി. മത്തായി (പബ്ലിസിറ്റി കോർഡിനേറ്റേഴ്സ്), പാസ്റ്റർ ബിജു മാത്യു (ടെന്റ്),  ഡേവിഡ് മാത്യു,  ബൈജു എബ്രഹാം,  റോബി തങ്കച്ചൻ (ഓഡിയോ- വീഡിയോ- സൗണ്ട്), ബിന്നി ജേക്കബ്, ബ്രദർ ഷിബു മാത്യു,  സിൻജു ചെറിയാൻ (ഫൈനാൻസ്),  ജിജോമോൻ കുര്യാക്കോസ്,  ഫിന്നി പി. ജോർജ് (റിഫ്രഷ്മെൻ്റ് കോഡിനേറ്റേഴ്സ്), കൂടാതെ പാസ്റ്റർ സജി തോമസ്, പാസ്റ്റർ ജോർജ് മാത്യു,  ജോജിൻ വി. മാത്യു,  കെൻ അൽഫോൺസ് തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകും.

വിവരങ്ങൾക്ക്: പാസ്റ്റർ സാം റ്റി. ജോർജ് (പ്രസിഡൻറ്) - 50015030, ബിജോ മാത്യു (സെക്രട്ടറി) - 50160093.