അലൈൻ അസംബ്ലീസ് ഓഫ് ഗോഡിന്റെ ആരാധന ചർച്ച് സെന്ററിൽ ആരംഭിച്ചു

അലൈൻ അസംബ്ലീസ് ഓഫ് ഗോഡിന്റെ ആരാധന ചർച്ച് സെന്ററിൽ ആരംഭിച്ചു

അലൈൻ : അലൈൻ അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭയ്ക്ക് അലൈൻ കനഡ് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ ഉള്ള ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ സ്ഥലം ലഭിച്ചതിനെ തുടർന്ന് ആരാധനയ്ക്ക് ചർച്ച് സെന്ററിൽ തുടക്കം കുറിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മുതൽ 9.30 വരെയാണ് ആരാധന നടക്കുന്നത്. ഷാർജ അസംബ്ലി ഓഫ് ഗോഡ് സഭയുടെ സഹകരണത്തോടെ തുടക്കം കുറിച്ച പ്രവർത്തനമായ അലൈൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന് പാസ്റ്റർ ജോൺസി തോമസ് കടമ്മനിട്ട സഭാ ശുശ്രൂഷകനായും നേതൃത്വം നൽകുന്നു.