ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിനൽ വുമൻസ് വൺഡേ പ്രയർ കോൺഫറൻസ് മാർച്ച് 1ന്
ബഹ്റൈൻ : ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിനൽ വുമൻസ് വൺഡേ പ്രയർ കോൺഫറൻസ് മാർച്ച് ഒന്ന് ശനിയാഴ്ച Zoom ൽ നടക്കും.
കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ വൈകിട്ട് 5.00 മണിക്കും യു എ ഇ, ഒമാൻ എന്നിവിടങ്ങളിൽ വൈകിട്ട് 6.00 മണിക്കും പ്രയർ കോൺഫറൻസ് ആരംഭിക്കും.
സ്ത്രീകളുടെ അന്താരാഷ്ട്ര പ്രാർത്ഥനാ ദിനത്തിൽ നടക്കുന്ന ഈ പ്രയർ കോൺഫറൻസിന് ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിനൽ വുമൻസ് കോർഡിനേറ്റർ സിസ്റ്റർ ഗ്രേസി മാത്യു നേത്യത്വം നൽകും. ടെക്‌സസ് വുമൻസ് മിനിസ്ട്രീസ് ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റൽ ബെയ്ലി (USA) മുഖ്യാതിഥി ആയിരിക്കും.
Zoom ID: 972 268 4949, Passcode : 3125

