റീമാ പുസ്തകമേള സെപ്റ്റ്ബർ 1 മുതൽ 30 വരെ
തിരുവല്ല: റീമാ പബ്ലീഷേഴ്‌സിൻ്റെ 28 മത് വാർഷിക ബൈബിൾ പുസ്‌തകമേള സെപ്റ്റബർ1 മുതൽ 30 വരെ പുഷ്‌പഗിരി റോഡിലുള്ള റീമാ ബുക്ക് ഹൗസിൽ നടക്കും.
സ്ഥാപക ഡയറക്ട്‌ടർ പാസ്റ്റർ സി.പി മോനായിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. വർഗീസ് മാമൻ MLA ഉദ്ഘാടനം ചെയ്യും. ബഥേസ്ത ഇൻ്റെർനാഷ്ണൽ ചെയർമ്മാൻ റവ.സണ്ണി താഴംപള്ളം പുസ്തകങ്ങൾ ഏറ്റുവാങ്ങും .
പുതിയ പുസ്തകങ്ങളുടെ പ്രകാശനം മേളയിൽ നടക്കും. 30 ദിവസം നീണ്ടുനില്ക്കുന്ന പുസ്തകമേളയിൽ പുസ്‌തകങ്ങൾക്ക് 50% വരെ ഡിസ് കൗണ്ട് ലഭിക്കും. റീമാ പബ്ലീഷേഴ്‌സ് പ്രസിദ്ധീകരിച്ച500-ലധികം ഗ്രന്ഥങ്ങൾക്കും പ്രത്യേക ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ബൈബിൾ, പാട്ടു പുസ്‌തകം, വ്യാഖ്യാന ഗ്രന്ഥങ്ങൾ, വാക്യ ബോർ ഡുകൾ, സി.ഡി. കൾ തുടങ്ങി 2000 ത്തോളം ടൈറ്റിൽ മേളയിൽ പ്രദർശിപ്പിക്കും. ലൈബ്രറി, ബൈബിൾ വിദ്യാർ ത്ഥികൾ, കോളജുകൾ, ബൈബിൾ കോളജ് വി ദ്യാർത്ഥികൾക്കും പ്രത്യേക ഡിസ്കൗണ്ട് ഉണ്ടായിരിക്കും.
വാർഷിക സമ്മേളനം തിരുവല്ലാ വൈഎംസിഎ ഹാളിൽ 27-ന് ശനിയാഴ്ച നടക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ആത്മീയ നേതാക്കളും ക്രിസ്‌തീയ മാധ്യമപ്രവർത്തകരും എഴുത്തുകാരും പങ്കെടുക്കും.





