ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച് കൺവൻഷൻ ജൂൺ 14 മുതൽ ബെഡ്ഫോർഡിൽ 

ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച് കൺവൻഷൻ ജൂൺ 14 മുതൽ ബെഡ്ഫോർഡിൽ 

ബെഡ്ഫോർഡ് / (യു.കെ): ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ജൂൺ 14, 15 തീയതികളിൽ യു.കെയിലെ ബെഡ്ഫോർഡിൽ നടക്കും. പാസ്‌റ്റർ സാബു വർഗീസ് (യു.എസ്) മുഖ്യ സന്ദേശം നൽകും. 

ജൂൺ 14 ശനിയാഴ്ച വൈകിട്ട് 3.30 നും 6 നും ബെഡ്ഫോർഡ് 86 സാക്സൻ വേയിലെ ഗ്രേറ്റ് ഡെൻഹാം കമ്മ്യൂണിറ്റി ഹാളിൽ (MK40 4GP) നടക്കും. ജൂൺ 15 ഞായറാഴ്ച രാവിലെ 8.30 ന് ബെഡ്ഫോർഡ് 48 - 51 ആൾത്രോപി സ്ട്രീറ്റിലെ കോഡവെൽ കമ്മ്യൂണിറ്റി സെന്ററിലും (MK42 9HF) വൈകിട്ട് 3 ന് ലണ്ടൻ ലേയിടോണിലെ 149 ക്യാൻറ്റർബെറി റോഡ് കോർണർസ്റ്റോൺ ചർച്ചിലും (E10 6EH) നടക്കും. 

പാസ്‌റ്റർ ജെഫി ജോർജ്, പാസ്‌റ്റർ സാജൻ ചാക്കോ, ലിനു തോമസ്, റോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.

Advertisement