ഷാർജ ഏ.ജിയിൽ ഉപവാസ പ്രാർത്ഥനയും ആരാധനയും ഒക്ടോ. 17 മുതൽ
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഷാർജ യൂണിയൻ ചർച്ചിൽ ഒക്ടോബർ 17 വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെ ഉപവാസ പ്രാർത്ഥനയും ആരാധനയും നടക്കും. 17,18 ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 1 വരെ ഹാൾ നമ്പർ മൂന്നിലും, വൈകുന്നേരം 8 മുതൽ ഹാൾ നമ്പർ പത്തിലും മീറ്റിങ്ങുകൾ നടക്കും. 19ന് ഞായറാഴ്ച രാവിലെ 10.30 മുതൽ സഭായോഗവും നടക്കും.
പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കും. . പാസ്റ്റർ പി.ഡി.ജോയിക്കുട്ടി, പാസ്റ്റർ റ്റോം എം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും. 16 ന് ( വ്യാഴാഴ്ച) വൈകിട്ട് 7 മുതൽ അലൈനിലും, 19 ന് ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 റാസൽഖൈമയിൽ ചർച്ച് സെന്റർ നക്കീലിലും കൺവൻഷൻ നടക്കം.

