ഏ.ജി:ഏകദിന ഉണർവ് യോഗവും വിടുതൽ ശുശ്രുഷയും തിരുവല്ലയിൽ

ഏ.ജി:ഏകദിന  ഉണർവ് യോഗവും  വിടുതൽ ശുശ്രുഷയും  തിരുവല്ലയിൽ

തിരുവല്ല: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ ഏകദിന ഉണർവ് യോഗവും വിടുതൽ ശുശ്രുഷയും തിരുവല്ല കുറ്റപ്പുഴ മാടമുക്കിലുള്ള ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ നടക്കും. ജൂലൈ 16 ബുധൻ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് യോഗം നടക്കുന്നത്. 

പാസ്റ്റർ ചാണ്ടി വർഗീസ് (ഡൽഹി), പാസ്റ്റർ ഷൈനു വർഗീസ്(ബഹ്റിൻ),  ദീനാ സാം (കെഎസ്എ) എന്നിവർ പ്രസംഗിക്കും. സംഗീതാരാധന, വചന ശുശ്രുഷ, വിടുതൽ ശുശ്രുഷ, കാത്തിരിപ്പ് യോഗം തുടങ്ങിയ ശുശ്രുഷകൾ നടക്കും. നിലയ്ക്കാത്ത പ്രാർത്ഥന എന്ന നിലയിൽ Zoom പ്ലാറ്റ്ഫോമിൽ നടന്നു വരുന്ന പ്രാർത്ഥനയുടെ 655 ദിവസം ക്രമീകരിക്കുന്ന ഈ പ്രത്യേക യോഗം പ്രാർത്ഥനാ കുടുംബത്തിൻ്റെ സംഗമം കൂടിയാണ്. സ്ലോട്ട് ലീഡർമാർ, പ്രാർത്ഥനാ പങ്കാളികൾ, സഭയുടെ വിവിധ ഘടകങ്ങളിൽ ചുമതല വഹിക്കുന്നവർ തുടങ്ങിയവരും സംബന്ധിക്കും.

ശുശ്രുഷകൾക്ക് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളായ പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ് (വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി) കമ്മിറ്റിയംഗങ്ങളായ

കെ.സി. കുര്യാക്കോസ് , ആർ.വി.ജോയി, റെജി ശൂരനാട്, ബൈജു കെ.സാൻ്റാ, ജോസ് മത്തായി  എന്നിവർ നേതൃത്വം നല്കും.

 വിവരങ്ങൾക്ക്: പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 944722395 .

https://maps.app.goo.gl/NQ7gkqbx2jgqP8Ww8?g_st=awb