ഐപിസി പിറവം സെൻ്ററിൽ വാർഷിക സമ്മേളനം ഫെബ്രു. 4 മുതൽ
പിറവം: ഐപിസി പിറവം സെൻ്ററിൻ്റെ വാർഷിക സമ്മേളനം ഫെബ്രുവരി 4 ബുധൻ മുതൽ 7 ശനി വരെ പിറവം തോട്ടഭാഗം ഏബനേസ്സർ ചർച്ചിൽ നടക്കും.
രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 9 മണി വരെയും ആണ് യോഗങ്ങൾ. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. സിസ്റ്റർ സാറാ കോവൂർ, ജാൻസി തോമസ് നിലമ്പൂർ, പാസ്റ്റർ തോമസ് കെ എബ്രഹാം നിലമ്പൂർ , പാസ്റ്റർ സജി ചെറിയാൻ തിരുവനന്തപുരം, പാസ്റ്റർ സാം വർഗീസ് തിരുവനന്തപുരം, പാസ്റ്റർ വി.ജെ തോമസ് മുംബൈ തുടങ്ങിയവർ പ്രസംഗിക്കും.
ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 8 മുതൽ പിറവം മാം ഓഡിറ്റോറിയത്തിൽ സയുക്ത ആരാധനയും നടക്കും. ജോനാഥാൻ & ടീം സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
പാസ്റ്റർ കെ.പി വർഗീസ്, പാസ്റ്റർ ജോർജ് കെ ഡേവിഡ്, പാസ്റ്റർ റ്റിറ്റി മാത്യു , പാസ്റ്റർ ജോൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
വാർത്ത: ഏലിയാസ് കെ.കെ. പിറവം


