പാസ്റ്റർ സജി നെടുങ്കണ്ടം ഐപിസി കോരുത്തോട് ഏരിയ കൺവീനർ 

പാസ്റ്റർ സജി നെടുങ്കണ്ടം ഐപിസി കോരുത്തോട് ഏരിയ കൺവീനർ 

കോട്ടയം: ഐപിസി കോരുത്തോട് ഏരിയ കൺവീനറായി പാസ്റ്റർ സജി നെടുങ്കണ്ടം നിയമിതനായി. ഐപിസി സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഏരിയ ഉദ്ഘാടനവും നിയമന ശുശ്രൂഷയും നിർവഹിച്ചു. ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ ഏബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വചന ശുശ്രൂഷ ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഐപിസി സ്റ്റേറ്റ് ജോ.സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് എന്നിവർ നിർവഹിച്ചു. ഐപിസി സ്റ്റേറ്റ് ജോ.സെക്രട്ടറി ജെയിംസ്  വേങ്ങൂർ, ഐപിസി സ്റ്റേറ്റ് ട്രഷറർ പി.എം, ഫിലിപ്പ്, ഫിന്നി പി. മാത്യു, ബെന്നി പുള്ളോലിക്കൽ, പാസ്റ്റർ മാത്യു പി. ഡേവിഡ്, പാസ്റ്റർ സുനിൽ വേട്ടമല എന്നിവർ ആശംസകൾ അറിയിച്ചു. 

കഴിഞ്ഞ 26 വർഷമായി കർത്തൃവേലയിൽ ആണ്. 13 വർഷം വയനാട് കൽപ്പറ്റ സെന്ററിൽ പ്രവർത്തിച്ചു. നിലവിൽ വൈക്കം സെൻ്ററിൽ കല്ലറ ഐപിസി ശാലേം സഭ ശുശ്രൂഷകനാണ്. ഭാര്യ: അനിത സജി. മക്കൾ: ജോയൽ വി. സജി (എഞ്ചിനിയർ), ജോബിൻ വി. സജി (ഡിഗ്രി വിദ്യർത്ഥി).

bg