ദൈവം നമ്മെ കൈപിടിച്ചു നടത്തുന്നവൻ: പാസ്റ്റർ എം. സി. ബാബുക്കുട്ടി 

ദൈവം നമ്മെ കൈപിടിച്ചു നടത്തുന്നവൻ: പാസ്റ്റർ എം. സി. ബാബുക്കുട്ടി 

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

കൊച്ചി: ദൈവം തൻ്റെ മക്കളെ കൈപിടിച്ചു നടത്തുന്നെന്നും നാം അഭിമുഖീകരിക്കുന്ന ഏതു തീവ്ര പ്രശ്നത്തെയും നമുക്കു കൈകാര്യം ചെയ്യാൻ ആകുന്നവിധം ലഘൂകരികുന്നുവെന്നും കോഴിക്കോട് സെൻറർ പാസ്റ്റർ എം.സി. ബാബുക്കുട്ടി പ്രസ്താവിച്ചു.

ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്ററിൻ്റെ ആഭിമുഖ്യത്തിൽ എരമല്ലൂർ (NH 66 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ ആരംഭിച്ച വാർഷിക കൺവൻഷൻ്റെ രണ്ടാം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

ജീവിത പ്രതിസന്ധികളിൽ തകർന്നുപോകാതെ ദൈവത്തിൽ ആശയിച്ച് നിലകൊള്ളുന്നവരാണ് ഉത്തമ വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു. 

തിരുവല്ല സെൻ്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജിൻ്റെ പ്രാർഥനയോടെയാണ് രണ്ടാം ദിന കൺവെൻഷൻ ആരംഭിച്ചത്. 

പകൽ നടന്ന പൊതുയോഗത്തിൽ കൊട്ടാരക്കര സെൻ്റർ അസിസ്റ്റൻ്റ് പാസ്റ്റർ പോൾ രാജ് പ്രസംഗിച്ചു. 

വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു. 

 ഇന്ന് രാവിലെ 7 ന് വേദപഠനം ,9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം , രാത്രി 10 ന് പ്രത്യേക പ്രാർഥന , ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം , വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. 

 സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കായി വൈറ്റില ജനത സഭാ ആസ്ഥാനത്ത് നിന്നും ദിവസവും വൈകിട്ട് 4.30ന് പ്രത്യേക ബസ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് മിഷൻ പ്രവർത്തകർ അറിയിച്ചു. 

സെൻറർ പാസ്റ്റർ സണ്ണി ജെയിംസ് അസിസ്റ്റൻ്റ് സെൻ്റർ പാസ്റ്റർ സജി ജോസഫ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.