ഐപിഎഫ് ഒരുക്കുന്ന ഇൻസൈറ്റ്-25 ബൈബിൾ ക്വിസ് : പ്രാഥമിക ടെസ്റ്റ് നവം. 16നും ഗ്രാൻഡ് ഫിനാലെ ഡിസംബർ 13നും
കോഴിക്കോട് : ഇന്റെൻസീവ് പ്രയർ ഫെല്ലോഷിപ്പ് - കോഴിക്കോട് ഒരുക്കുന്ന ബൈബിൾ ക്വിസ് പ്രാഥമിക ടെസ്റ്റ് നവംബർ 16ന് ഞായർ വൈകിട്ട് 3 മുതൽ
4 വരെ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഗ്രാൻഡ്
ഫിനാലെ ഡിസംബർ 13ന് ശനിയാഴ്ച രാവിലെ 9.30 മുതൽ കോഴിക്കോട് കെപിസി ഫിലദൽഫിയ ചർച്ചിലും പല
റൗണ്ടുകളായി നടക്കും.
പാസ്റ്റർ ടി.സി. വർഗീസ് ബൈബിൾ ക്വിസ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു
2 പേരടങ്ങുന്ന ടീം ആയിട്ടാണ് ക്വിസ്സിൽ പങ്കെടുക്കേണ്ടത്. പുറപ്പാട്, യോശുവ, യെശയ്യാവ്, അപ്പൊ. പ്രവർത്തികൾ, എബ്രായർ എന്നിവയാണ് പ്രാഥമിക റൗണ്ടിലെ
പഠന ഭാഗങ്ങൾ. ഗ്രാൻഡ് ഫിനാലയ്ക്ക് വെളിപ്പാട് പുസ്തകവും കൂടെ ഉണ്ടായിരിക്കും.
കോഴിക്കോട് ജില്ലയിലെ സീനിയർ പാസ്റ്ററും രാമനാട്ടുകര ഏ ജി ചർച്ച്
സഭാ ശുശ്രുഷകനുമായ പാസ്റ്റർ ടി.സി. വർഗീസ് ബൈബിൾ ക്വിസ് പോസ്റ്റർ പ്രകാശനം ചെയ്തു.
10 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് ക്വിസ്സിൽ
പങ്കെടുക്കാവുന്നതാണ്.
പ്രാഥമിക റൗണ്ട് മലയാളത്തിൽ ഒബ്ജക്റ്റീവ് മാതൃകയിലാണ്.
ഒന്നാം സമ്മാനം പതിനായിരം രൂപയും രണ്ടാം സമ്മാനം ആറായിരം രൂപയും മൂന്നാം സമ്മാനം മുവായിരം രൂപയുമാണ്.
രജിസ്‌ട്രേഷൻ അവസാന തീയതി ഒക്ടോബർ 15 ആണ്. രജിസ്ട്രേഷൻ ഓൺലൈനായും ഡയറക്റ്റ് ആയും ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 100 രൂപയാണ്.



