യുപിഎഫ്  യുഎഇ സ്റ്റുഡൻസ് ക്യാമ്പിന് ഉജ്ജ്വല തുടക്കം

യുപിഎഫ്  യുഎഇ സ്റ്റുഡൻസ് ക്യാമ്പിന് ഉജ്ജ്വല തുടക്കം

ഷാർജ: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ് യുഎഇ യുടെ ആഭിമുഖ്യത്തിൽ എക്സൽ വി ബി എസ് മിനിസ്ട്രീസ് ഇൻ്റർനാഷണൽ നയിക്കുന്ന സ്റ്റുഡൻസ് ക്യാമ്പിന് അനുഗ്രഹീത തുടക്കം.

പാസ്റ്റർ ഡിലു ജോണിൻ്റെ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് പാസ്റ്റർ ജോൺ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ബ്ലെസൻ ദാനിയേൽ സ്വാഗതം പറഞ്ഞു.  സീനിയർ പേട്രൺമാരായ റവ. കെ.ഒ മാത്യു, റവ.വിൽസൻ ജോസഫ്, റവ. ജേക്കബ് വർഗീസ് എന്നിവർ  ആശംസകൾ അറിയിച്ചു.

വിദ്യാർഥികളും അധ്യാപകരുമായി ഏകദേശം ആയിരത്തോളം പേർ ക്യാമ്പിൽ സംബന്ധിക്കുന്നു. യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകുന്നു. ഓഗസ്റ്റ് 23 ന് സമാപിക്കും.

വാർത്ത: റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)