ഐപിസി അജ്മാൻ ഒരുക്കുന്ന സംഗീത നിശ നവം.16 ന്
അജ്മാൻ: ആത്മനിറവിൽ ദൈവ സാന്നിധ്യം പകരുന്ന ഗാനങ്ങളുമായി, ഈ കാലഘട്ടത്തിലെ അനുഗ്രഹീത ഗായകരെ അണിനിരത്തി ഐപിസി അജ്മാൻ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആത്മീയ സംഗീത സംഗമം 'റിഥം -2025' നവംബർ 16 ന് ഞായറാഴ്ച വൈകിട്ട് 7.30 ന് ക്രൗൺ പാലസ് ഹോട്ടൽ, മർമറ ഹാളിൽ നടക്കും.
സീനിയർ ശുശ്രൂഷകൾ പാസ്റ്റർ ദിലു ജോൺ അധ്യക്ഷനാകുന്ന യോഗത്തിൽ ഡോ. ബ്ലസ്സൻ മേമന ആത്മീയ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ കാലെബ് ജി. ജോർജ് പ്രസംഗിക്കും.
യുഎഇ യിലെ ക്രൈസ്തവ ഗായകരായ ഡെനിലോ ഡെനിസ്, ഷാരൺ മേരി ഐസക് ,ലാറ സ്റ്റാൻലി, കെസിയ ഷാജി, റോബിൻ സാജൻ, ജിജു സാം എന്നിവരും ഗാനങ്ങൾ ആലപിക്കും.
Advt.






















