പാസ്റ്റർ ജോർജ് ഫിലിപ്പ് (രാജു ഭായ് -57) കർത്തൃസന്നിധിയിൽ

പാസ്റ്റർ ജോർജ് ഫിലിപ്പ് (രാജു ഭായ് -57) കർത്തൃസന്നിധിയിൽ

ഗുജറാത്തിൽ നാലു പതിറ്റാണ്ടു മിഷനറി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന, ഫെയ്ത് ഫെലോഷിപ് സഭയുടെ സ്ഥാപകൻ പാസ്റ്റർ ജോർജ് ഫിലിപ്പ് (രാജു ഭായ്-57) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സൂററ്റിലെ കിരൺ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കിഡ്നി ട്രാൻസ്പപ്ലാൻ്റിനെ തുടർന്നുണ്ടായ ഇൻഫെക്ധനെത്തുടർന്നാണ് മരണം സംഭവിക്കുന്നത്.ഭാര്യ സലോമി പെരുമ്പാവൂർ സ്വദേശിയാണ്. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക്.

നവാപൂർ മേഖലയിൽ പാസ്റ്റർ തോമസ് മാത്യുവിനോടൊപ്പം മിഷനറി പ്രവർത്തനങ്ങൾ ആരംഭിച്ച രാജുഭായ് പതിനായിരക്കണക്കിന് തദ്ദേശീയരെ ക്രിസ്തുവിലേക്കു നയിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ദീർഘകാലം പത്മോസ് മിനിസ്ട്രിയുടെ ഇന്ത്യയുടെ കോർഡിനേറ്റർ ആയിരുന്നു.

Advertisement