ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 23മത് ബിരുദദാന സർവ്വീസും ഫാമിലി കോൺഫറന്സും ഏപ്രിൽ 12ന്

തിരുവനന്തപുരം: ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപത്തി മൂന്നാമത് ബിരുദദാന സർവീസും ഫാമിലി കോൺഫറൻസും ഏപ്രിൽ 12 ശനിയാഴ്‌ച രാവിലെ ഒൻപത് മണി മുതൽ മണ്ണന്തലയിലുള്ള ജെഎംഎം സ്റ്റഡി സെൻന്ററിൽ നടക്കും. ഡോ. സജികുമാർ കെ.പി ബിരുദദാന സർവീസിൽ മുഖ്യ സന്ദേശം നൽകും. സെമിനാരിയുടെ പ്രിൻസിപ്പൽ ഡോ. കെ .ആർ സ്റ്റീഫൻ സർവീസിന് നേതൃത്വം നൽകും. അടുത്ത അധ്യയന വർഷത്തേക്കുള്ള ക്‌ളാസുകൾ ജൂൺ മുതൽ ആരംഭിക്കുന്നതായിരിക്കും. എം.ഡിവ്, ബി.റ്റി.എച് , കൗൺസിലിംഗ് കോഴ്സുകളിൽ ക്‌ളാസുകൾ നടന്നു വരുന്നു.
Advertisement