ഐ.പി. സി. ഭൂട്ടാൻ റീജിയൻ 15-ാമത് വാർഷിക കൺവൻഷൻ ഒക്ടോ. 9 മുതൽ

ഐ.പി. സി. ഭൂട്ടാൻ റീജിയൻ 15-ാമത് വാർഷിക കൺവൻഷൻ ഒക്ടോ. 9 മുതൽ

ജയ്ഗോൺ: ഐ. പി. സി. ഭൂട്ടാൻ റീജിയൻ 15-ാമത് വാർഷിക കൺവൻഷൻ ഒക്ടോബർ 9 മുതൽ 12 വരെ 'ഹാസിമാറ' യ്ക്കു സമീപമുള്ള മധു ടീഗാർഡൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ അലക്സ് വെട്ടിക്കൽ കൺവൻഷൻ ഉത്‌ഘാടനം നിർവഹിക്കും. റീജിയൻ സെക്രട്ടറി, പാസ്റ്റർ ബോബി മാത്യൂസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), ഷിബു തോമസ് (അറ്റ്ലാൻ്റ), ബ്രൈറ്റ് ഏബ്രഹാം (അബുദാബി) എന്നിവർ പ്രസംഗിക്കും.

പൊതുയോഗങ്ങളെ കൂടാതെ യുവജനസമ്മേളനം, സഹോദരി മീറ്റിംഗ്, പാസ്റ്റേഴ്‌സ് മീറ്റിംഗ്, പാസ്റ്ററൽ ഓർഡിനേഷൻ, സ്നാന ശുശ്രൂഷ തുടങ്ങിയവയും ഉണ്ടായിരിക്കും. ഞായറാഴ്‌ച രാവിലെ കർത്തൃമേശ ശുശ്രൂഷയ്ക്ക് ശേഷം നടക്കുന്ന പൊതുസഭായോഗത്തോടുകൂടി കൺവൻഷൻ സമാപിക്കും. പാസ്റ്റർ ലിബിനിൻ്റെ നേതൃത്വത്തിൽ കൺവൻഷൻ ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും. 

പാസ്റ്റേഴ്‌സ് ബിന്നി മാത്യൂസ് (വൈസ് പ്രസിഡന്റ്), സന്തോഷ് ലോഹാർ (ജോ. സെക്രട്ടറി), ബ്രദർ ജിജോ ജേക്കബ് (ട്രഷ റാർ), ബ്രദർ അലക്സ് എൻ. ജേക്കബ് (ജനറൽ കൗൺസിൽ മെമ്പർ), എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ, വെസ്റ്റ് ബംഗാളിൻ്റെ വടക്കൻ ജില്ലക ളിലും തെക്കൻ ജില്ലകളിലുമായി ചിതറികിടക്കുന്ന പ്രാദേശിക സഭകളിൽ നിന്നുള്ള സഭാശുശ്രൂഷകന്മാരും വിശ്വാസികളുമായി ആയിരങ്ങൾ ഈ യോഗങ്ങളിൽ പങ്കെടുക്കും.