ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: ഡൽഹിയിൽ കൂറ്റൻ റാലിയിൽ പങ്കെടുത്ത് ക്രൈസ്തവ സംഘടകൾ
വാർത്ത: പ്രകാശ് മാത്യു ഡൽഹി
ഡൽഹി: സമാനതകളില്ലാത്ത വിധം വിവിധതലത്തിൽ ക്രൈസ്തവരെയും ക്രൈസ്തവ സഭകൾകൾക്കെതിരെയും നടമാടുന്ന പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ഡൽഹിയിൽ ഫ്രീഡം ഓഫ് റിലീജിയൻ മാർച്ച് നടത്തി വിവിധ ക്രൈസ്തവ സംഘടനകൾ. ഡൽഹി ജന്തർമന്തറിൽ ക്രിസ്ത്യൻ പീസ് മിഷൻ്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ ജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായി.

രാവിലെ ആരംഭിച്ച റാലി ക്രിസ്ത്യൻ പീസ് മിഷൻ ചെയർമാൻ ഡോ. രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ വിവിധ ക്രൈസ്തവ സഭകളും നേതാക്കളും വിശ്വാസികളും പങ്കെടുത്തു. പെന്തെക്കോസ്തു സഭകളുടെയും പങ്കാളിത്തം സജീവമായിരുന്നു. ഇന്ത്യൻ ഭരണഘടന നല്കുന്ന മതസ്വാതന്ത്ര്യം ഹനിക്കരുതെന്നും സമാധാന കാംഷികളായ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയണമെന്നുമാണ് റാലിയുടെ പ്രധാന ആവശ്യം.
Advt.















