നേതാക്കളുടെ ഗുണവിശേഷങ്ങൾ
നേതാക്കളുടെ ഗുണവിശേഷങ്ങൾ

ദൈവവചനപ്രകാരമുള്ള ആത്മീയ നേതൃത്വത്തിന് പ്രധാനമായി അഞ്ചു പ്രത്യേകതകൾ ഉണ്ട്. ദൈവസഭയുടെ എല്ലാ നിലകളിലുമുള്ള നേതാക്കളും ഈ ഗുണവിശേഷങ്ങൾ ഉള്ളവർ ആയിരിക്കണം.
- നേതാവ് ആത്മീയൻ ആയിരിക്കണം. ദൈവസഭയുടെ ആദ്യത്തെ തിര ഞ്ഞെടുപ്പിൽ തന്നെ ഈ പ്രത്യേകതയുടെ പ്രാധാന്യം വെളിപ്പെട്ടു. 'ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യ മുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നെ തിരഞ്ഞുകൊൾവിൻ. അവരെ ഈ വേലക്കു ആക്കാം' (പ്രവൃ. 6:3).
- നേതാവ് താലന്തു ഉള്ളവനായിരിക്കണം: ഏല്ക്കുന്ന ചുമതല ചെയ്യുവാൻ വാസ്തവ മായും കഴിവുള്ളവരെയാണ് നേതൃത്വം ഏല്‌പിക്കേണ്ടത്. പൗലൊസ് തിമൊഥെയോസിൽനിന്നും ആത്മീയ ശുശ്രൂ ഷയുള്ള കഴിവു പ്രതീക്ഷിച്ചിരുന്നു. "അതുകൊണ്ട് എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിൻ്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമപ്പെടുത്തുന്നു" (2 തിമൊ. 1:6). താലന്തുകളെ വർധിപ്പിക്കുന്ന വേദശാസ് ത്രവിദ്യാഭ്യാസം പ്രസക്തമാണ്.
- ആത്മീയ നേതാവ് വിശ്വസ്‌തനായിരിക്കണം: നല്ല ഒരു ആത്മീയനേതാവ് വിശ്വസ്‌തനും വിശ്വാസയോഗ്യനും ആയിരിക്കും. ജനങ്ങൾ പ്രതിസന്ധികളെ അഭിമുഖികരി ക്കുമ്പോൾ സ്ഥലം വിടുന്ന നേതാവ് വിശ്വാസയോഗ്യനല്ല. നല്ലൊരു നേതാവ് FAT ആണെന്നൊരു പറച്ചിൽ ഉണ്ട്. F-faithful= വിശ്വസ്തൻ, A-Available = ആവശ്യസമയ ത്ത് കാണപ്പെടുക, T- Teachable = പഠിപ്പിക്കാവുന്നവൻ (അറിവിൽ വളരാൻ ആഗ്രഹിക്കുന്നവൻ).
- ആത്മീയ നേതാവ് കൂറും ആത്മാർഥതയും ഉള്ളവൻ ആയിരിക്കണം: ദൈവത്തോടും, ദൈവവചനത്തോ ടും, ദൈവമക്കളോടും സ്നേഹവും ആത്മാർഥതയുമുള്ള വ്യക്തിയാണ് നേതൃത്വം നൽകേണ്ടത്.
- താഴ്‌മ: ആത്മീയ ജീവിതത്തിൻ്റെ അത്യാവശ്യമായ അടയാളമാണ്. "സൗമ്യതയും സാവധാനതയുമുള്ള മനസ്സ് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു" (1 പത്രൊസ് 3:4). വിശുദ്ധ പൗലൊസിന്റെ സാക്ഷ്യം ശ്രദ്ധേയമാണ്: "വളരെ താഴ്‌മയോടും കണ്ണുനീരോടും.... എനിക്കുണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു" (പ്രവൃ. 20:19). ആത്മീയ നേതൃത്വം ഭരണമല്ല, സേവനമാണ്.
ഈ നൂറ്റാണ്ടിൽ ദൈവം തൻ്റെ സഭയ്ക്ക് ശക്തരായ ആത്മീയ സേവകരെ നൽകട്ടെ!
Advt.






































Advt.
























