കന്യാസ്ത്രീകൾക്ക് ജാമ്യം ലഭ്യമാക്കണം: ഐപിസി കേരള സ്റ്റേറ്റ്
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ ഐപിസി കേരള സ്റ്റേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ആവർത്തിക്കുന്ന സംഭവങ്ങൾമൂലം ഉത്തരേന്ത്യയിൽ ക്രൈസ്തവ വിശ്വാസികൾക്ക് യാത്രചെയ്യാൻപോലും കഴിയാത്ത സ്ഥിതിയാണെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടികാണിക്കാണിക്കുന്നത്. തികച്ചും സത്യമല്ലാത്ത കുറ്റങ്ങളാണ് കന്യാസ്ത്രീകൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഛത്തീസ്ഗഡ് സ്‌റ്റേറ്റും കേന്ദ്ര ഭരണകൂടവും വ്യാജ കുറ്റങ്ങൾ ചുമത്തി അറസ്റ്റുചെയ്ത കന്യാസ്ത്രീകൾക്ക് ജാമ്യം നൽകാനുള്ള ക്രമീകരണം ചെയ്തു നൽകണമെന്നും ഐപിസി കേരള സ്റ്റേറ്റ് അഭ്യർത്ഥിച്ചു.
ഇതേ സമയം മറ്റു നിരവധി ക്രൈസ്തവ മിഷനറിമാർ ജയിലിൽ കിടക്കുന്നുണ്ടെന്നും, പല ആക്രമണങ്ങളും മാധ്യമ ശ്രദ്ധകിട്ടാതെ പോകുന്നതിനാൽ പുറം ലോകം അറിയാതെ പോകുന്നുവെന്നും പത്രകുറിപ്പിൽ പറയുന്നു.
സഭകളിൽ നടക്കുന്ന പ്രാർത്ഥന കൂട്ടായ്മകളിലും വ്യക്തിപരായ പ്രാർത്ഥനകളിലും നോർത്ത് ഇന്ത്യയിലെ നിലവിലെ സാഹചര്യത്തെ ഓർത്ത് പ്രാർത്ഥിക്കണമെന്നും വിശ്വാസ സമൂഹത്തോട് ഐപിസി കേരള സ്റ്റേറ്റ് ആഹ്വാനം ചെയ്തു. ഐപിസി സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ കെ.സി. തോമസ് (പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോർജ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട് (ജോ. സെക്രട്ടറി), ജെയിംസ് ജോർജ് വേങ്ങൂർ (ജോ. സെക്രട്ടറി), പി.എം. ഫിലിപ്പ് (ട്രഷറർ) എന്നിവർ പ്രസംഗിച്ചു.
Advertisement











































































