ചർച്ച് ഓഫ് ഗോഡ് UK & EU ആനുവൽ കോൺഫറൻസ് ജൂലൈ 25 മുതൽ

ചർച്ച് ഓഫ് ഗോഡ് UK & EU ആനുവൽ കോൺഫറൻസ് ജൂലൈ 25 മുതൽ

വാർത്ത: പാസ്റ്റർ പി. സി. സേവ്യർ യു.കെ

ലിവർപൂൾ: ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 18മത് ആനുവൽ കോൺഫറൻസ് ജൂലൈ 25,26,27 (വെള്ളി,ശനി,ഞായർ) തിയതികളിൽ കാർഡിനാൽ ഹീനാൻ ഹൈസ്കൂൾ, വെസ്റ്റ്ഡർബ്, ലിവർപൂൾ - L12 9HZ -ൽ നടക്കും.  

റവ. ഡോ. ജോ കുര്യൻ (UKCCM - DIRECTOR) ഉദ്ഘാടനം നിർവഹിക്കും. സുപ്രസിദ്ധ സുവിശേഷകൻ റവ. ബനിസൻ മത്തായി (COG NORTH WEST INDIA REGIONAL OVERSEER & WORLD MISSION REPRESENTATIVE), ബ്രദർ അരുൾ വെല്സാമി, സിസ്റ്റർ ബിജി സിസിൽ ചീരൻ, ഡോ. ബ്ലെസ്സൺ മേമന എന്നിവർ പ്രസംഗിക്കും. കോൺഫറൻസ് കൊയർ ആരാധനക്ക് നേതൃത്വം നൽകും. 

വെള്ളിയാഴ്ച വൈകിട്ട് 5.30നും , ശനി രാവിലെ 9.30നും, ഉച്ചക്ക് 2 നും വൈകിട്ട് 5.30നും പൊതുയോഗങ്ങൾ നടക്കും. യുവജന സമ്മേളനം, സഹോദരി സമ്മേളനം സൺ‌ഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്കുള്ള അവാർഡ് ദാനം എന്നിവയും നടക്കും.

പാസ്റ്റർ തോമസ് ജോർജ് (Asst-Director), പാസ്റ്റർ ബിജു ചെറിയാൻ ( സെക്രട്ടറി ),  മാമൻ ജോർജ് (ട്രെഷറർ), പാസ്റ്റർ ക്രിസ് ടൈറ്റസ് (കോൺഫറൻസ് സെക്രട്ടറി ), പാസ്റ്റർ റിജോയ് സ്റ്റീഫൻ (പബ്ലിസിറ്റി & മീഡിയ ), പാസ്റ്റർ സന്തോഷ്‌കുമാർ (പ്രെയർ കോർഡിനേറ്റർ ), പാസ്റ്റർ ബ്ലെസ്സൺ തോമസ് (യൂത്ത് കോർഡിനേറ്റർ ),  ബിനു യോഹന്നാൻ (സൺ‌ഡേ സ്കൂൾ - കോർഡിനേറ്റർ ), സിസ്റ്റർ സുജ എ സജി (ലേഡീസ് കോർഡിനേറ്റർ), എന്നിവർ വിവിധ ചുമതലകൾ ഏറ്റെടുത്തു കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു. 

യുകെക്ക് പുറമെ അയർലൻഡിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും ദൈവജനം പങ്കെടുക്കും.  

വിവരങ്ങൾക്ക്: പാസ്റ്റർ ബിജു ചെറിയാൻ - 07411539877, പാസ്റ്റർ ക്രിസ് ടൈറ്റസ് - 07767950711