ടാലെൻറ് ടെസ്റ്റ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ
ഓക്സ്ഫോർഡ് : അസംബ്ലീസ് ഓഫ് ഗോഡ് യൂ കെ, ഓക്സ്ഫോർഡ് : ഐഎജി യുകെ & യൂറോപ്പ് യൂത്ത് അലൈവിൻ്റെ 2025 ലെ ടാലൻ്റ് സെപ്റ്റംബർ 13, ശനിയാഴ്ച രാവിലെ 9 ന് ഓക്സ്ഫോർഡ് വിക്ടറി വർഷിപ് സെൻ്ററിൽ നടക്കും. യുകെയിലേയും യൂറോപ്പിലേയും ഐഎജി യുടെ വിവിധ സഭകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട മത്സരാത്ഥികൾ പങ്കെടുക്കുന്ന പ്രസ്തുത പ്രോഗ്രാമിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യൂത്ത് ഡയറക്ടർ ഫിന്നി ഗോൺസാൽവസ് അറിയിച്ചു.
ഉദ്ഘാടനം ഐ എ ജി യു കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം നിർവ്വഹിക്കും. പ്രാദേശിക ഒരുക്കങ്ങളെല്ലാം ഓക്സ്ഫോർഡ് വർഷിപ്പ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വിത്സൺ എബ്രഹാമിൻ്റെ നേതൃത്വത്തിൽ നടക്കും.
ഐഎ ജിയുകെ & യൂറോപ്പ് യൂത്ത് സെക്രട്ടറി പാസ്റ്റർ എമിൽ ജോൺ ട്രഷറർ ലിൻസൺ തോമസ് , പ്രൊമോഷണൽ ഡയറക്ടർ പാസ്റ്റർ ജെറിൻ സാമുവേൽ, മീഡിയ ഡയറക്ടർ ഡോ.അലൻ ഫിലിപ്പ് എന്നിവർ മീറ്റിങ്ങുകളുടെ കോ- ഓർഡിനേഷൻ നിർവഹിക്കും.
വാർത്ത : പോൾസൺ ഇടയത്ത്

