സീനിയർ ശുശ്രൂഷകരെ ആദരിക്കുന്നു
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പാസ്റ്റേഴ്‌സ് വെൽഫയർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സീനിയർ ശുശ്രൂഷകന്മാരെ ആദരിക്കും.
ജനുവരി 14 ചൊവ്വാഴ്ച രാവിലെ 10 മുതൽ മുളക്കുഴ സഭാ ആസ്ഥാനത്ത് സീനിയർ പാസ്റ്റർന്മാരുടെ സമ്മേളനം നടക്കും.
കേരള സ്റ്റേറ്റിൽ ഏറെക്കാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന സീനിയർ ശുശ്രൂഷകന്മാർ കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒത്തുചേരും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി സമ്മേളനം ഉത്ഘാടനം ചെയ്യും.
കേരള സ്റ്റേറ്റിലെ സഭാ ശുശ്രൂഷകരായി പ്രവർത്തിച്ചിട്ട് സഭാ ശുശ്രൂഷയിൽ നിന്നു വിരമിച്ച ദൈവദാസന്മാരെ സംബന്ധിച്ച വിവരങ്ങൾ അവർ നേരിട്ടോ, അവരുടെ പ്രാദേശിക സഭാ ശുശ്രൂഷകന്മാരോ പാസ്റ്റേഴ്സ് വെൽഫെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ സജി ഏബ്രഹാമിനെ 2024 ഡിസംബർ 20ന് മുമ്പായി അറിയിക്കേണ്ടതാണ്. (ഫോൺ നമ്പർ - 9946971204)
വാർത്ത: മീഡിയാ ഡിപ്പാർട്ട്മെൻ്റ്