ലോക പെന്തെക്കോസ്ത് സമ്മേളനം ഫിൻലെൻ്റിൽ ; ജൂൺ 4ന് തുടക്കം

ലോക പെന്തെക്കോസ്ത് സമ്മേളനം ഫിൻലെൻ്റിൽ ; ജൂൺ 4ന് തുടക്കം

കെ. ബി. ഐസക്ക് 

ഫിൻലെൻ്റ്: ലോകത്തിലെ അഞ്ചു വൻകരകളിൽ നിന്നും ഭാഷ- വർഗ്ഗ -വർണ്ണ വ്യത്യാസങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതെ പതിനായിരങ്ങൾ ഒന്നിക്കുന്ന 

27 -ാമത് ലോക പെന്തക്കോസ്ത് സമ്മേളനം ജൂൺ 4 മുതൽ 7 വരെ ഫിൻ ലെൻ്റിലെ ഹെൽസിങ്കിയിൽ നടക്കുമെന്ന് പി.ഡബ്ല്യു .സി മീഡിയ പ്രതിനിധി സ്റ്റാൻലി ജോർജ് അറിയിച്ചു.

മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന ലോക സമ്മേളനം 1947 -ൽ സൂറിച്ചിലാണ് ആരംഭിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ പുനരാരംഭിച്ചതാണ് ആധുനിക പെന്തക്കോസ്ത് മുന്നേറ്റം. ഇന്ന് ലോകത്ത് ഏറ്റവും വേഗം വളരുന്ന ആധ്യാത്മിക സമൂഹമായി മാറി. ഇവരുടെ അംഗസംഖ്യ 100 കോടിയിലേറെ വരും.

എല്ലാ ആഗോള പെന്തക്കോസ്ത് വിഭാഗങ്ങളും ഒന്നിച്ചു സഹകരിക്കുന്ന കോൺഫറൻസിന്റെ സംഘാടകർ വേൾഡ് പെന്തക്കോസ്തു ഫെലോഷിപ്പ് ആണ് .

പെന്തക്കോസ്തലിസത്തിന്റെ ലോകവ്യാപകമായ വളർച്ചയ്ക്കും പെന്തക്കോസ്ത് വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിനും ഈ സമ്മേളനം കാരണമാകും എന്നും പത്രക്കുറിപ്പിൽ സ്റ്റാൻലി ജോർജ് വിശദീകരിക്കുന്നു. 

ലോക സുവിശേഷീകരണത്തിനും ആഗോള പ്രശ്നങ്ങളുടെ പരിഹാരത്തിനും പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾ സഭകളിൽ കൂടുതലായി പകരപ്പെടുന്നതിനും ഉപോദ് ബലകമായ ചർച്ചകളും പ്രഭാഷണങ്ങളും ഒരുക്കിയിട്ടുണ്ട്. കോൺഫ്രൻസിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും രജിസ്ട്രേഷനും pwc2025.fi എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക്: 9961720195, 1-214 554 1424 (യു.എസ്എ) എന്നിവരുമായി ബന്ധപ്പെടാം.

Advertisement