ഐപിസി കുമളി സെൻ്റർ കൺവൻഷൻ ഫെബ്രു. 5 മുതൽ

ഐപിസി കുമളി സെൻ്റർ  കൺവൻഷൻ ഫെബ്രു. 5 മുതൽ

കുമളി: ഇൻഡ്യ പെന്തെക്കോസ്ത് ദൈവസഭ കുമളി സെൻ്റർ 34-ാം കൺവൻഷൻ ഫെബ്രുവരി 5 ബുധൻ മുതൽ 9 ഞായർ വരെ നടക്കും.

ബുധൻ വൈകിട്ട് 6 ന്  സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എം.ഐ കുര്യൻ  ഉദ്ഘാടനം ചെയ്യും . രാത്രിയോഗങ്ങളിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ് , തോമസ് ഫിലിപ്പ് , റെജി മാത്യു , ജോ തോമസ് , കെ. ജെ തോമസ് എന്നിവർ പ്രസംഗിക്കും . വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ബൈബിൾ ക്ലാസും ഉണ്ടായിരിക്കും.

വെള്ളിയാഴ്ച്ച രാവിലെ സോദരി സമാജ സമ്മേളനത്തിൽ സിസ്റ്റർ ജയമോൾ രാജു പ്രസംഗിക്കും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് സൺഡേ സ്കൂൾ പി വൈ പി എ വാർഷിക സമ്മേളനവും ഞായറാഴ്ച്ച തിരുവത്താഴ ശുശ്രൂഷയോട് കൂടി സംയുക്ത സഭായോഗത്തോടെ സമാപിക്കും.