യുപിഎഫ് ഗ്ലോബല്‍ അലയന്‍സ് മെഗാ ബൈബിള്‍ ക്വിസ്സിനു ആവേശജ്വലമായ സമാപനം
വാർത്ത: പാസ്റ്റർ ഷിബു ബേബി ജോൺ അടൂർ
കോട്ടയം: യുപിഎഫ് ഗ്ലോബല്‍ അലയന്‍സ് മെഗാ ബൈബിള്‍ ക്വിസ്സിനു ആവേശജ്വലമായ സമാപനം. കേരളത്തിലെ വിവിധ യുപിഎഫുകളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഒന്നാം ഘട്ട മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 പേർ ഫൈനൽ റൗണ്ടിൽ അവസരം നേടി. രണ്ടു എലിമിനേഷൻ റൗണ്ടിന് ശേഷം വിജയികളായ അഞ്ച് പേർ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തു. ഗ്രാൻഡ് ഫിനാലെ കോട്ടയം ഐപിസി ടാബർണക്കിൾ ഹാളിൽ ജനുവരി 3ന് നടന്നു.

ഒന്നാം സ്ഥാനം റാന്നി യൂണിറ്റിൽ നിന്നും പങ്കെടുത്ത വടശ്ശേരിക്കര ഇടത്തറ ഐപിസി സഭാംഗമായ ജിനി കെ. തോമസ് കരസ്ഥമാക്കി. ഭർത്താവ് പാസ്റ്റർ ജെസൻ തോമസ് റാന്നി കച്ചേരിത്തടം ഹോരേബ് ഐപിസി ശുശ്രൂഷകനാണ്. ഇരുവരും റാന്നി മന്ദമരുതി ബഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരി അധ്യാപകരാണ്.

പത്തനാപുരം പിടവൂർ ഐപിസി സഭാംഗവും അടൂർ യുപിഫ് അംഗവുമായ സുബി ദിലീപിനാണ് രണ്ടാം സ്ഥാനം. ഭർത്താവ് ദിലീപ് ജേക്കബ് വടകോട് ഐപിസി ശുശ്രൂഷകനാണ്. മക്കൾ ഏബൽ, ഹെബ്സിബ.
മല്ലപ്പള്ളി സെൻ്റർ പുതുശ്ശേരി ഐപിസി ഹെബ്രോൻ സഭാംഗവും കോട്ടയം യുപിഫ് അംഗമായ ബീന കെ. സാം മൂന്നാം സ്ഥാനം നേടി. ഭർത്താവ് പാസ്റ്റർ സാം ഐപിസി ശാലേം തലപ്പാടി സഭാ ശുശ്രൂഷകനാണ്. മക്കൾ: സ്റ്റെഫാൻ, സ്നേഹ.
നാലാം സ്ഥാനം കുന്നംകുളം യുപിഫിൽ നിന്നും പങ്കെടുത്ത സ്വർഗ്ഗ കുര്യനും അഞ്ചാം സ്ഥാനം മല്ലപ്പള്ളി യുപിഫിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത ആനി ജോണിനും ആറും ഏഴും സ്ഥാനങ്ങൾ കുന്നംകുളം, കൊടുമൺ യുപിഫുകളിൽ നിന്നും വിനി ജോർജ്ജ്, എസി തീമൊഥി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ഗ്രാൻ്റ് ഫിനാലെ സമാപന സമ്മേളനത്തിൽ ഗുഡ്‌ന്യൂസ് പബ്ലിഷർ ടി.എം. മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു. യുപിഫ് ഗ്ലോബൽ അലയൻസ് ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഗുഡ്ന്യൂസ് വീക്കിലി ചീഫ് എഡിറ്റർ സി.വി. മാത്യു സാറിൻ്റെ ദർശനത്തിൻ്റെ ഒരു ഭാഗമാണ് കേരളത്തിലെ എല്ലാ ഐക്യ കൂട്ടായ്മകളും ഒരു കുടക്കീഴിൽ വരണമെന്നുള്ളത്. അതിൻ്റെ ഭാഗമായാണ് യുപിഫ് ഗ്ലോബൽ അലയൻസ് സംഘടിപ്പിച്ച ബൈബിൾ ക്വിസ് എന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ക്വിസ് മാസ്റ്റർമാരായി പാസ്റ്റർ ബ്ലെസൻ പി.ബി., പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ് എന്നിവർ പ്രവർത്തിച്ചു.
റ്റി.എം മാത്യു, പാസ്റ്റർ സാം പി. ജോസഫ്, ജനറൽ കോർഡിനേറ്റർ സാജൻ സി. ജേക്കബ്, വൈസ് ചെയർമാൻ ഏബ്രഹാം ഫീലിപ്പോസ്, ബൈബിൾ ക്വിസ് കോർഡിനേറ്റർ പാസ്റ്റർ ഷിബു ജോൺ, ട്രഷറാർ റ്റോം മാത്യൂ , ജോസ് ജോൺ (ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പർ) എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം എന്നിവർ പങ്കെടുത്തു.
ഗുഡ്‌ന്യൂസ് ആർട് എഡിറ്റർ സജി നടുവത്ര നന്ദി പ്രകാശനം നടത്തി. കൊടുമൺ യുപിഫ് ട്രഷറാർ പാസ്റ്റർ സി. തങ്കച്ചൻ സമാപന പ്രാർത്ഥന നടത്തി.
യോഹന്നാന്‍ എഴുതിയ സുവിശേഷം, റോമര്‍ക്ക് എഴുതിയ ലേഖനം, എബ്രായര്‍ക്ക് എഴുതിയ ലേഖനം എന്നീ പുസ്തകങ്ങളില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ, പ്രോത്സാഹനസമ്മാനമായി 5 പേര്‍ക്ക് 1000 വീതവും നൽകി.
ചെയര്‍മാനായി ഏബ്രഹാം ഫീലിപ്പോസും കോര്‍ഡിനേറ്റര്‍മാരായി സജി നടുവത്ര, സാജന്‍ സി. ജേക്കബ്, ഷിജോ ആന്‍റണി എന്നിവരും പ്രവർത്തിച്ചു.
Advt.









































Advt.
























