കോർക്ക് എബനേസർ വർഷിപ്പ് സെന്റർ: സൺഡേ സ്കൂൾ - യൂത്ത് ആനിവേഴ്സറി ജനു. 3-ന്

കോർക്ക് എബനേസർ വർഷിപ്പ് സെന്റർ: സൺഡേ സ്കൂൾ - യൂത്ത് ആനിവേഴ്സറി ജനു. 3-ന്

കോർക്ക്: അയർലൻറ്റിലെ കോർക്ക് എബനേസർ വർഷിപ്പ് സെന്ററിന്റെയും മാലോ, സ്കിബ്ബറീൻ, ക്ലോണക്കിൾട്ടി എന്നീ ബ്രാഞ്ച് ചർച്ചുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ - യൂത്ത് ആനിവേഴ്സറി ജനുവരി 3-ന് നടക്കും.കോർക്ക് എബനേസർ വർഷിപ്പ് സെന്റർ ചർച്ച് ഹാളിൽ ഉച്ചകഴിഞ്ഞ് 2  മുതൽ വൈകിട്ട് 6 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

യൂക്കരിസ്റ്റിയ എന്നതാണ് ഈ വർഷത്തെ വാർഷികാഘോഷത്തിന്റെ മുഖ്യ പ്രമേയം. നാല് സഭകളിലെയും സൺഡേ സ്കൂൾ കുട്ടികളും യുവാക്കളും ഒത്തുചേരുന്ന ഈ മഹാസംഗമത്തിൽ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികൾ അരങ്ങേറും.

സഭയുടെ ശുശ്രൂഷകരായ പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവർ നേതൃത്വം നല്കും.