ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും അവാർഡ് വിതരണവും
കോട്ടയം: ഐപിസി കോട്ടയം മേഖലാ സൺഡേസ്കൂൾസ് അസോസിയേഷനും ക്രിസ്ത്യൻ ഓറിയൻ്റേഷൻ സെൻ്ററും സംയുക്തമായി വടവാതൂർ ഐപിസി ഏബനേസർ സഭയിൽ ബോധവൽക്കരണ ക്ലാസ്സും അവാർഡ് വിതരണവും നടത്തി.
കോട്ടയം ഐപിസി മേഖലാ പ്രസിഡണ്ട് പാസ്റ്റർ പി.എ മാത്യു ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. ജോർജ് മാത്യു, സിനോജ് കായംകുളം എന്നിവർ ക്ലാസുകൾ എടുത്തു.
25 വർഷങ്ങലധികം ഐപിസി സൺഡേസ്കൂൾസ് അസ്സോസിയേഷൻ സെക്രട്ടറി ആയിരുന്ന പാസ്റ്റർ ഇ.എ മോസ്സസിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിച്ചു.
സ്റ്റേറ്റ് സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ഡെപ്യൂട്ടി ഡയറക്ടർ ബെന്നി പുള്ളോലിക്കൽ തുടങ്ങിയവർ ആശംസ സന്ദേശം നൽകി. കോട്ടയം മേഖലാ സൺഡേസ്കൂൾ പ്രസിഡണ്ട് ജോൺ മാത്യു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഷാജി തോമസ് സ്വാഗതം അറിയിച്ചു
സൺഡേസ്കൂൾ മേഖല ട്രഷറർ ഫൈയ്ത്ത്മോൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ തോമസ് ഫിന്നി കൃതജ്ഞ്ത പ്രകാശിപ്പിക്കുകയും ചെയ്തു.

