യുപിഎഫ് യുഎഇ വാർഷിക കൺവെൻഷൻ ഏപ്രിൽ 28 മുതൽ
ഷാർജ: യുഎഇ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ ' ഗോസ്പൽ ഫെസ്റ്റ് ' ഏപ്രിൽ 28 മുതൽ 30 (തിങ്കൾ,ചൊവ്വ,ബുധൻ)വരെ ദിവസങ്ങളിൽ രാത്രി 7.30 മുതൽ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ നടക്കും. ഡോ. ഷിബു കെ. മാത്യു (ചർച്ച് ഓഫ് ഗോഡ്,കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും. യുപിഎഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും.
യുപിഎഫ് എക്സിക്യുട്ടീവ്സ് പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡൻ്റ്), ബ്ലെസ്സൻ ദാനിയേൽ (സെക്രട്ടറി), ബെന്നി എബ്രഹാം (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നല്കും.
വാർത്ത: ബ്ലസൻ ജോർജ് യുഎഇ

