ആകാശവാണിയുടെയും ദൂരദർശന്റെയും അഡീഷണൽ ഡയറക്ടർ ജനറലായി രാജു വർഗീസ്

ആകാശവാണിയുടെയും ദൂരദർശന്റെയും അഡീഷണൽ ഡയറക്ടർ ജനറലായി രാജു വർഗീസ്

ന്യൂഡൽഹി: ആകാശവാണിയുടെയും ദൂരദർശന്റെയും അഡീഷണൽ ഡയറക്ടർ ജനറലായി രാജു വർഗീസിനെ നിയമിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നിവ ഉൾപ്പെടുന്ന വെസ്റ്റ് സോണിന്റെ ചുമതല അദ്ദേഹം വഹിക്കും. ആകാശവാണിയുടെയും ദൂരദർശന്റെയും ഡെപ്യൂട്ടി ഡയറക്ടർ ജനറലായി കേരളത്തിന്റെ ചുമതല വഹിക്കുകയായിരുന്നു. 1989 ബാച്ച് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിലെ ഉദ്യോഗസ്ഥനാണ്.

തിരുവല്ല, മുണ്ടിയപ്പള്ളിയിൽ, അങ്ങിൽത്താഴെ കുടുബാംഗമാണ്. പരേതനായ എം.ടി. വർഗീസ്, അന്നമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. അച്ച സെനു തോമസാണ് ഭാര്യ.

 മുണ്ടിയപള്ളി ശാലേം ഐപിസി സഭ മാതൃസഭയും, തിരുവനന്തപുരം താബോർ ഐപിസി സഭാ അംഗവുമാണ് രാജു വർഗീസ്.

Advertisement