ഐസിപിഎഫ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

ഐസിപിഎഫ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

മനാമ: ഐസിപിഎഫ് ബഹ്റൈൻ ചാപ്റ്റർ 2026 - 2027 ലേക്കുള്ള കോർ ടീമിനെ തെരഞ്ഞെടുത്തു. ഫെബ്രുവരി 7 ന് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ  നടന്ന ചാപ്റ്ററിന്റെ പൊതുയോഗത്തിൽ വാർഷിക, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ച് പ്രവർത്തനം വിലയിരുത്തി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മാർട്ടിൻ ജോ മാത്യു (എജി ചർച്ച്), വൈസ് പ്രസിഡന്റ് എബെൻ ജെയിംസ് ( ഐപിസി ഹെബ്രോൻ) സെക്രട്ടറി ആഷിക് മുരളി ( ബഥേൽ പെന്തെക്കോസത് ചർച്ച് ), ട്രഷറർ ബെൻ മോനി ( ശാരോൻ ഫെലോഷിപ്പ് ചർച്ച് ), ജോയിന്റ് സെക്രട്ടറി നിതിൻ രാജൻ ( ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ബഹ്റൈൻ ), ജോയിന്റ് ട്രഷറർ നിവിൻ ജേക്കബ് ഐപിസി പെനിയേൽ ), ഓഡിറ്റർ സിജോ ജോൺ ( ബഥേൽ പെന്തെക്കോസത് ചർച്ച് ), കമ്മിറ്റിയംഗങ്ങൾ റിജോയ് ഫിലിപ്പ് ( ഐപിസി ബഹ്റൈൻ ), ശ്രീകുമാർ കുന്നിയിൽ ( ചർച്ച് ഓഫ് ഫിലദൽഫിയ ), വിവേക് സെബാസ്റ്റ്യൻ ( ഐപിസി ഇമ്മാനുവേൽ ), നിതിൻ കെ. ജോസ് ( ചർച്ച് ഓഫ് ലിവിംങ്ങ് ഗോഡ് ), ബേസിൽ ഇടപ്പാറ ഉലഹന്നാൻ ( രഹബോത്ത് പെന്തെക്കോസത് ചർച്ച് ), നിജോ തോമസ് ( ഐപിസി ശാലോം ), ജെസ്രെൽ സജി ജോൺ ( ഐപിസി ബേഥെസ്ദാ ), ഡെറിന് ഡാനിയേൽ ( ഫുൾ ഗോസ്പൽ ചർച്ച് ഓഫ് സുവാർത്ത ) എന്നിവരെ തെരഞ്ഞെടുത്തു. 

വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ആത്മീയ വളർച്ച ശക്തിപ്പെടുത്തുന്നതിനും സഭകളുടെ ഐക്യത്തിന് മുൻഗണന നൽകിക്കൊണ്ടും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.