യുഎഇ യിൽ ‘സ്പാർക്ക്‌സ്റ്റോം’ സംഗീതസന്ധ്യ നവം.13ന്


യുഎഇ യിൽ ‘സ്പാർക്ക്‌സ്റ്റോം’ സംഗീതസന്ധ്യ നവം.13ന്
ad
ad
ad

ഷാർജ: ആരാധനയും സംഗീതവും ദൈവവചനവും സമന്വയിപ്പിച്ച് പുതിയ ആത്മീയ കൂട്ടായ്മയ്ക്ക് തുടക്കമിടുന്ന ‘സ്പാർക്ക് യുഎഇ’ യുടെ ഔദ്യോഗിക തുടക്കം ഷാർജയിൽ നടക്കും. ഇതിന്റെ ഭാഗമായി സ്പാർക്ക്‌സ്റ്റോം – സംഗീതസന്ധ്യ നവംബർ 13ന് വൈകുന്നേരം 7 ന് ഷാർജാ വർഷിപ്പ് സെന്ററിൽ സംഘടിപ്പിക്കും.

യുഎഇയിലെ ക്രൈസ്തവ സമൂഹത്തിന് സംഗീതത്തിലൂടെയും ആരാധനയിലൂടെയും ദൈവവചനത്തിലൂടെയും ഒരുമിച്ചുകൂടാനുള്ള അവസരമൊരുക്കുന്നതാണ്  സ്പാർക്ക്‌സ്റ്റോം സംഘടിപ്പിക്കുന്നത്.

ചെന്നൈയിൽ നിന്നുള്ള പാസ്റ്റർ ബെന്നി ജോഷ്വാ, ന്യൂഡൽഹിയിൽ നിന്നുള്ള സിസ്റ്റർ പെർസിസ് ജോൺ, ജയ്പൂരിൽ നിന്നുള്ള പാസ്റ്റർ സുജിത് എം സുനിൽ എന്നിവർ പങ്കെടുക്കും. റവ.കെ. ഒ. മാത്യു, റവ.വിൽസൺ ജോസഫ് എന്നിവർ മുഖ്യാതിഥികളായും പങ്കെടുക്കും.

പ്രായഭേദമോ സഭാ-സംഘടനാ വ്യത്യാസങ്ങളോ പരിഗണിക്കാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സംഗമം ഒരുക്കിയിരിക്കുന്നത്. .

പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, റിനു റോയ്, ഡെന്നി മാത്യു, ജെറിൻ തോമസ് എന്നിവർ നേതൃത്വം നൽകും.