യുപിഎഫ് ഗ്ലോബല്‍ അലയന്‍സ് മെഗാ ബൈബിള്‍ ക്വിസ്

യുപിഎഫ് ഗ്ലോബല്‍ അലയന്‍സ് മെഗാ ബൈബിള്‍ ക്വിസ്

കോട്ടയം: യുപിഎഫ് ഗ്ലോബല്‍ അലയന്‍സ് മെഗാ ബൈബിള്‍ ക്വിസിന്‍റെ ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനു ഉച്ചയ്ക്കുശേഷം മൂന്നിനു യുപിഎഫ് പ്രാദേശിക കേന്ദ്രങ്ങളില്‍ നടക്കും. യുപിഎഫ് ഗ്ലോബല്‍ അലയന്‍സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലും വിദേശത്തുമുള്ള പ്രാദേശിക യുപിഎഫ് യൂണിറ്റുകളുടെ നേതൃത്വത്തിലായിരിക്കും പ്രാഥമിക മത്സരം നടക്കുന്നത്. ആദ്യത്തെ അഞ്ചു സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക്  ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം.

ഫൈനല്‍ മത്സരത്തിന്‍റെ തീയതി പിന്നീട് അറിയിക്കും. യോഹന്നാന്‍ എഴുതിയ സുവിശേഷം, റോമര്‍ക്ക് എഴുതിയ ലേഖനം, എബ്രായര്‍ക്ക് എഴുതിയ ലേഖനം എന്നീ പുസ്തകങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഫൈനല്‍ മത്സരത്തില്‍ 100 ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ ഉത്തരം പൂര്‍ത്തിയാക്കണം. ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ. പ്രോത്സാഹനസമ്മാനമായി 5 പേര്‍ക്ക് 1000 വീതവും നല്‍കും. പ്രായപരിധിയില്ല. സെപ്റ്റംബര്‍ അഞ്ചിനു മുമ്പ് പ്രാദേശിക യുപിഎഫുകളില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൗജന്യമാണ്.

ചെയര്‍മാനായി ഏബ്രഹാം ഫീലിപ്പോസും കോര്‍ഡിനേറ്റര്‍മാരായി സജി നടുവത്ര, സാജന്‍ സി. ജേക്കബ്, ഷിജോ ആന്‍റണി എന്നിവരും പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ക്ക് 9447269049, 9633135772, 7034115738

Advt.