വയനാട്ടിൽ സഹായഹസ്തവുമായി യു.കെ. ഷെഫ്ഫീൽഡ് പെന്തെക്കോസ്തൽ ചർച്ച് 

വയനാട്ടിൽ സഹായഹസ്തവുമായി യു.കെ. ഷെഫ്ഫീൽഡ് പെന്തെക്കോസ്തൽ ചർച്ച് 

മേപ്പാടി: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി യു.കെ. ഷെഫ്ഫീൽഡ് പെന്തെക്കോസ്തൽ ചർച്ച്. തിരഞ്ഞെടുക്കപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക്  സഹായം വിതരണം ചെയ്തു. ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ടവരാണ് ഈ കുടുംബങ്ങൾ. ഒക്ടോ 21ന് മേപ്പാടി കാപ്പംകൊല്ലി ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ഷെഫീൽഡ് പെന്തക്കോസ്ത് സഭാ സീനിയർ പാസ്റ്റർ ജോൺ മത്തായി വിതരണം ഓൺലൈനായി  നിർവ്വഹിച്ചു. സഭാ ട്രഷറർ അൻസൻ പി. സാമൂവൽ സംസാരിച്ചു. ജോജോ ചൂരൽമല സഹായിച്ചവരോടുള്ള നന്ദി പ്രകാശനം നിർവ്വഹിച്ചു. 

Advertisement